Category: Latest News

പി വി സിന്ധു സിംഗപ്പൂര്‍ ഓപ്പണ്‍ ചാമ്പ്യന്‍; സീസണിലെ മൂന്നാം കിരീടം

സിംഗപ്പൂര്‍: 2022 സീസണിലെ തന്റെ ആദ്യ സൂപ്പര്‍ 500 കിരീടത്തിലേക്ക് എത്തി ഇന്ത്യയുടെ സ്വന്തം പി വി സിന്ധു. സിംഗപ്പൂർ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂർണമെന്‍റിന്‍റെ ഫൈനലിൽ ചൈനയുടെ യി വാംഗിനെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് പി വി സിന്ധു പരാജയപ്പെടുത്തിയത്.…

മങ്കിപോക്സ് ലക്ഷണങ്ങളുമായി യുവാവ് കണ്ണൂരിൽ നിരീക്ഷണത്തിൽ

കണ്ണൂർ: മങ്കിപോക്സ് ലക്ഷണങ്ങളുമായി വിദേശത്ത് നിന്നെത്തിയ യുവാവ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. യുവാവിനെ നിരീക്ഷിച്ചുവരികയാണെന്നും സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സ്രവത്തിന്‍റെ പരിശോധനാഫലം വന്നിട്ടില്ല. ഇത് വന്നാൽ മാത്രമേ ഇത് മങ്കി പോക്സ് ആണോ…

സിൻജിയാങിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി ഷീ ജിന്‍പിങ്

ബീജിങ്: കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശത്ത് ഇന്ത്യയുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ചൈനീസ് സൈനിക മേധാവികളുമായും സൈനികരുമായും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് അപൂർവ്വ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് യോഗം നടന്നത്. പ്രാദേശിക തലസ്ഥാനമായ ഉറുംഖിയിലെ സിൻജിയാങ് സൈനിക ജില്ലയിലെ ഉന്നത…

രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടി; അടിയന്തര പ്രമേയവുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ നടപടികളിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ കോൺഗ്രസ് . നാളെ ഇരുസഭകളിലും കോൺഗ്രസ് വിഷയം ഉന്നയിക്കും. സഭകൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ സംഘടിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.…

‘വേണുഗോപാൽ സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണം’

എം.എം മണി നടത്തിയ വിവാദ പരാമർശത്തിൽ പാർട്ടിയിൽ ഭിന്നതയില്ലെന്ന് സി.പി.ഐ നേതാവ് ആനി രാജ. ഇക്കാര്യത്തിൽ പാർട്ടി നേതാക്കൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ലിംഗസമത്വത്തിന് തുറന്ന ചർച്ചയും സംവാദവും അനിവാര്യമാണ്. കെ സി വേണുഗോപാൽ സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും…

ഇൻഡിഗോ വിമാനത്തിന് കറാച്ചിയിൽ ലാൻഡിങ്; രണ്ടാഴ്ചയ്ക്കിടെ രണ്ടാം സംഭവം

ന്യൂഡൽഹി: ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് വന്ന ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ കാരണം പാകിസ്ഥാനിലെ കറാച്ചി വഴി തിരിച്ചുവിട്ടു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. പൈലറ്റ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതലെന്ന നിലയിൽ ഇൻഡിഗോയുടെ 6ഇ-1406 വിമാനമാണ് വഴിതിരിച്ചുവിട്ടത്. ഹൈദരാബാദിലേക്കുള്ള…

കുഞ്ഞിലയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടിയും

കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയിൽ നിന്ന് തന്‍റെ സിനിമയെ ഒഴിവാക്കിയതിൽ പരസ്യമായി പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസിലാമണിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. മേളയിൽ സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മുൻകൂട്ടിപ്പറഞ്ഞവർ ‘അസംഘടിതർ’ എന്ന സിനിമയ്ക്ക് ഇടം നൽകാത്തതിൽ അതിശയിക്കാനില്ലെന്നും ഹരീഷ്…

ദിലീപ് കുറ്റാരോപിതന്‍ മാത്രം; രഞ്ജിത്ത്

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ പൂർണമായും തള്ളിപ്പറഞ്ഞിട്ടില്ലെന്ന നിലപാട് ആവർത്തിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്ത്. ദിലീപിന്‍റെ പേര് മനസ്സിൽ നിന്ന് വെട്ടിമാറ്റേണ്ട സമയമായിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ദിലീപ് ഒരു പ്രതി മാത്രമാണെന്നും കേസ് കോടതിയിൽ ഇരിക്കുകയാണെന്നും…

‘മമത ആദിവാസി വിരുദ്ധ’; ബംഗാളില്‍ ഉടനീളം പോസ്റ്ററുകള്‍ പതിച്ച് ബി.ജെ.പി

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ബിജെപി പോസ്റ്ററുകൾ പതിച്ചു. മമത ആദിവാസി വിരുദ്ധയാണെന്ന് കാണിച്ച് പശ്ചിമ ബംഗാളിലെ ബിജെപി ഘടകം സംസ്ഥാനത്തുടനീളം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ നീക്കം എന്നതും ശ്രദ്ധേയമാണ്. ‘ആദിവാസി ജൻ…

ചെലവ് ചുരുക്കാന്‍ കെ.എസ്.ആര്‍.ടി.സി.;ഡീസലിന് പകരം ഹൈഡ്രജന്‍ എൻജിൻ

ഇന്ധനച്ചെലവ് കുറയ്ക്കാൻ ഡീസലിന് പകരം ഹൈഡ്രജനിലേക്ക് മാറാൻ കെ.എസ്.ആർ.ടി.സി. ഹൈഡ്രജനിൽ ഓടുന്ന പുതിയ ബസുകൾ വാങ്ങുന്നതിനൊപ്പം നിലവിലുള്ളവ ഹൈഡ്രജനിലേക്ക് മാറ്റുകയാണ് ലക്ഷ്യം. 10 ലക്ഷം രൂപ ചെലവിൽ ഒരു ബസ് ഹൈഡ്രജനിലേക്ക് മാറ്റാനാകുമെന്നാണ് കണക്കുകൂട്ടൽ. ഡീസലിനേക്കാൾ കുറഞ്ഞ വിലയ്ക്ക് തദ്ദേശീയമായി ഹൈഡ്രജൻ…