Category: Latest News

റൊണാൾഡോയെ സൈൻ ചെയ്യുന്നതിന് എതിരെ നിന്ന് ചെൽസി പരിശീലകൻ ടൂഷൽ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ്‌ സൈൻ ചെയ്യരുതെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഷൽ ആവശ്യപ്പെട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന റൊണാൾഡോയെ അദ്ദേഹത്തിന്‍റെ ഏജന്‍റ് മെൻഡസ് ചെൽസിക്ക് വാഗ്ദാനം ചെയ്തിരുന്നു. ചെൽസിയുടെ പുതിയ ഉടമ റൊണാൾഡോയെ സൈൻ ചെയ്യാൻ ആലോചിച്ചിരുന്നുവെങ്കിലും ചെൽസി പരിശീലകൻ…

ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനം ഗോതബയ രാജപക്‌സെ രാജിവെച്ചു

കൊളംബോ: ശ്രീലങ്കയില്‍ പ്രതിസന്ധി തുടരുന്നതിനിടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ഗോതബയ രജപക്‌സെ. രാജപക്സെ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു. അറസ്റ്റ് ഭയന്ന് രാജിവയ്ക്കാതെയാണ് ഗോതബയ രാജ്യം വിട്ടത്. പ്രസിഡന്‍റ് പദവി വഹിക്കുന്ന ഒരു വ്യക്തിക്ക് അറസ്റ്റിൽ നിന്ന് ഭരണഘടനാപരമായ പരിരക്ഷയുണ്ട്. അതുകൊണ്ടാണ്…

“പത്രം വായിക്കുന്നവർ പോലും എൻഐഎക്ക് പ്രശ്നക്കാരാണോ”; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ദില്ലി: യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ് എൻ.വി രമണ. പത്രം വായിക്കുന്നവർ പോലും എൻ.ഐ.എയ്ക്ക് പ്രശ്നക്കാരാണോയെന്ന് ചീഫ് ജസ്റ്റിസ് അന്വേഷണ ഏജൻസിയോട് ചോദിച്ചു. ജാർഖണ്ഡ് സ്വദേശിയായ സഞ്ജയ് ജെയിൻ എന്നയാളെ യുഎപിഎ ചുമത്തി…

ഇന്ത്യയിലെ ഫുഡ്പാര്‍ക്കുകളില്‍ യുഎഇ 200 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു

ദുബായ്: ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന ഫുഡ് പാർക്കുകളിൽ 2 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. യുഎഇക്ക് പുറമെ ഇന്ത്യ, യുഎസ്, ഇസ്രയേൽ പ്രതിനിധികൾ പങ്കെടുത്ത ഓൺലൈൻ ഉച്ചകോടിക്ക് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്. തെക്കുകിഴക്കൻ ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ…

ട്രെയിന്‍ റദ്ദായി; വിദ്യാര്‍ത്ഥിക്ക് കാര്‍ യാത്ര ഒരുക്കി ഇന്ത്യന്‍ റെയില്‍വേ

ഗാന്ധിനഗര്‍: പലരും മണിക്കൂറുകളോളം റെയിൽവേ സ്റ്റേഷനിൽ, വൈകിപ്പോയ ട്രെയിനിനായി കാത്തിരിക്കാറുണ്ട്. റെയിൽവേയെ കുറിച്ച് ആശങ്കയും പരാതിയും പറയാൻ ഉണ്ടാകും. എന്നാൽ ഗുജറാത്തിൽ നിന്നുള്ള ഒരു വിദ്യാർത്ഥിക്ക് പങ്കിടാനുള്ളത് ഇന്ത്യൻ റെയിൽവേയുടെ സ്നേഹമാണ്. കനത്ത മഴയെ തുടർന്ന് ട്രെയിൻ റദ്ദാക്കി. ഇതോടെ, സത്യം…

കെ.കെ. രമയ്ക്കെതിരെ വിവാദ പ്രസ്താവനയുമായി എം.എം. മണി

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരെ എം എം മണി നിയമസഭയിൽ വിവാദ പരാമർശം നടത്തി. അവര്‍ വിധവയായിപ്പോയി. അതവരുടെ വിധിയാണ്. അതില്‍ ഞങ്ങള്‍ക്ക് ബന്ധമില്ല. അതിന്റെ പേരില്‍ രണ്ട് ലക്ഷം പേരാണ് പീഡിപ്പിക്കപ്പെട്ടത്. ഇങ്ങനെയായിരുന്നു എം.എം. മണിയുടെ പരാമർശം.ഇതിനെതിരായ പ്രതിപക്ഷ ബഹളത്തെ…

സിംഗപ്പുര്‍ ഓപ്പണിൽ സൈന, സിന്ധു, പ്രണോയ് ക്വാര്‍ട്ടറില്‍

അഞ്ചാം സീഡും ലോക ഒൻപതാം നമ്പർ താരവുമായ ചൈനയുടെ ഹെ ബിംഗ്ജിയാവോയെ പരാജയപ്പെടുത്തി സൈന ക്വാർട്ടറിൽ കടന്നത്. ക്വാർട്ടർ ഫൈനലിൽ ജപ്പാന്‍റെ അയ ഒഹോരിയെയാണ് സൈന നേരിടുക. മൂന്നാം സീഡായ പിവി സിന്ധു വിയറ്റ്നാമിന്‍റെ ലോക 59-ാം നമ്പർ താരം തുയ്…

20 ശതകോടി ഡോളര്‍ സ്വത്ത് സംഭാവനയായി നൽകി ബില്‍ ഗേറ്റ്സ്

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് 20 ബില്യൺ ഡോളർ സംഭാവന നൽകി. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനാണ് ഇത്രയും വലിയ തുക സംഭാവന ചെയ്തത്. കോവിഡ്-19, ഉക്രൈനിലെ റഷ്യൻ അധിനിവേശം തുടങ്ങിയ ആഗോള വെല്ലുവിളികൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് ഗേറ്റ്സിന്‍റെ തീരുമാനം.…

കേരളത്തിൽ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം ബാധിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം സ്വദേശിയുമായി സമ്പർക്കം പുലർത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അച്ഛൻ, അമ്മ, ടാക്സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ, വിമാനത്തിലുണ്ടായിരുന്ന 11 പേർ…

‘പഞ്ചാബന്‍’ ഗാനത്തിന് മക്കളോടൊപ്പം ചുവടുവച്ച് ഡേവിഡ് വാര്‍ണര്‍

വരുൺ ധവാന്‍റെ ജഗ് ജഗ് ജിയോ എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റായ ഗാനമാണ് നാച് പഞ്ചാബൻ. ഇൻസ്റ്റാഗ്രാം റീൽസിലും യൂട്യൂബ് ഷോർട്സിലും നിരവധി ആളുകൾ ഗാനത്തിന്‍റെ ചില ഭാഗങ്ങൾക്ക് ചുവടുവച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും ട്രെൻഡിനൊപ്പം ചേർന്നു. വാർണർ…