Category: Latest News

ഇന്ദിരയായി കങ്കണ; ‘ എമര്‍ജെന്‍സി’ യുടെ ടീസര്‍ പുറത്ത്

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘എമർജൻസി ‘ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. അതിശയകരമായ പ്രകടനമാണ് ടീസറിൽ കങ്കണ നൽകിയിരിക്കുന്നത്. റിതേഷ് ഷായാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘മണി കർണിക’യ്ക്ക് ശേഷം കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ…

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ കേരളത്തിൽ നാല് എൻ.ഡി.ആർ.എഫ് സംഘങ്ങളുണ്ടെന്നും അടിയന്തര സാഹചര്യങ്ങളിൽ നാല് ലക്ഷം പേരെ…

ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി

ന്യൂഡൽഹി: എൻ ഡി എ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയാകും. നിലവിൽ ബംഗാൾ ഗവർണറാണ് ധൻഖർ. ബി.ജെ.പി പാർലമെന്‍ററി ബോർഡ് യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്…

സത്യം തെളിയുംവരെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു; സനല്‍കുമാര്‍ ശശിധരന്‍

കൊച്ചി: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ സത്യാവസ്ഥ തെളിയുന്നത് വരെ സിനിമ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. ടൊവീനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത ‘വഴക്ക്’ രണ്ടാമത് ദക്ഷിണേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ലോകസിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം…

ലിംഗ വ്യത്യാസം കുറക്കുന്നതിൽ ഇന്ത്യയെക്കാള്‍ മികച്ച രാജ്യം സൗദി അറേബ്യ

ബേണ്‍: ലിംഗഭേദം കുറയ്ക്കുന്ന കാര്യത്തിൽ സൗദി അറേബ്യ ഇന്ത്യയെ മറികടന്നു. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പുറത്തിറക്കിയ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്സ് 2022 ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ആഴ്ചയാണ് റിപ്പോർട്ട് പുറത്തുവന്നത്. ആഗോള ലിംഗവ്യത്യാസ സൂചികയിൽ…

സംവിധായിക കുഞ്ഞില മസിലാമണിയെ അറസ്റ്റ് ചെയ്തു.

കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലാമണിയെ പോലീസ് അറസ്റ്റ് ചെയ്തു. തന്‍റെ ചിത്രം മേളയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ്‌ ചലച്ചിത്ര മേള വേദിയിൽ അവർ പ്രതിഷേധിച്ചത്. സ്റ്റേജിൽ പ്രതിഷേധിച്ച കുഞ്ഞിലയെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. “കെ കെ…

മരുന്ന് ക്ഷാമത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി; കാരുണ്യ ഫാര്‍മസികളില്‍ പ്രത്യേക ജീവനക്കാർ

തിരുവനന്തപുരം: മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ കാരുണ്യ ഫാർമസികളിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഇടപെട്ടു. കാരുണ്യ ഫാർമസികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ കെ.എം.എസ്.സി.എൽ പ്രത്യേക ജീവനക്കാരെ നിയോഗിച്ചു. ആദ്യ ഘട്ടത്തിൽ ഒമ്പത് മെഡിക്കൽ കോളേജുകളിലെ കാരുണ്യ ഫാർമസികളിൽ സ്പെഷ്യൽ സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്. ജനറിക്…

ഉഷ്ണതരംഗത്തിൽ ഉരുകി യൂറോപ്യൻ രാജ്യങ്ങൾ

ലണ്ടന്‍: കാലാവസ്ഥ വ്യതിയാനം മൂലം തെക്കൻ യൂറോപ്പിൽ ഉഷ്ണതരംഗം രൂക്ഷമാവുന്നു. ഇതിനാൽ, പല നദികളും വറ്റി വരണ്ട അവസ്ഥയിലാണ്. വനങ്ങളിൽ കാട്ടുതീ പടരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022 ജൂൺ, ജൂലൈ മാസങ്ങളിൽ യൂറോപ്പ്, വടക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിൽ…

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം ആശുപത്രിയിൽ

തമിഴ്നാട്: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തെ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പനീർശെൽവം വേഗം സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശംസിച്ചു. എടപ്പാടി…

വിപണിയിൽ കുറവുണ്ടായാൽ മാത്രമേ സൗദി എണ്ണ ഉൽപാദനം വർധിപ്പിക്കൂ ; സൗദി മന്ത്രി

ജിദ്ദ: വിപണിയിൽ വിതരണത്തിൽ കുറവുണ്ടായാൽ മാത്രമേ സൗദി അറേബ്യ എണ്ണ ഉൽപാദനം വർദ്ധിപ്പിക്കുകയുള്ളൂവെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. ഒപെക് അംഗങ്ങളുമായി ഏകോപിപ്പിച്ച് ഉത്പാദനം സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളും. വിപണി എണ്ണ ഉൽപാദനം നിർണ്ണയിക്കുന്നത് തുടരുമെന്നും വിതരണ…