Category: Latest News

റൂട്ട് മാപ്പില്‍ പിശക്; മങ്കിപോക്‌സ് കൈകാര്യം ചെയ്യുന്നതില്‍ കൊല്ലം ഡിഎംഒ ഓഫീസിന് ഗുരുതര വീഴ്ച 

കൊല്ലം: മങ്കിപോക്സ് കൈകാര്യം ചെയ്യുന്നതിൽ കൊല്ലം ഡി.എം.ഒ ഓഫീസിന് ഗുരുതര വീഴ്ച. രോഗിയുടെ പേരിൽ ആദ്യം പുറത്തിറക്കിയ റൂട്ട് മാപ്പിലാണ് പിശക് സംഭവിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്നും രോഗിയെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെന്നാണ് ഡിഎംഒ നൽകിയ വിവരം. എന്നാൽ,…

രാവിലെ 7ന് കുട്ടികൾ സ്കൂളിൽ പോകുന്നു; നമുക്ക് 9ന് ജോലി ആരംഭിച്ചുകൂടേ? ചോദ്യവുമായി ജഡ്ജി

ന്യൂഡൽഹി: ചെറിയ കുട്ടികൾക്ക് രാവിലെ 7 മണിക്ക് സ്കൂളിൽ പോകാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ജഡ്ജിമാർക്കും അഭിഭാഷകർക്കും രാവിലെ 9 മണിക്ക് കോടതിയിലേക്ക് വരാൻ കഴിയുന്നില്ലെന്ന് സുപ്രീം കോടതി ജഡ്ജി യു ലളിത്. പതിവിലും ഒരു മണിക്കൂർ മുമ്പ് കോടതി നടപടികൾ ആരംഭിച്ചുകൊണ്ടാണ്…

മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസന്‍. പാര്‍ലമെന്റിൽ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് മോദിക്കെതിരെ വിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്തെത്തിയത്. പാര്‍ലമെന്റില്‍ വാക്കുകള്‍ നിരോധിച്ച നടപടി ജനാധിപത്യത്തെ ഇല്ലാതാക്കുമെന്നും ഇത് ജര്‍മനിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോദിയെ ഹിറ്റ്‌ലര്‍ എന്നായിരുന്നു കമല്‍ഹാസന്‍ പരാമര്‍ശിച്ചത്.…

ചെറുപ്പത്തിലെ എന്റെ ഹീറോ; പ്രതാപ് പോത്തനേക്കുറിച്ച് ലാൽ ജോസ്

അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തനെ അനുസ്മരിച്ച് സംവിധായകൻ ലാൽ ജോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലാൽ ജോസ് പ്രതാപ് പോത്തനെ അനുസ്മരിച്ചത്. യുവത്വത്തിന്‍റെ ചിതറിക്കിടക്കുന്ന എന്‍റെ ഹീറോ എന്നാണ് പ്രതാപ് പോത്തനെ ലാൽ ജോസ് വിശേഷിപ്പിച്ചത്. അയാളും ഞാനും തമ്മിലുളള ബന്ധം…

താലി വിവാഹത്തില്‍ പ്രധാനം; മദ്രാസ് ഹൈക്കോടതി

ചെന്നൈ : ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹ കരാറിലെ പ്രധാന കണ്ണിയായി താലി കണക്കാക്കപ്പെടുന്നു. ഭർത്താവിന്‍റെ മരണശേഷം മാത്രമാണ് താലി നീക്കം ചെയ്യുന്നതെന്നും അതിനാൽ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ താലി അഴിക്കുന്നത് ഭർത്താവിന് കടുത്ത…

‘ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ തിരുവനന്തപുരത്ത്’

തിരുവനന്തപുരം : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ ഉള്ളത് തിരുവനന്തപുരം നഗരസഭയുടെ കീഴിലാണെന്ന് വ്യക്തമാക്കി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എസ്എംവി സ്കൂളിന് എതിർവശത്തുള്ള നഗരസഭ ഗോൾഡൻ ജൂബിലി ബിൽഡിംഗിലെ ജനകീയ ഹോട്ടൽ നവീകരിച്ച് പ്രവർത്തനം…

കുവൈറ്റിൽ ഈദ് അവധിക്ക് സർവീസ് നടത്തിയത് 1737 വിമാനങ്ങൾ ; 285,000 പേർ യാത്ര ചെയ്തു

കുവൈറ്റ്‌ : ബലി പെരുന്നാൾ അവധി ദിനത്തിൽ കുവൈറ്റ് വിമാനത്താവളത്തിൽ 1737 വിമാനങ്ങളാണ് സർവീസ് നടത്തിയത്. 1,737 വിമാനങ്ങളിലായി 2,85,000 യാത്രക്കാരാണ് യാത്ര ചെയ്തത്. അവധിക്കാലത്ത് പുണ്യസ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തിയവരും ധാരാളമുണ്ട്. കൂടാതെ, അവധിക്കാലം ചെലവഴിക്കാൻ നിരവധി ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക്…

മങ്കിപോക്സ്: അന്താരാഷ്ട്ര യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി

ന്യൂഡൽഹി: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇതനുസരിച്ച്, അന്താരാഷ്ട്ര യാത്രക്കാർ രോഗികളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിക്കുന്നു. ചത്തതും ജീവനുള്ളതുമായ വന്യമൃഗങ്ങളുമായുള്ള സമ്പർക്കവും ഒഴിവാക്കണം.…

ഒന്നാം സമ്മാനം 25 കോടി: ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബമ്പര്‍

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളോടെ തിരുവോണം ബമ്പർ ലോട്ടറി പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലും ഗതാഗതമന്ത്രി ആന്‍റണി രാജുവും ചേർന്നാണ് ലോട്ടറി പ്രകാശനം ചെയ്തത്. ആകെ 10 സീരീസുകളിലായി പുറത്തിറങ്ങുന്ന ലോട്ടറിയുടെ ഒന്നാം സമ്മാനം…

‘ദി നെയിം’; ഷൈൻ ടോം ചാക്കോ നായകനാകുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി

സംവിധായകൻ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രം ‘ദി നെയി’മിന്‍റെ ചിത്രീകരണം പൂർത്തിയാക്കി. ബിനു പപ്പു, സംവിധായകൻ എം എ നിഷാദ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബെസ്റ്റ് വേ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ അനൂപ് ഷാജി നിർമ്മിക്കുന്ന…