Category: Latest News

കോതമംഗലത്ത് കൊടുങ്കാറ്റ്; വീടുകൾ തകർന്നു

കോതമംഗലം: കോതമംഗലം, തൃക്കാരിയൂർ, കുട്ടമംഗലം വില്ലേജുകളിൽ ഇന്നലെ രാവിലെ 10.30ന് മഴയ്ക്കൊപ്പം വീശിയ കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം. 2 വീടുകൾ പൂർണ്ണമായും 44 വീടുകൾ ഭാഗികമായും തകർന്നു. വാഴ, ജാതി, റബ്ബർ, കപ്പ, റംബൂട്ടാൻ, തെങ്ങ്, കമുക് വിളകൾ ഉൾപ്പെടെ കൂറ്റൻ…

സർക്കാർ ഓഫീസിലും കോളേജുകളിലും കുഞ്ഞുങ്ങൾക്ക് കൂടുതൽ ക്രഷുകൾ വരുന്നു

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലും കോളേജുകളിലും കുട്ടികളെ പരിപാലിക്കാൻ കൂടുതൽ ക്രഷുകൾ ഏർപ്പാടാക്കുന്നു. പ്രവർത്തനരഹിതമായ ക്രഷുകൾ പുനരുജ്ജീവിപ്പിക്കാനും മാറ്റിസ്ഥാപിക്കാനുമുള്ള നടപടികൾ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ചു. പ്രസവാനുകൂല്യനിയമത്തിന്റെ പരിധിയിൽ വരുന്ന സർക്കാർ സ്ഥാപനങ്ങളിലേക്കും സർക്കാർ, എയ്ഡഡ് കോളേജുകളിലേക്കുമാണ് ക്രഷുകൾ മാറ്റുന്നത്. നാഷണൽ…

പുരാവസ്തു തട്ടിപ്പ്, പോക്സോ കേസുകളിൽ മോൺസൺ മാവുങ്കലിന്റെ ജാമ്യഹർജി കോടതി തള്ളി

കൊച്ചി: പുരാവസ്തു തട്ടിപ്പ്, പോക്സോ കേസുകളിൽ ജയിലിൽ കഴിയുന്ന മോൺസൺ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെ രണ്ട് ബലാത്സംഗ കേസുകളാണ് മോൺസൺ മാവുങ്കലിനെതിരെയുള്ളത്. ഉന്നത വിദ്യാഭ്യാസത്തിന് സഹായം വാഗ്ദാനം ചെയ്ത്…

‘കുഞ്ഞെൽദോ’ ഒടിടി റിലീസിന് ഒരുങ്ങുന്നു; നാളെ പുറത്തിറങ്ങും

മാത്തുക്കുട്ടി രചനയും സംവിധാനവും നിർവഹിച്ച റൊമാന്‍റിക് കോമഡി ചിത്രമാണ് കുഞ്ഞെൽദോ. ലിറ്റിൽ ബിഗ് ഫിലിംസിന് വേണ്ടി സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആസിഫ് അലി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നാളെ ഒ.ടി.ടി.യിൽ റിലീസ് ചെയ്യും. സീ5യിൽ…

വി ഡി സതീശനെ വിമർശിച്ച് മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: ഇന്നലെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസംഗത്തിനെതിരെ പ്രതികരണവുമായി മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ. കഴിഞ്ഞ ദിവസം നിയമസഭയിൽ വി ഡി സതീശൻ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. ആർ.എസ്.എസിന്‍റെ പിന്തുണയോടെ ഈ നിയമസഭയ്ക്കുള്ളിൽ ഏതെങ്കിലും യു.ഡി.എഫ്…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണ വില ഉയരുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഇന്ന് പവന് 160 രൂപയാണ് കൂടിയത്. ഒരു പവൻ…

എന്താണ് മങ്കിപോക്സ്?

സംസ്ഥാനത്ത് ഒരാൾക്ക് മങ്കി പോക്സ് ബാധിച്ചതായി സംശയിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. മൂന്ന് ദിവസം മുമ്പ് യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ആൾക്കാണ് മങ്കി പോക്സ് സംശയിക്കുന്നത്. രോഗിയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തോടെ…

മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള 16ന്

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ 16, 17, 18 തീയതികളിൽ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ വനിതാ സംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഐ.എഫ്.എഫ്.കെ.യിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം പുരസ്കാരവും…

അല്ലു അർജുന്റെ പുഷ്പ ദി റൂൾ ഒരുങ്ങുന്നത് 350 കോടി ബജറ്റിൽ

പുഷ്പ: ദി റൈസിന്‍റെ വിജയത്തിന് ശേഷം, 2022ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പുഷ്പ: ദി റൂൾ. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈയിലോ ഓഗസ്റ്റ് ആദ്യമോ പ്രദർശനത്തിനെത്തും. 350 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, പുഷ്പയുടെ നിർമ്മാതാക്കൾ…

160 രാജ്യങ്ങളിൽ നിന്ന് 10,000 പേർക്ക് നിയമനം നൽകാൻ എമിറേറ്റ്സ്

ദുബായ്: എമിറേറ്റ്സ് എയർലൈൻ ഈ വർഷം വിവിധ തസ്തികകളിലേക്ക് 10,000 പേരെ റിക്രൂട്ട് ചെയ്യുന്നു. നിയമനത്തിന് മുന്നോടിയായി എമിറേറ്റ്സ് എയർലൈൻ വിവിധ ലോക നഗരങ്ങളിൽ ക്യാംപെയ്ൻ നടത്തിയതായി ഓപ്പറേഷൻസ് മേധാവി ആദിൽ അൽരിദ പറഞ്ഞു. പുതിയ നിയമന നടപടികൾ മാർച്ചിന് മുമ്പ്…