Category: Latest News

‘മലയന്‍കുഞ്ഞ്’ ട്രെയ്‌ലറുമായി കമല്‍ ഹാസന്‍

ഫഹദ് ഫാസിലിന്‍റെ ‘മലയൻ കുഞ്ഞ്’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പങ്കുവെച്ച് നടൻ കമൽ ഹാസൻ. ഫാസിലിന്‍റെ കുഞ്ഞ് എന്റേയുമാണ് എന്ന അടിക്കുറിപ്പോടെയാണ് കമൽ ഹാസൻ ട്രെയിലർ ട്വിറ്ററിൽ പങ്കുവച്ചത്. ‘ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്. എല്ലായിപ്പോഴും മികച്ചത് വിജയിക്കട്ടെ. ഫഹദ് മുന്നേറുകയാണ്. എന്റെ…

“വിവാഹിതരാവാതെ ഒരുമിച്ച് കഴിഞ്ഞ് ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനാവില്ല”

ന്യൂഡല്‍ഹി: വിവാഹം കഴിക്കാതെ പങ്കാളികൾ ഒരുമിച്ചുള്ള ലിവ്-ഇൻ റിലേഷൻഷിപ്പിൽ ഗർഭച്ഛിദ്രം നടത്താൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചു. നിലവിലെ നിയമപ്രകാരം വിവാഹേതര ബന്ധത്തിൽ ഗർഭഛിദ്രം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ലിവ് ഇൻ റിലേഷൻഷിപ്പിൽ നിന്ന് വേർപിരിഞ്ഞ 25 കാരിയായ സ്ത്രീയാണ് ഹർജിക്കാരി.…

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഗൂഗിളും ഫെയ്‌സ്ബുക്കും പ്രതിഫലം നല്‍കേണ്ടി വരും

ന്യൂഡല്‍ഹി: ഗൂഗിൾ, മെറ്റ, ആമസോൺ, ട്വിറ്റർ തുടങ്ങിയ പ്രമുഖ ടെക് കമ്പനികൾ ഇന്ത്യൻ വാർത്താ മാധ്യമങ്ങളുമായി പരസ്യവരുമാനം പങ്കിടുന്ന സമ്പ്രദായം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വാർത്തകളുടെ ഉള്ളടക്കത്തിന്‍റെ യഥാർത്ഥ സ്രഷ്ടാക്കൾക്ക് അതിൽ നിന്നുള്ള വരുമാനത്തിന്‍റെ ഒരു വിഹിതം നൽകണമെന്ന് ഉത്തരവിട്ട ഓസ്ട്രേലിയയ്ക്കും…

മതപരമായ ചടങ്ങുകൾ ഒഴിവാക്കി പ്രതാപ് പോത്തന്റെ സംസ്കാരം നടത്തി

ചെന്നൈ: സംവിധായകനും നടനുമായ പ്രതാപ് പോത്തന്‍റെ സംസ്കാരം ചെന്നൈയിലെ ന്യൂ ആവടി റോഡിലെ വേളാങ്കാട് ശ്മശാനത്തിൽ മതപരമായ ചടങ്ങുകൾ ഒഴിവാക്കി നടത്തി. കമൽഹാസൻ, മണിരത്നം, സത്യരാജ്, വെട്രിമാരൻ, റഹ്മാൻ തുടങ്ങി നിരവധി താരങ്ങൾ പ്രതാപ് പോത്തന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. ചെന്നൈയിലെ…

എയർ-റെയിൽ സർക്കുലർ സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി പരിഹരിക്കാൻ പുതിയ നീക്കവുമായി കെ.എസ്.ആർ.ടി.സി. 24 മണിക്കൂറും സജീവമായി സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. ഇതിനു വേണ്ടി എയർ-റെയിൽ സർക്കുലർ സർവീസുമായാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് രംഗത്തെത്തുന്നത്. കെ.എസ്.ആർ.ടി.സി പുതുതായി വാങ്ങിയ ഇലക്ട്രിക്…

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിങ് തോമർ സ്വര്‍ണം നേടി

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിങ് തോമർ സ്വര്‍ണം നേടി. ഫൈനലിൽ ഹംഗറിയുടെ സലാൻ പെക് ലറെയാണ് തോമർ തോൽപ്പിച്ചത്. 16-12 എന്ന സ്കോറിനാണ് ഇന്ത്യൻ താരം വിജയിച്ചത്. യോഗ്യതാ റൗണ്ടിൽ 593 പോയിന്‍റുമായി തോമർ ഒന്നാമതെത്തി. ഫൈനലിലും ആ…

“മഴയെ തുടര്‍ന്നുണ്ടായ സാഹചര്യത്തെ ആശുപത്രിയുടെ പ്രശ്‌നമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകര്യം”

അട്ടപ്പാടി: അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രശ്നമായി കനത്ത മഴയെ തുടർന്നുണ്ടായ സാഹചര്യം ചിത്രീകരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 7 ഗർഭിണികൾ പ്രസവത്തിനായി ഇപ്പോൾ ലേബർ റൂമിലുണ്ട്. 72 കിടപ്പുരോഗികളാണ് ആശുപത്രിയിലുള്ളത്. ഇവർക്ക് ആവശ്യമായ എല്ലാ ചികിത്സകളും…

തെന്നിന്ത്യൻ താരറാണി നയൻതാര പ്രതിഫലം ഉയർത്തിയതായി റിപ്പോർട്ട്

തെന്നിന്ത്യൻ നടി നയൻതാര പ്രതിഫലം വർധിപ്പിച്ചതായി റിപ്പോർട്ട്. തുടർച്ചയായി പുറത്തിറങ്ങിയ നയന്താരയുടെ ചിത്രങ്ങളെല്ലാം ഹിറ്റായതാണ് പ്രതിഫലം വർദ്ധിക്കാൻ കാരണം. ഷാരൂഖ് ഖാൻ നായകനാകുന്ന ‘ജവാൻ’ ആണ് നയൻതാരയുടെ വരാനിരിക്കുന്ന ചിത്രം. ജവാൻ എന്ന ചിത്രത്തിൽ നയൻതാരയ്ക്ക് പ്രതിഫലമായി ഏഴ് കോടി രൂപ…

ന‌ടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ പരിശോധിച്ചവരെ കണ്ടെത്തണമെന്ന് കോടതി

കൊച്ചി: ന‌ടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിന്‍റെ ദൃശ്യങ്ങൾ വിചാരണ ഘട്ടത്തിൽ മാത്രമാണ് പരിശോധിച്ചതെന്ന് കോടതി. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും ദൃശ്യങ്ങൾ പരിശോധിക്കാൻ അനുവദിച്ചില്ല. വിവോ ഫോണുകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ പരിശോധിച്ചവരെ കണ്ടെത്തണം. പ്രോസിക്യൂഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമാണ് മെമ്മറി കാർഡ്…

ടൊവിനോ ചിത്രം ‘വഴക്ക്’ കൊറിയയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക്

കൊറിയ: സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ടൊവിനോ തോമസിന്‍റെ വഴക്ക് കൊറിയയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയായ FFSA-SEOUL 2022 ലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ട്വിറ്ററിലൂടെയാണ് താരം ഈ വാർത്ത പങ്കുവെച്ചത്. കനി കുസൃതിയാണ് ചിത്രത്തിലെ നായിക. വർത്തമാനകാലത്ത് സാമൂഹിക…