Category: Latest News

മരുന്നുകളില്ല; കോഴിക്കോട് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒരു ജനറൽ ആശുപത്രി, ഒരു ജില്ലാ ആശുപത്രി, ഏഴ് താലൂക്ക് ആശുപത്രികൾ എന്നിവയുണ്ട്. ഇതിൽ ബീച്ച് ജനറൽ ആശുപത്രി ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും മരുന്നുകളുടെ അഭാവം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പനി പടരാൻ തുടങ്ങിയതോടെ പ്രതിദിനം രണ്ടായിരത്തിലധികം…

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്:  ലോങ്ജമ്പില്‍ മലയാളിതാരം ശ്രീശങ്കര്‍ ഫൈനലില്‍

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ ലോങ്ജമ്പില്‍ മലയാളിതാരം ശ്രീശങ്കര്‍ ഫൈനലില്‍. രണ്ടാം ശ്രമത്തിൽ ശ്രീശങ്കർ എട്ട് മീറ്റർ ദൂരം താണ്ടിയാണ് ഫൈനലിൽ എത്തിയത്. രണ്ട് ഗ്രൂപ്പുകളിലായാണ് യോഗ്യതാ മത്സരങ്ങൾ നടന്നത്. ആകെ 12 പേരാണ് ഫൈനലിലെത്തിയത്. പട്ടികയിൽ എട്ടാം സ്ഥാനത്താണ് ശ്രീശങ്കറിന്‍റെ സ്ഥാനം. ആകെ…

അഞ്ച് വര്‍ഷം പിന്നിട്ട് കൊച്ചി മെട്രോ; ഇതുവരെ യാത്ര ചെയ്തത് ആറ് കോടിയിലധികം യാത്രക്കാർ

കൊച്ചി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് ആറു കോടിയിലേറെപ്പേര്‍. കോവിഡും ലോക്ക്ഡൗണും വകവയ്ക്കാതെയാണ് മെട്രോയുടെ ഈ ‘കോടി’ നേട്ടം. 2017 ജൂൺ 19ന് മെട്രോയുടെ പാസഞ്ചർ സർവീസുകൾ ആരംഭിച്ചപ്പോഴത്തെ കണക്കുകളാണിത്. മെട്രോയിൽ ഇതുവരെ 6,01,03,828 യാത്രക്കാരുണ്ട്. ഈ…

മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘമെത്തി; ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാനത്തെ മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘമെത്തി. ആരോഗ്യവകുപ്പ് ഡയറക്ടറെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും കാണുന്ന സംഘം ഇന്ന് രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിക്കും. ഇന്നലെ രാത്രിയാണ് കേന്ദ്ര സംഘം തലസ്ഥാനത്ത് എത്തിയത്. നാഷണൽ സെന്‍റർ ഫോർ ഡിസീസ്…

ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരും

പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ഇന്ന് ശ്രീലങ്കയിൽ ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യുന്ന കാര്യം സഭയിൽ ചർച്ച ചെയ്യും. ഇന്ന് നടക്കുന്ന സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എല്ലാ പാർട്ടി പ്രതിനിധികളോടും സ്പീക്കർ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പ്രസിഡന്‍റിനെ ബുധനാഴ്ച തിരഞ്ഞെടുക്കും. ഗോതബയ രജപക്സെയുടെ…

വെള്ളമില്ല; അട്ടപ്പാടിയിൽ ശസ്ത്രക്രിയകൾ മുടങ്ങി

കോട്ടത്തറ: വെള്ളമില്ലാത്തതിനാൽ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ നിർത്തിവെച്ചു. മറ്റ് രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പത്ത് രോഗികൾ ഡിസ്ചാർജ് വാങ്ങുകയും മറ്റ് ആശുപത്രികളിലേക്ക് പോകുകയും ചെയ്തു. രണ്ട് ദിവസമായി ആശുപത്രിയിൽ വെള്ളമില്ലായിരുന്നു. മോട്ടോറിൽ…

മങ്കിപോക്സ്: രോഗി സഞ്ചരിച്ച ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: കുരങ്ങുവസൂരി ബാധിച്ച രോഗി സഞ്ചരിച്ച ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു. ഇയാള്‍ ആശുപത്രിയില്‍ വന്നതും പോയതും വ്യത്യസ്ത ഓട്ടോകളിലാണെന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ എത്തിച്ച ടാക്‌സിയുടെ ഡ്രൈവറെ ഇനി തിരിച്ചറിയാന്‍ ഉണ്ട്. കൂടാതെ കോട്ടയം ജില്ലയില്‍ രണ്ടുപേരെ നിരീക്ഷണത്തില്‍…

നേരിട്ടെത്തണമെന്ന് യുക്രൈന്‍ സര്‍വകലാശാലകള്‍; അനിശ്ചിതത്വത്തിൽ ഇന്ത്യന്‍ വിദ്യാർത്ഥികൾ

ചാവക്കാട് (തൃശ്ശൂര്‍): പഠനം തുടരണമെങ്കിൽ നേരിട്ട് ഹാജരാകാനുള്ള യുക്രൈൻ സർവകലാശാലകളുടെ അറിയിപ്പിനെ തുടർന്ന് അനിശ്ചിതത്വത്തിലായി ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ. അടുത്ത അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ സെപ്റ്റംബറിലാണ് ആരംഭിക്കുക. യുദ്ധക്കളത്തിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങുകയും ഓൺലൈൻ ക്ലാസുകളെ ആശ്രയിക്കുകയും ചെയ്ത വിദ്യാർത്ഥികളെ…

സൗദി അറേബ്യയില്‍ ആദ്യത്തെ മങ്കി പോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്തു

റിയാദ്: സൗദി അറേബ്യയില്‍ ആദ്യത്തെ മങ്കി പോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് റിയാദിലെത്തിയ ഒരാൾക്ക് വ്യാഴാഴ്ചയാണ് കുരങ്ങ് വസൂരി ബാധിച്ചതായി കണ്ടെത്തിയത്. സൗദി ആരോഗ്യ മന്ത്രാലയമാണ് രോഗം സ്ഥിരീകരിച്ചത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം,…

ഇന്ന് ലോക പാമ്പ് ദിനം

ഇന്ന് ലോക പാമ്പ് ദിനം. എല്ലാ വർഷവും ജൂലൈ 16 നാണ് ഈ ദിനം ആഘോഷിക്കുന്നത്. പാമ്പുകളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, പാമ്പുകൾ ഉൾപ്പെടുന്ന ആവാസവ്യവസ്ഥയെ ബഹുമാനിക്കുക, പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുക എന്നിവയാണ് ലക്ഷ്യം. നിർഭാഗ്യവശാൽ, ലോകസൃഷ്ടികളിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്…