Category: Latest News

എൻഎസ്ഇ മുൻ എംഡി ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റ് ചെയ്തു; നാല് ദിവസം കസ്റ്റഡിയിൽ

ന്യൂഡൽഹി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ സിഇഒയും മാനേജിംഗ് ഡയറക്ടറുമായിരുന്ന ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിലും അനധികൃത ഫോൺ ചോർത്തൽ, കബളിപ്പിക്കൽ എന്നീ കേസുകളിലുമാണ് അറസ്റ്റ്. ചിത്ര രാമകൃഷ്ണയെ നാല് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ…

രാജ് താക്കറെയുടെ മകന് മന്ത്രി പദവി വാഗ്ദാനം ചെയ്ത് ബിജെപി

മുംബൈ: ശിവസേനയെ പിളർത്തി മഹാരാഷ്ട്രയിൽ അധികാരം പിടിച്ചെടുത്ത ബിജെപി അടുത്ത നീക്കത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ ലക്ഷ്യം അതിന്‍റെ വളർച്ച തടയുകയാണ്. മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) അദ്ധ്യക്ഷൻ രാജ് താക്കറെയുടെ മകൻ അമിത് താക്കറെയ്ക്ക് ബിജെപി മന്ത്രിസ്ഥാനം…

മനുഷ്യക്കടത്ത് കേസിൽ ഗായകന്‍ ദലേര്‍ മെഹന്ദിക്ക് 2 വര്‍ഷം തടവ്

പട്യാല: മനുഷ്യക്കടത്ത് കേസിൽ പഞ്ചാബി ഗായകൻ ദലേർ മെഹന്ദിക്ക് രണ്ട് വർഷം തടവ് ശിക്ഷ. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദലേർ മെഹന്ദി സമർപ്പിച്ച ഹർജി പട്യാല ജില്ലാ കോടതി തള്ളി. ഗായകനെ ഉടൻ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് ദലേർ മെഹന്ദിയെ…

അട്ടപ്പാടി ശിശുമരണങ്ങൾ; സംഭവത്തിന് അറുതിവരുത്തണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം : അട്ടപ്പാടിയിലെ ശിശുമരണങ്ങൾക്ക് അറുതിവരത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. അട്ടപ്പാടിയിലെ ദുരിതം ഉയർത്തി കാട്ടുന്ന യുഡിഎഫ് എംഎൽഎമാരെ അവഹേളിക്കുന്ന സമീപനമാണ് ആരോഗ്യമന്ത്രിക്കുള്ളത്. പോഷകാഹാരക്കുറവും മറ്റ് രോഗങ്ങളും ശിശുമരണങ്ങളിലേക്ക് നയിക്കുന്നുണ്ട്. സർക്കാർ സംവിധാനങ്ങൾ പര്യാപ്തമല്ലെന്നും സുധാകരൻ ആരോപിച്ചു. ഈ വർഷം…

കോണ്‍ഗ്രസ് പുനസംഘടനാ പട്ടികയ്‌ക്കെതിര കെ മുരളീധരന്‍

തൃക്കാക്കര തിരഞ്ഞെടുപ്പിന് ശേഷം ഐ.സി.യുവിൽ നിന്ന് കൊണ്ടുവന്ന പ്രസ്ഥാനത്തെ വീണ്ടും ഐ.സി.യുവിൽ ആക്കാൻ ശ്രമം നടക്കുന്നതായി കെ.മുരളീധരൻ. കോൺഗ്രസ് പുനഃസംഘടനാ പട്ടികയ്ക്കെതിരെയായിരുന്നു ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം. കെ.പി.സി.സി പുനഃസംഘടനയിൽ ഗ്രൂപ്പുകൾ തമ്മിൽ സമവായത്തിലെത്തി. പട്ടികയും അന്തിമമായിരുന്നു. ഇത് ഹൈക്കമാൻഡിന് കൈമാറാനിരിക്കെയാണ്…

നിര്‍മ്മാതാക്കള്‍ നഷ്ടത്തില്‍; റിലീസ് ചെയ്ത 76 സിനിമകളില്‍ വിജയിച്ചത് 6 എണ്ണം

കൊച്ചി : തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്തതിനാൽ മലയാള സിനിമയുടെ നിർമ്മാതാക്കൾക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് എം രഞ്ജിത്ത്. ജൂൺ 30 വരെ 76 സിനിമകളാണ് മലയാളത്തിൽ റിലീസ് ചെയ്തത്. ഇതിൽ ആറെണ്ണം മാത്രമാണ് വിജയിച്ചതെന്നും രഞ്ജിത്ത്…

സാമ്പത്തിക സേവന മേഖലയിലെ വിദേശ നിക്ഷേപത്തിൽ ദുബായ് ഏറ്റവും മുന്നിൽ

ദുബായ്: സാമ്പത്തിക സേവന മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിൽ ദുബായ് ലോകത്ത് മുന്നിലാണെന്ന് റിപ്പോർട്ട്. ലണ്ടൻ, സിംഗപ്പൂർ, ന്യൂയോർക്ക്, പാരീസ് എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ദുബായ് ഈ നേട്ടം കൈവരിച്ചത്. ദുബായ് ആൻഡ് ദുബായ് ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ (ഡിഐഎഫ്സി) ഇക്കാര്യത്തിൽ…

“അൺപാർലമെന്ററി വാക്കുകൾ: ഇതൊരു പുതിയ കാര്യമല്ല; 1959 മുതൽ തുടരുന്ന രീതി”

ന്യൂഡൽഹി: പാർലമെന്‍റിൽ 65 വാക്കുകൾ ഉപയോഗിക്കുന്നത് വിലക്കിയതിൽ വിശദീകരണവുമായി ലോക്സഭാ സ്പീക്കർ ഓം ബിർള. പാർലമെന്‍റിൽ വാക്കുകൾ നിരോധിക്കുന്നത് ഒരു പുതിയ നടപടിയല്ലെന്നും 1959 മുതൽ തുടരുന്ന സമ്പ്രദായമാണിതെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ പ്രയോഗിക്കാൻ പാടില്ലാത്ത പദങ്ങൾ ഉൾപ്പെടുത്തി പുസ്കത രൂപത്തിൽ…

വെസ്റ്റിൻ‍‍ഡീസിനെതിരായ ട്വന്റി20യിൽ കോഹ്ലിയും സഞ്ജുവും ഇല്ല

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിൽ ഉൾപ്പെട്ട സഞ്ജു സാംസണെ ടി20 ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ടി20 ടീമിൽ ഇല്ല. കെ.എൽ. രാഹുലും അശ്വിനും 18…

കേരളത്തില്‍ അഞ്ച് ദിവസം വ്യാപക മഴ; പൊന്മുടി ഡാം തുറക്കും

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ പരക്കെ മഴ പെയ്യുമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) പ്രവചിച്ചിട്ടുണ്ട്. വടക്കൻ ഒഡീഷയിലും സമീപ പ്രദേശങ്ങളിലും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഗുജറാത്ത് തീരത്തും…