Category: Latest News

മുന്‍ ഡിസൈനിങ് മേധാവിയായ ജോണി ഐവുമായുള്ള കരാര്‍ അവസാനിപ്പിച്ച് ആപ്പിള്‍

ആപ്പിളിന്‍റെ ഐഫോൺ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്ത വ്യാവസായിക ഡിസൈനർ ജോണി ഐവ് എന്ന ജോനാതന്‍ ഐവുമായുള്ള കരാര്‍ അവസാനിപ്പിച്ച് ആപ്പിള്‍. 2019ലാണ് അദ്ദേഹം ആപ്പിൾ വിട്ടത്. തുടർന്ന് സ്വന്തമായി ആരംഭിച്ച ‘ലവ്ഫ്രം’ എന്ന ഡിസൈൻ കമ്പനി ആപ്പിളുമായി 100 മില്യൺ…

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം അനുവദിച്ചു

മണ്ണാർക്കാട്: ആദിവാസി ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും രണ്ട് മാസത്തേക്ക് അട്ടപ്പാടിയിൽ പ്രവേശിക്കരുതെന്നും വ്യവസ്ഥയിൽ പറയുന്നു. ഒരു ലക്ഷം രൂപ…

ജിദ്ദയിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി

ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ റൺവേയിൽനിന്ന് വിമാനം തെന്നിമാറി. ബുധനാഴ്ച രാവിലെ 8.10 ഓടെയായിരുന്നു സംഭവം. ഗൾഫ്സ്ട്രീം 400 വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ അഞ്ച് ക്രൂ അംഗങ്ങൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. എമർജൻസി റെസ്ക്യൂ ടീം ഉടൻ…

ജഴ്സിയൂരിയുള്ള ഗാംഗുലിയുടെ വിജയാഘോഷത്തിന് 20 വയസ്സ്

ഇന്ത്യ ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ ഇന്നലെ മുട്ടുകുത്തിച്ചപ്പോൾ കൃത്യം രണ്ട് പതിറ്റാണ്ട് മുമ്പ് നേടിയതും ഒരു അവിസ്മരണീയമായ വിജയമായിരുന്നു. ഒപ്പം അന്നത്തെ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ‘അപൂർവ’ ആഘോഷവും. ലോക ക്രിക്കറ്റിന്‍റെ ജന്മസ്ഥലമായ ലോർഡ്സിലെ ബാൽക്കണിയിൽ നിന്ന് സൗരവ് ഗാംഗുലി തന്‍റെ…

പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം; ഉത്തരവിട്ട് സര്‍ക്കാര്‍

കൊല്ലം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് ഒന്നരലക്ഷം രൂപ ഈടാക്കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. പെൺകുട്ടിയുടെ പിതാവ് ജയചന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. കോടതിച്ചെലവായി…

ചരിത്രം തിരുത്തി സ്ക്വിഡ്ഗെയിം; എമ്മി പുരസ്‌കാരത്തില്‍ 14 നോമിനേഷൻ

നെറ്റ്ഫ്ലിക്സ് ബ്ലോക്ക്ബസ്റ്റർ സീരീസ് സ്ക്വിഡ്ഗെയിമിന് എമ്മി പുരസ്‌കാരത്തില്‍ 14 നോമിനേഷൻ. എമ്മിയിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന ചരിത്രത്തിലെ ആദ്യത്തെ അന്യ ഭാഷാ സീരീസ് കൂടിയാണ് സ്ക്വിഡ്ഗെയിം. സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഞ്ച് അഭിനേതാക്കളെയും അവാർഡിന് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. സീരീസിന്റെ സംവിധായകൻ ഹ്വാങ്…

വീട്ടിലേക്കുള്ള വഴിയടച്ച് റോഡ് നിര്‍മാണം; ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിച്ച് എം.എല്‍.എ 

കൊല്ലം: വീട്ടിലേക്കുള്ള വഴി അടച്ച് റോഡ് നിർമ്മിച്ച ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിച്ച് പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാർ. ആവർത്തിച്ച് പറഞ്ഞിട്ടും റോഡരികിൽ താമസിക്കുന്നവർക്ക് വഴിക്കുള്ള സൗകര്യം ഒരുക്കാത്തതാണ് എം.എൽ.എയെ ചൊടിപ്പിച്ചത്. റോഡ് നിർമ്മാണത്തിന്‍റെ ഭാഗമായി വീടിനേക്കാൾ ഉയരത്തിൽ കരിങ്കല്‍ മതിൽ…

യുഎഇ പ്രസിഡന്റ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

അബുദാബി: യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് (ബുധൻ) രാജ്യത്തെ അഭിസംബോധന ചെയ്യും. യു.എ.ഇ സമയം വൈകുന്നേരം 6 മണിക്ക് പ്രാദേശിക ടെലിവിഷൻ ചാനലുകളാണ് പ്രസംഗം സംപ്രേഷണം ചെയ്യുക. റേഡിയോ ചാനലുകളിലും പ്രക്ഷേപണം ചെയ്യും. രാജ്യത്തിന്‍റെ…

തടവുകാർ രക്ഷപ്പെടാൻ സാധ്യത ഏറുന്നു; പൂജപ്പുര ജയിലിൽ പുതിയ കെട്ടിടം വരുന്നു

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഒരു പുതിയ കെട്ടിടം വരുന്നു. തടവുകാരുടെ സുരക്ഷയും സന്ദർശകരുടെ സൗകര്യവും കണക്കിലെടുത്താണ് തീരുമാനം. നിലവിലെ ഓഫിസ് ബ്ലോക്കിനു മുൻപിലായി പുതിയ കെട്ടിടം നിർമിക്കാനുള്ള ശുപാർശ ജയിൽ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പൊലീസ് കൺസ്ട്രക്‌ഷൻ കോർപറേഷനു നിർമാണ ചുമതല…

അടിമുടി മാറാൻ കെപിസിസി; വരുന്നത് 74 പുതുമുഖങ്ങള്‍

തിരുവനന്തപുരം: കെ.പി.സി.സി അംഗങ്ങളുടെ പട്ടിക പുനഃക്രമീകരിക്കുന്നതിൽ പാർട്ടി നേതൃത്വത്തിൽ ധാരണ. നേരത്തെ പട്ടിക എ.ഐ.സി.സി നേതൃത്വത്തിന് കൈമാറിയിരുന്നെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്ന് പാർട്ടി സംഘടനാ തിരഞ്ഞെടുപ്പ് അതോറിറ്റി തിരിച്ചയച്ച പട്ടിക ക്രമീകരിക്കാൻ ഇപ്പോൾ ധാരണയായിട്ടുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും സമവായത്തിലൂടെ…