Category: Latest News

കോലിയെ പിന്തുണച്ച് വീണ്ടും രോഹിത് ശർമ്മ

ലണ്ടൻ: വിരാട് കോലിയെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ രംഗത്തെത്തി. കോലിയെപ്പോലൊരു കളിക്കാരന് ഫോമിലേക്ക് തിരിച്ചെത്താൻ കുറച്ച് ഇന്നിംഗ്സുകൾ മതിയെന്ന്, രോഹിത് ശർമ്മ പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചർച്ച കോലിയെക്കുറിച്ചാണോ എന്ന് ഒരു…

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: മാധ്യമ പ്രവർത്തകനും ഫാക്ട് ചെക്കിംഗ് വെബ്സൈറ്റായ ആൾട്ട് ന്യൂസിന്‍റെ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. 2018 ലെ ട്വീറ്റിൽ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പട്യാല ഹൗസ് കോടതി സുബൈറിന് ജാമ്യം…

ശ്രീലങ്കയിൽ ഇടക്കാല പ്രസിഡന്റായി റനില്‍ വിക്രമസിംഗെ അധികാരമേറ്റു

കൊളംബോ: ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്‍റായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ നടന്നത്. മുൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ രാജി പാർലമെന്‍റ് സ്പീക്കർ മഹിന്ദ യപ അഭയ് വർധൻ സ്വീകരിച്ചതിന് പിന്നാലെയാണ് വിക്രമസിംഗെയെ ഇടക്കാല പ്രസിഡന്‍റായി നിയമിച്ചത്.…

മണിയുടെ പ്രസ്താവന തിരുത്തേണ്ടതില്ല; കോടിയേരി

തിരുവനന്തപുരം: കെ കെ രമ എംഎൽഎയ്ക്കെതിരായ മുൻ മന്ത്രി എം എം മണിയുടെ പ്രസ്താവന തിരുത്തേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ അവിടെ അവസാനിക്കണം. ടി പി കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് വ്യക്തമാക്കാനാണ് മണി പറഞ്ഞതെന്ന്…

‘മണിയെ നന്നാക്കുന്നതിലും ഭേദം ഇലക്ട്രിക് പോസ്റ്റിന് വെള്ളമൊഴിക്കുന്നതാണ്’; കെ സുരേന്ദ്രന്‍

കെ.കെ രമയ്ക്കെതിരായ മണിയുടെ പരാമർശം പാടില്ലായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എം.എം. മണിയെ നന്നാക്കാൻ ശ്രമിക്കുന്നത് ഇലക്ട്രിക് പോസ്റ്റിന് വെള്ളം ഒഴിക്കുന്നതിന് തുല്യമാണെന്നും എം.എം.മണി ദിവസേന മാലിന്യ ജൽപനം നടത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. രമയ്ക്കെതിരെ എം എം മണി നടത്തിയ…

രമയ്ക്കെതിരായ പരാമർശത്തിൽ തെറ്റില്ല; എം.എം മണിയെ ന്യായീകരിച്ച് എ. വിജയരാഘവൻ

വടകര എംഎൽഎ കെകെ രമയ്ക്കെതിരെ നിയമസഭയിൽ അപകീർത്തികരമായ പരാമർശം നടത്തിയ എംഎം മണിയെ ന്യായീകരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എം എം മണിയുടെ പരാമർശത്തിൽ തെറ്റില്ലെന്നും മാപ്പ് പറയേണ്ട കാര്യമില്ലെന്നും വിജയരാഘവൻ പ്രതികരിച്ചു. മണി മാപ്പ് പറയണമെന്ന്…

മങ്കിപോക്സ്; കേരളത്തിലെ അഞ്ച് ജില്ലകളിൽ പ്രത്യേക ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിൽ നിന്നുള്ളവര്‍ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത…

ഇസ്രയേല്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങൾക്കുമായി വ്യോമപാത തുറന്ന് സൗദി അറേബ്യ

റിയാദ്: ഇസ്രയേൽ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിമാന സർവീസുകൾക്കായി സൗദി അറേബ്യ വ്യോമാതിർത്തി തുറന്നു. നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും സൗദി അറേബ്യയുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ കഴിയുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ…

എമ്മിയിൽ മലയാളിത്തിളക്കം; നാമനിര്‍ദ്ദേശം നേടി നിരുപമ രാജേന്ദ്രൻ

ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന എമ്മി അവാർഡിന് മലയാളിയായ നിരുപമ രാജേന്ദ്രൻ നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഗുരുവായൂർ സ്വദേശികളായ രാജന്‍റെയും സ്മിതയുടെയും മകളാണ് നിരുപമ. നിരുപമ ലണ്ടനിൽ സൗണ്ട് എഡിറ്ററായി ജോലി ചെയ്യുന്നു. ഇതിനിടയിലാണ് ഡോക്യുമെന്‍ററി നിർമ്മിക്കാൻ അവസരം ലഭിച്ചത്. ഫെലിസിറ്റി മോറിസാണ്…

‘ശരിക്കും അത് പറയാന്‍ പാടില്ലാത്തതാണ്’; വിവാദ പരാമർശ സമയത്തെ ചെയറിലെ സംഭാഷണം പുറത്ത്‌

തിരുവന്തപുരം: കെ.കെ രമയെക്കുറിച്ച് എം.എം മണി നടത്തിയ വിധവാ പരാമര്‍ശം പറയാന്‍ പാടില്ലാത്തതാണെന്ന് ആ സമയം സ്പീക്കറുടെ ചുമതലയില്‍ ചെയറിലുണ്ടായിരുന്ന ഇ കെ വിജയന്‍ അഭിപ്രായപ്പെടുന്ന വീഡിയോ പുറത്ത്. സി.പി.ഐ എം.എൽ.എ കൂടിയായ ഇ.കെ വിജയൻ സ്പീക്കർ എം.ബി രാജേഷിന്‍റെ പ്രൈവറ്റ്…