Category: Latest News

‘എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ ഒരു ഡിപ്പോ പോലും പൂട്ടില്ല’; ആന്റണി രാജു

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലിരിക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ ഒരു ബസ് ഡിപ്പോയും പൂട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കേരളത്തിലെ ഡിപ്പോകളോ ഓപ്പറേറ്റിംഗ് സെന്‍ററുകളോ അടച്ചിടില്ലെന്നും എന്നാൽ ചില ഉദ്യോഗസ്ഥരുടെ ഓഫീസ് ക്രമീകരണങ്ങളിൽ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി…

ടോൾ പ്ലാസ ജീവനക്കാരുമായി കൊമ്പുകോർത്ത് ‘ദി ഗ്രേറ്റ് ഖാളി’

പഞ്ചാബ് : പഞ്ചാബിലെ ലുധിയാനയിലെ ടോൾ പ്ലാസയിലെ ജീവനക്കാരുമായി ദലിപ് സിംഗ് റാണ എന്ന ഗ്രേറ്റ് ഖാലി തർക്കിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ടോൾ പ്ലാസ ജീവനക്കാർ തന്നെയാണ് വീഡിയോ പകർത്തിയത്. പാനിപ്പത്-ജലന്ധർ ദേശീയപാതയിൽ വച്ചായിരുന്നു സംഭവം. ദലീപ് സിംഗ്…

നൂറിൻ ഷെരീഫിന് എതിരെ ‘സാന്റാക്രൂസ്’ സംവിധായകനും നിർമാതാവും  

നടി നൂറിൻ ഷെരീഫിനെതിരെ ആരോപണവുമായി ‘സാന്താക്രൂസ്’ സംവിധായകനും നിർമ്മാതാവും രംഗത്ത്. പുതിയ ചിത്രമായ ‘സാന്താക്രൂസി’ന്‍റെ പ്രൊമോഷൻ ഇവന്‍റുകളിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടും താരം എത്തിയില്ലെന്നാണ് ആക്ഷേപം. പണം വാങ്ങിയിട്ടും നൂറിൻ പ്രൊമോഷനായി വന്നില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും നിർമ്മാതാവ് രാജു ഗോപി പറഞ്ഞു. …

വര്‍ണ്ണാഭമായ പ്രപഞ്ചം! കൂടുതൽ ചിത്രങ്ങളുമായി നാസ: അമ്പരന്ന് ശാസ്ത്രലോകം

പ്രപഞ്ചത്തിന്റെ തെളിമയുള്ളതും വ്യക്തവുമായ കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ട് നാസ. ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പിൽ നിന്നുള്ള, ആദ്യ ചിത്രം ഇന്ന് രാവിലെ പുറത്തു വിട്ടിരുന്നു. 13 ബില്യൺ വർഷങ്ങൾക്കു മുമ്പുള്ള, പ്രപഞ്ചത്തെക്കുറിച്ച് പഠനം നടത്താൻ സഹായിക്കുന്നതാണ് ചിത്രങ്ങൾ. അനേകായിരം താരാപഥങ്ങൾ…

സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ അതിശയമില്ല; പി ജയരാജന്‍

ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ അത്ഭുതപ്പെടാനില്ലെന്ന് സിപിഐ(എം) നേതാവ് പി ജയരാജൻ. കോൺഗ്രസിന്റെ ദീർഘകാലമായുള്ള സമീപനത്തിന്‍റെ ഭാഗമാണിത്. കെ സുധാകരൻ ചുമതലയേറ്റതോടെ കേരളത്തിലെ വർഗീയ സംഘടനകളോട് കോൺഗ്രസിന്‍റെ മൃദുസമീപനം വർദ്ധിച്ചുവെന്നും ജയരാജൻ ഡൽഹിയിൽ…

പണപ്പെരുപ്പത്തില്‍ നേരിയ കുറവ്; അനുവദനീയ നിരക്കിനു മുകളിൽ

ന്യൂഡൽഹി: രാജ്യത്ത് റീട്ടെയ്ല്‍ പണപ്പെരുപ്പത്തിൽ നേരിയ കുറവ്. ജൂണിൽ റീട്ടെയ്ല്‍ പണപ്പെരുപ്പം 7.01 ശതമാനവും, മെയ് മാസത്തിൽ 7.04 ശതമാനമായിരുന്നു. അതേസമയം, പണപ്പെരുപ്പം തുടർച്ചയായ ആറാം മാസവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ച അനുവദനീയമായ നിരക്കിന് മുകളിൽ തന്നെ തുടർന്നുണ്ട്.…

മഴ മുന്നറിയിപ്പിൽ മാറ്റം; വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഈ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനത്ത് നേരത്തെ നിർദ്ദേശിച്ചിരുന്ന മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയത്. ഇന്ന് മൂന്ന് ജില്ലകളിൽ…

കൂടുതല്‍ കുട്ടികളുള്ളവർക്ക് ആനുകൂല്യങ്ങളുമായി ചൈന

ബെയ്ജിംങ്: ജനസംഖ്യാ നിയന്ത്രണം നീക്കം ചെയ്ത് ജനസംഖ്യ വർദ്ധിപ്പിക്കാൻ നിർദേശം നൽകി ചൈനീസ് സർക്കാർ. ജനസംഖ്യാ വർദ്ധനവിലൂടെ കൂടുതൽ തൊഴിൽ ശേഷി നേടുകയാണ് ലക്ഷ്യം. ഇതിനായി കൂടുതൽ പ്രോത്സാഹന പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഭവനവായ്പ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, പണം തുടങ്ങിയ ആനുകൂല്യങ്ങൾ…

പുതിയ പാര്‍ലമെന്റിലെ അശോക സ്തംഭ സിംഹങ്ങള്‍ക്ക് രൗദ്രത? വിവാദമാകുന്നു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച അനാച്ഛാദനം ചെയ്ത പുതിയ പാർലമെന്‍റ് മന്ദിരത്തിലെ അശോക് സ്തംഭം വിവാദത്തിൽ. ദേശീയ ചിഹ്നമായ അശോക സ്തംഭം പാർലമെന്‍റ് മന്ദിരത്തിന് മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. അതിൽ സിംഹങ്ങളുടെ പരിവർത്തനമാണ് ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. എക്‌സ്യൂട്ടീവിന്റെ തലവന്‍ എന്ന നിലയില്‍…

ശ്രീനഗറില്‍ ഭീകരാക്രമണം; ഒരു പോലീസുകാരന് വീരമൃത്യു 

ശ്രീനഗര്‍: ശ്രീനഗറിലെ പൊലീസ് ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു പോലീസുകാരന് വീരമൃത്യു. എഎസ്ഐ മുഷ്താഖ് അഹമ്മദാണ് വീരമൃത്യുവരിച്ചത്. ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ശ്രീനഗറിലെ ലാൽ ബസാറിൽ ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം.…