Category: Latest News

ഫാസ്ടാഗില്‍ പണമില്ല; പാലിയേക്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ടു

തൃശൂര്‍: തൃശൂർ പാലിയേക്കര ടോൾ പ്ലാസയില്‍ കെഎസ്ആർടിസി ബസ് തടഞ്ഞു. ഫാസ്ടാഗിൽ പണമില്ലാത്തതിനാലാണ് ബസ് തടഞ്ഞത്. കോട്ടയം ഭാഗത്തുനിന്ന് വരികയായിരുന്ന ബസാണ് തടഞ്ഞത്. യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റി വിട്ടു.

റിയാദ് മെഹ്റസ് മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ പുതുക്കി; 2025 വരെ തുടരും

റിയാദ് മഹ്‌റെസ് മാഞ്ചസ്റ്റർ സിറ്റിയുമായി രണ്ട് വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു. 31 കാരനായ താരം 2025 ജൂൺ വരെ ക്ലബിൽ തുടരുന്നതാണ്. 2018 ലെ സമ്മറിൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് മഹ്‌റെസ് പെപ് ഗാർഡിയോളയുടെ ടീമിലെത്തിയത്‌. കഴിഞ്ഞ നാല് സീസണുകളിൽ,…

ഫഹദിന്റെ ‘മലയന്‍കുഞ്ഞ്’; ട്രെയിലർ പുറത്തിറങ്ങി

ഫഹദ് ഫാസിൽ നായകനാകുന്ന ‘മലയൻകുഞ്ഞി’ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘മലയൻ കുഞ്ഞ്’. ട്രെയിലറിൽ നിന്ന്, ചിത്രം ഒരു സർവൈവർ ത്രില്ലറാണെന്ന് വ്യക്തമാണ്. ഒരു പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്യുന്ന…

വിൻഡോസ് അപ്ഡേറ്റ് 2024 ൽ പുറത്തിറങ്ങും

അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റ് മൂന്ന് വർഷത്തെ ഒഎസ് റിലീസ് സൈക്കിൾ സ്വീകരിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ. അടുത്ത റിലീസ് 2024 ൽ ഉണ്ടാവുന്നതാണ്. വിൻഡോസ് സെൻട്രലിന്‍റെ റിപ്പോർട്ട് അനുസരിച്ച്, അപ്ഡേറ്റ് വിൻഡോസ് 12 ആണോ വിൻഡോസ് 11 ന്റെ വേർഷൻ നമ്പറാണോ…

ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സഖ്യകക്ഷി ജെഎംഎം

ദില്ലി: ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഷിബു സോറന്‍റെ നേതൃത്വത്തിലുള്ള ജെഎംഎം കോൺഗ്രസ്‌ സഖ്യത്തിലാണ് ജാർഖണ്ഡിൽ അധികാരത്തിലുള്ളത്. പാർട്ടിയുടെ പിന്തുണ തേടി ദ്രൗപദി മുർമു കഴിഞ്ഞ ദിവസം ജാർഖണ്ഡ് സന്ദർശിച്ചിരുന്നു.…

‘ദൃശ്യങ്ങള്‍ കണ്ടത് പെന്‍ഡ്രൈവില്‍’; സുനിയുടെ അഭിഭാഷകന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പെൻഡ്രൈവിലാണ് കണ്ടതെന്ന് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ. കഴിഞ്ഞ ദിവസം ഒരു മാധ്യമവുമായി നടത്തിയ ചർച്ചയിലാണ് അഭിഭാഷകൻ ഇക്കാര്യം ആവർത്തിച്ചത്. കോടതിയിൽ സമർപ്പിച്ച അപേക്ഷ പ്രകാരമുള്ള ദൃശ്യങ്ങൾ താൻ…

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 24ാം സ്ഥാനത്ത്

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സർവകലാശാലകളുടെയും പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. ഡൽഹി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകൾക്ക് മികച്ച റാങ്കുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സർവകലാശാലാ വിഭാഗത്തിൽ ഒന്നാമതും ജെഎൻയു രണ്ടാം സ്ഥാനത്തുമാണ്.…

മങ്കിപോക്സ്; ‘ചികിത്സയിലുള്ള രോഗി സഹകരിക്കുന്നില്ല’

തിരുവനന്തപുരം: കേരളത്തിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ആശുപത്രിയിലുള്ള രോഗി ആരോഗ്യവകുപ്പുമായി സഹകരിക്കുന്നില്ലെന്നും സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ കഴിയാത്ത സാഹചര്യമാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ചികിത്സയിൽ കഴിയുന്ന രോഗി രോഗത്തെക്കുറിച്ചുള്ള…

ബെം​ഗളുരുവിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിയിൽ നിന്നും ഒരു വിദേശ താരം കൂടി വിടപറഞ്ഞു. ഗാബോണിൽ നിന്നുള്ള സെന്‍റർ ബാക്കായ യോൻഡു മുസാവു കിങ്ങാണ് ക്ലബ്‌ വിട്ടത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുണ്ട്. 2020-21 ഐഎസ്എൽ സീസണിന് ശേഷമാണ്…

യന്ത്രത്തകരാർ മൂലം എയർ അറേബ്യ കൊച്ചിയിൽ ഇറക്കി

കൊച്ചി: യാത്രാമധ്യേ യന്ത്രതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് എയർ അറേബ്യ വിമാനം സുരക്ഷിതമായി കൊച്ചിയിൽ ഇറക്കി. എയർപോർട്ട് അധികൃതരെയും ജീവനക്കാരെയും മുൾമുനയിൽ ഇരുത്തിയ ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. 222 യാത്രക്കാരും ഏഴ് ജീവനക്കാരുമായി ഷാർജയിൽ നിന്ന് പറന്നുയർന്ന എയർ അറേബ്യ ജി…