Category: Latest News

‘ചന്ദ്രമുഖി 2’ ചിത്രീകരണം ആരംഭിച്ചു

നടൻ രാഘവ ലോറൻസിന്‍റെ ‘ചന്ദ്രമുഖി 2’ചിത്രീകരണം ആരംഭിച്ചു. രജനീകാന്ത് നായകനായ ‘ചന്ദ്രമുഖി’എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച, മെഗാ-ബ്ലോക്ക്ബസ്റ്റർ ‘ചന്ദ്രമുഖി’യുടെ രണ്ടാം ഭാഗം തുടരുന്നു, രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് സംവിധായകൻ പി വാസുവാണ്.രാഘവ ലോറൻസ് സൂപ്പർ…

പ്രതാപ് പോത്തന്റെ വിയോഗത്തിൽ ഖുശ്ബു

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍റെ ആകസ്മിക വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് നടി ഖുശ്ബു ഉൾപ്പെടെയുള്ള സിനിമാലോകം. പ്രതാപ് പോത്തൻ രചനയും സംവിധാനവും നിർവഹിച്ച ‘വെട്രിവിഴ’, ‘മൈ ഡിയർ മാർത്താണ്ഡൻ’ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു പഴയകാല നായിക ഖുശ്ബു. പ്രതാപ് പോത്തന്റെ വിയോഗത്തിൽ തന്‍റെ…

കെ കെ രമയെ വ്യക്തിഹത്യ നടത്താന്‍ അവകാശമില്ല; വിമര്‍ശിച്ച് എഐവൈഎഫ്

തിരുവനന്തപുരം : കെ കെ രമ എംഎൽഎയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ എം എം മണിക്കെതിരെ രൂക്ഷ വിമർശനവുമായി എഐവൈഎഫ്. എം എം മണിയുടെ വാക്കുകൾ ഇടത് രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്ന് എഐവൈഎഫ് വിമർശിച്ചു. മണിയുടെ പരാമര്‍ശം നാക്കുപിഴയായോ നാട്ടുഭാഷയായോ വ്യാഖ്യാനിക്കാന്‍ കഴിയില്ല.…

മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയ സംഭവം; മൂന്ന് പേരെ കണ്ടെത്തി

കൊച്ചി : കൊച്ചിയിൽ ദേശീയപതാകയോട് അനാദരവ് കാണിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മാലിന്യം നീക്കം ചെയ്യുന്നവരായി ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായവർ. ഇരുമ്പനത്തെ മാലിന്യക്കൂമ്പാരത്തിൽ ദേശീയപതാക ഉപേക്ഷിച്ച കേസിലാണ് പൊലീസ് നടപടി. തൃപ്പൂണിത്തുറ ഇരുമ്പനത്തെ മാലിന്യക്കൂമ്പാരത്തിൽ ദേശീയപതാകയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.…

മങ്കിപോക്സ്; കോട്ടയത്ത് 2 പേർ നിരീക്ഷണത്തിൽ

കോട്ടയം: മങ്കിപോക്സ് ബാധിച്ച കൊല്ലം സ്വദേശിക്കൊപ്പം യാത്ര ചെയ്ത കോട്ടയം ജില്ലയിലെ രണ്ട് പേർ നിരീക്ഷണത്തിൽ. ഇവരെ ജില്ലാ മെഡിക്കൽ ഓഫീസ് 21 ദിവസത്തേക്ക് ഹോം ക്വാറന്‍റൈൻ ഏർപ്പെടുത്തി. ഇവർക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡിഎംഒ ഡോ എൻ.പ്രിയ അറിയിച്ചു. ഈ…

യുഎഇയിൽ ശക്തമായ പൊടികാറ്റും മഴയും

യു എ ഇ : യുഎഇയുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച ശക്തമായ പൊടിക്കാറ്റും മഴയും അനുഭവപ്പെട്ടതായി പ്രാദേശിക കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എക്സ്പോ സ്ട്രീറ്റിന് സമീപം ദുബായിയുടെ തെക്കൻ ഭാഗത്ത് ശക്തമായ പൊടിക്കാറ്റ് വീശുന്നതിന്‍റെ വീഡിയോയും എൻസിഎംഎസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. എമിറേറ്റിന്‍റെ…

ഇന്ത്യ- ചൈന ചർച്ച 17ന്; പതിനാറാം റൗണ്ട് ചർച്ചയാണ് ഞായറാഴ്ച നടക്കുന്നത്

ന്യൂഡൽഹി: നിർത്തിവച്ചിരുന്ന ഇന്ത്യ-ചൈന കമാൻഡർ തല ചർച്ചകൾ പുനരാരംഭിക്കുന്നു . 16-ാം വട്ട ചർച്ച ഞായറാഴ്ച ഇന്ത്യൻ അതിർത്തിയിലെ ചുഷൂലിൽ നടക്കുന്നതാണ്. ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമ ലഡാക്കിൽ ഉള്ള സമയത്താണ് ചർച്ച എന്നതും ശ്രദ്ധേയമാണ്. 1959 ൽ ദലൈലാമ നടത്തിയ…

മങ്കിപോക്സ്: വാര്‍ത്താ സമ്മേളനത്തിന്റെ വാർത്ത നല്‍കരുതെന്ന വിചിത്ര നിർദേശവുമായി പിആര്‍ഡി

കൊല്ലം: മങ്കിപോക്സുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കളക്ടർ അഫ്‌സാന പർവീൺ നടത്തിയ വാർത്താസമ്മേളനം മാധ്യമങ്ങൾക്ക് നൽകരുതെന്ന് പി.ആർ.ഡിയുടെ വിചിത്രമായ നിർദ്ദേശം. കളക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പി.ആർ.ഡിയുടെ നിർദ്ദേശം. മങ്കിപോക്സ് ബാധിച്ച രോഗിയുടെ വിശദാംശങ്ങൾ അറിയിക്കുന്നതിൽ എൻ.എസ് സഹകരണ ആശുപത്രി വീഴ്ച പറ്റിയെന്ന്…

നാസയും റഷ്യൻ ബഹിരാകാശ ഏജൻസിയും വിമാനങ്ങൾ പങ്കിടുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിമാനങ്ങൾ സംയോജിപ്പിക്കാൻ നാസയുമായി കരാർ ഒപ്പിട്ടതായി റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചു. “ഈ കരാർ റഷ്യയുടെയും അമേരിക്കയുടെയും താൽപ്പര്യങ്ങൾക്ക് അനുസൃതമാണെന്നും ഐഎസ്എസ് പ്രോഗ്രാമിന്‍റെ ചട്ടക്കൂടിനുള്ളിൽ സഹകരണത്തിന്‍റെ വികസനം പ്രോത്സാഹിപ്പിക്കുകയും സമാധാനപരമായ ഉദ്ദേശ്യങ്ങൾക്കായി ബഹിരാകാശ പര്യവേക്ഷണം സുഗമമാക്കുകയും…

ദേഹമാകെ മീൻചിത്രങ്ങൾ! കൗതുകമായി ഭീമൻ പയന്തി

കീഴരിയൂർ (കോഴിക്കോട്): ദേഹമാകെ വിവിധ മത്സ്യങ്ങളുടെ ചിത്രങ്ങളുള്ള ഭീമൻ ‘പയന്തി’ മത്സ്യം കൗതുകമാകുന്നു. കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ‘സെന്‍റർ’ ബോട്ടുകാർക്കാണ് നാടിനാകെ കൗതുകമായ പയന്തി മത്സ്യം കിട്ടിയത്. വിവിധ മത്സ്യങ്ങളുടെ ആകൃതികൾ കറുത്ത തൊലിയിൽ വരച്ചതുപോലെയാണ് മത്സ്യത്തിന്റെ രൂപം.…