Category: Latest News

ലിംഗസമത്വത്തില്‍ ഇന്ത്യ 135ആം സ്ഥാനത്ത്

ന്യൂഡല്‍ഹി: ലിംഗസമത്വത്തത്തിന്റെ പട്ടികയിൽ ഇന്ത്യ ഏറെ പിന്നില്‍. ജനീവ ആസ്ഥാനമായ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷികറിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം 135ാമതാണ്. 146 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. ഐസ്‌ലന്‍ഡാണ് ലിംഗവിവേചനം കുറഞ്ഞ രാജ്യം. ഫിന്‍ലന്‍ഡ്, നോര്‍വേ, ന്യൂസീലന്‍ഡ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളാണ്…

‘നടിയെ ഇപ്പൊൾ അപമാനിച്ച് കൊണ്ടിരിക്കുന്നത് ജുഡീഷ്യറി’

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി ആക്‌സസ് ചെയ്തതിനെതിരെ രൂക്ഷവിമർശനവുമായി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇപ്പോൾ ജുഡീഷ്യറിയാണ് നടിയെ അപമാനിച്ച് കൊണ്ടിരിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. ഇനി എങ്ങനെയാണ് കോടതികളെ വിശ്വസിക്കാനാവുകയെന്നും ഭാഗ്യലക്ഷ്മി…

നാഷണല്‍ ഹെറാള്‍ഡ് കേസിൽ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യൽ; പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂ ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇ.ഡിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുമെന്ന് കോൺഗ്രസ്. ജൂലൈ 21ന് ഹാജരാകാനാണ് ഇഡിയുടെ നിർദേശം. അതേ ദിവസം തന്നെ പ്രതിഷേധം നടത്താനാണ് കോൺഗ്രസിൻ്റെ തീരുമാനം. ബുധനാഴ്ച ചേർന്ന കോൺഗ്രസ് നേതാക്കളുടെ…

“ശ്രീലങ്കന്‍ പതനത്തിന് കാരണം രാഷ്ട്രീയക്കാര്‍”: സനത് ജയസൂര്യ

ശ്രീലങ്ക: ശ്രീലങ്കയിലെ തകർച്ചയ്ക്ക് കാരണം രാഷ്ട്രീയക്കാരാണെന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ സനത് ജയസൂര്യ. പ്രസിഡന്‍റ് രാജപക്‌സെയുടെ തെറ്റായ സാമ്പത്തിക നയങ്ങളാണ് രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതെന്നും ജനാധിപത്യം ഉടൻ പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. “എന്‍റെ രാജ്യത്തിന്‍റെ തകർച്ചയ്ക്ക് രാഷ്ട്രീയക്കാരാണ് ഉത്തരവാദികൾ.…

ബത്തേരിയിൽ വീണ്ടും കടുവ; വളർത്തുനായയെ കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്

ബത്തേരി: വയനാടിനെ വീണ്ടും ഭീതിയിലാഴ്ത്തി കടുവ ആക്രമണം. ബത്തേരിക്കടുത്ത് വാകേരിയിലെ ഏദൻവാലി എസ്റ്റേറ്റിൽ തൊഴിലാളിയുടെ വളർത്തുനായയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നു. കടുവ ഇറങ്ങുന്നതിന്‍റെ വീഡിയോ പുറത്തുവന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. ഇവിടെ കടുവയുടെ സാന്നിദ്ധ്യം പതിവാകുകയാണെന്നാണ് നാട്ടുകാരുടെ പരാതി.…

ആർ ശ്രീലേഖയുടെ ദിലീപ് അനുകൂല പരാമർശം; എറണാകുളത്ത് നാളെ പ്രതിഷേധ മാർച്ച്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ ദിലീപ് അനുകൂല പരാമർശത്തിൽ പ്രതിഷേധിച്ച് നാളെ എറണാകുളത്ത് പ്രതിഷേധ മാർച്ച് നടത്തും. ശ്രീലേഖയ്ക്കെതിരെ പൊലീസ് കേസെടുക്കാത്തതിൽ ഒത്തുകളി നടന്നതായി സംശയിക്കുന്നതായി പരാതി നൽകിയ പ്രൊഫസർ കുസുമം ജോസഫ് പറഞ്ഞു. കേസ്…

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് നാളെ അമേരിക്കയിൽ തുടക്കം

അമേരിക്ക: 18-ാമത് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് അമേരിക്കയിലെ യൂജീനിൽ വെള്ളിയാഴ്ച തുടക്കം. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മീറ്റ് കഴിഞ്ഞ വർഷമാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ, കോവിഡ് -19 മഹാമാരി കാരണം ടോക്കിയോ ഒളിമ്പിക്സ് ഒരു വർഷം വൈകിയതിന് പിന്നാലെ ലോക ചാമ്പ്യൻഷിപ്പും ഒരു…

മെന്റര്‍ വിവാദം: അവകാശലംഘന നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍

തിരുവനന്തപുരം: മെന്‍റർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം തേടി സ്പീക്കർ എം ബി രാജേഷ്. മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ അവകാശ ലംഘന നോട്ടീസിലാണ് നടപടി. മെന്‍റർ വിവാദത്തിൽ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശ ലംഘനത്തിൻ നോട്ടീസ്…

മെന്റര്‍ വിവാദം: അവകാശലംഘന നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍

തിരുവനന്തപുരം: മെന്റര്‍ വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തേടി സ്പീക്കര്‍ എം.ബി രാജേഷ്. മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണത്തിലാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭാ ചട്ടങ്ങള്‍…

ശിശുമരണങ്ങൾ ആവർത്തിക്കുന്നത് നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

അട്ടപ്പാടി: അട്ടപ്പാടി ആദിവാസി ഊരുകളിൽ ശിശുമരണങ്ങൾ ആവർത്തിക്കുന്നത് നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി വിഷയം സഭയിൽ എത്തിക്കാനാണ് നീക്കം. മണ്ണാർക്കാട് എം.എൽ.എ എൻ.ഷംസുദ്ദീൻ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും. ഇന്ന് ചോദ്യോത്തരവേളയിൽ ആന്റണി രാജു, കായിക മന്ത്രി വി അബ്ദുറഹ്മാൻ, കൃഷിമന്ത്രിക്ക്…