Category: Latest News

കണ്ണൂരിലെ ബോംബിന്റെ പൈതൃകം കോണ്‍ഗ്രസിനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ ബോംബിന്‍റെ പൈതൃകം കോൺഗ്രസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പന്തക്കപ്പാറയിലെ കൊളങ്ങരത്ത് രാഘവൻ എന്ന ബീഡിത്തൊഴിലാളിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കോൺഗ്രസ്‌ നേതാക്കളാണ് ബോംബാക്രമണത്തിന് തുടക്കമിട്ടതെന്നും അദ്ദേഹം ആരോപിച്ചു. സിപിഐ(എം) കേരളത്തിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ…

തൊഴിലവസരം; യുഎഇ ലോകത്ത് ഒന്നാമതെന്ന് അന്താരാഷ്ട്ര സർവ്വേ

ദുബൈ: യുഎഇയിലേക്ക് വരുന്നത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് പ്രവാസികൾ വിശ്വസിക്കുന്നതായി അന്താരാഷ്ട്ര സർവേ റിപ്പോർട്ട്. ‘ഇന്‍റർനാഷണൽസ് എക്സ്പാറ്റ് ഇൻസൈഡർ 2022’ സർവേ പ്രകാരം, തൊഴിൽ അവസരങ്ങളുടെ കാര്യത്തിൽ ഇമാറാത്ത് ലോകത്ത് ഒന്നാം സ്ഥാനത്താണ്. വിദേശികൾക്ക് ജോലി ചെയ്യാനും താമസിക്കാനും കഴിയുന്ന ലോകത്തിലെ 10…

അൺപാർലമെന്ററി വാക്കുകൾ; പരിഹസിച്ച് രാഹുൽ ഗാന്ധി

മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി പുറത്തിറക്കിയ പാർലമെന്‍ററി പരാമർശങ്ങളുടെ പുതിയ പട്ടികയിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘പുതിയ ഇന്ത്യയുടെ പുതിയ നിഘണ്ടു’ എന്നാണ് രാഹുലിൻ്റെ പരിഹാസം. ചർച്ചകളിലും സംവാദങ്ങളിലും നരേന്ദ്ര മോദിയെ വിശേഷിപ്പിക്കുന്ന വാക്കുകൾ കേന്ദ്രം നിരോധിച്ചതായി രാഹുൽ ഗാന്ധി…

എന്‍ഐഎയെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഐഎയ്ക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. “പത്രം വായിക്കുന്നുവെന്നതു കൊണ്ടു മാത്രം ഒരാളോടു നിങ്ങള്‍ക്കു പ്രശ്‌നമാണെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്” എന്നാണ് സുപ്രീം കോടതി വിമർശിച്ചത്. യു.എ.പി.എ കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത്…

കുവൈറ്റിലെ റോഡുകളിൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കും

കുവൈറ്റ്‌ : കുവൈറ്റിൽ സുരക്ഷ നിലനിർത്തുന്നതിനും ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ അധികാരികളുടെ മേൽനോട്ടത്തിനും പ്രധാന, ദ്വിതീയ തെരുവുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള പാർലമെന്‍ററി നിർദ്ദേശത്തിന് പാർലമെന്‍ററി ഇന്‍റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി. ഈ നിർദ്ദേശം നിയമത്തിനും ഭരണഘടനയ്ക്കും അനുസൃതമാണെന്ന്…

16-കാരിയുടെ അണ്ഡം വില്‍പന; തമിഴ്‌നാട്ടില്‍ നാല് ആശുപത്രികള്‍ അടച്ചുപൂട്ടി

ചെന്നൈ: 16 വയസുകാരിയുടെ അണ്ഡം വിറ്റുവെന്നാരോപിച്ച് തമിഴ്നാട്ടിലെ നാല് ആശുപത്രികൾ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. പെൺകുട്ടിയുടെ അമ്മ വിവിധ ആശുപത്രികളിൽ പോയി എട്ട് തവണ അണ്ഡം വിൽക്കാൻ നിർബന്ധിച്ച സംഭവത്തിലാണ് നടപടി. “21-നും 35-നും ഇടയിൽ പ്രായമുള്ള പ്രായപൂർത്തിയായ വിവാഹിതരായ സ്ത്രീകൾക്ക്…

സ്റ്റാര്‍ഷിപ്പിന്റെ ആദ്യ വിക്ഷേപണം വൈകിയേക്കും

ചന്ദ്രനിലേക്കും, ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്പേസ് എക്സ് വികസിപ്പിക്കുന്ന സ്റ്റാർഷിപ്പിന്‍റെ ആദ്യ ഓര്‍ബിറ്റല്‍ ടെസ്റ്റ് വൈകിയേക്കും. റോക്കറ്റ് ബൂസ്റ്റർ പരീക്ഷണത്തിനിടെയുണ്ടായ സ്ഫോടനത്തെ തുടർന്നാണ് വിക്ഷേപണം വൈകുന്നത്. സ്ഫോടനത്തിന്‍റെ ആഘാതം ചെറുതായിരുന്നു, പരിശോധനകൾക്കായി വിക്ഷേപണ പാഡിൽനിന്ന് ബൂസ്റ്റർ നീക്കം ചെയ്തു.…

കമൽഹാസന്റെ ചിത്രത്തിലൂടെ സുഷിൻ ശ്യാം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകൻ സുഷിൻ ശ്യാം കമൽഹാസന്‍റെയും മഹേഷ് നാരായണന്‍റെയും അടുത്ത സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. സിനിമ ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു. രാജ്കമൽ ഫിലിം ഇന്‍റർനാഷണലാണ് ചിത്രം നിർമ്മിക്കുന്നത്.

14 വർഷം, നിരവധി തടസ്സങ്ങൾ; ആടുജീവിതത്തിന് പാക്ക്അപ്പ്

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’ത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. ബെന്യാമിൻ എഴുതിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പോസ്റ്റിനൊപ്പം സംവിധായകൻ ബ്ലെസ്സിയുടെ ചിത്രവും ചിത്രത്തിൽ നിന്നുള്ളതായി തോന്നുന്ന ഒരു…

തെലങ്കാനയിൽ ടൈഫോയ്ഡ് കേസുകൾ ഉയരുന്നു;കാരണം പാനിപൂരി

ഹൈദരാബാദ്: തെലങ്കാനയിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ടൈഫോയ്ഡ് കേസുകൾക്ക് പിന്നിൽ വൃത്തിഹീനമായ സാഹചര്യത്തിലുണ്ടാക്കുന്ന പാനിപൂരിയാണെന്ന് ആരോ​ഗ്യപ്രവർത്തകർ. ടൈഫോയിഡിനെ പാനിപുരി രോഗം എന്ന് വിളിക്കേണ്ട അവസ്ഥയാണെന്നും വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിർമ്മിക്കുന്ന ഇത്തരം ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കണമെന്നും തെലങ്കാന പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ…