Category: Latest News

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിൽ മന്ത്രി വീണയുടെ പേഴ്സണൽ സ്റ്റാഫില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പേഴ്സണൽ സ്റ്റാഫിന് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സണ്ണി ജോസഫ്, കെ ബാബു, മാത്യു കുഴൽനാടൻ, സനീഷ് കുമാർ ജോസഫ് എന്നിവർ നിയമസഭയിൽ…

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കോവിഡ് രോഗമുക്തി നേടി

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സുഖം പ്രാപിച്ചതായും ജൂലൈ 18ന് ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഒരാഴ്ച കൂടി വീട്ടിൽ പൂർണ വിശ്രമം വേണമെന്നാണ് നിർദേശം. നാളെ (തിങ്കളാഴ്ച) ഐസൊലേഷൻ കാലയളവ് പൂർത്തിയാക്കിയ ശേഷം…

രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ഭരണകക്ഷിയിലെ വിദ്യാർത്ഥി സംഘടന തകർത്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഓഫീസിൽ ഗാന്ധിജിയുടെ ഛായാചിത്രം തകർത്തത് അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കേസ് എടുത്തിട്ടുണ്ടെന്ന് അദ്ദേഹം…

ഇന്ത്യയിൽ ഇതുവരെ വിതരണം ചെയ്തത് 200 കോടി കോവിഡ് വാക്സിനേഷൻ ഡോസുകൾ

ന്യൂഡൽഹി: ശനിയാഴ്ച വരെ ഇന്ത്യയിൽ 200 കോടി കോവിഡ് വാക്സിനേഷൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18 മാസം കൊണ്ടാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. 2021 ജനുവരി 16 നാണ് ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിച്ചത്. ശനിയാഴ്ച രാത്രി…

രാഷ്ട്രീയ എതിരാളികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

ദില്ലി: രാഷ്ട്രീയ എതിരാളികളെ രൂക്ഷമായി വിമർശിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടിനായി സൗജന്യങ്ങള്‍ നൽകുന്നത് രാഷ്ട്രീയത്തിന് നല്ലതല്ലെന്നും മോദി പറഞ്ഞു. തന്‍റെ രാഷ്ട്രീയ എതിരാളികൾ അങ്ങനെയുള്ളവരാണെന്നും മോദി പറഞ്ഞു. ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ, ഇക്കാര്യത്തിൽ ശ്രദ്ധാലുവായിരിക്കണം. സൗജന്യങ്ങളുടെ രാഷ്ട്രീയം വളരെ…

‘കോണ്‍ഗ്രസിലെ യുവതികളെയോര്‍ത്ത് കരയൂ’; വേണുഗോപാലിനോട് ആനി രാജ

ന്യൂഡല്‍ഹി: എം.എം.മണിക്കെതിരെ സി.പി.ഐ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സി.പി.ഐയെ കുറ്റപ്പെടുത്താൻ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ശ്രമിക്കരുതെന്ന് ആനി രാജ പറഞ്ഞു. വേണുഗോപാൽ തന്‍റെ പാർട്ടിക്കും അതിലെ യുവതികൾക്കും വേണ്ടി കരയണം. കോൺഗ്രസുകാർ പറയുന്നത് പോലെയല്ല സി.പി.ഐ പ്രവർത്തിക്കുന്നതെന്നും ആനി രാജ…

ശബരിമല ദർശനം പങ്കുവച്ച് കാലിക്കറ്റ് സർവകലാശാല മുൻ വിസി ഡോ. അബ്ദുൾ സലാം

കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.അബ്ദുൾ സലാം ശബരിമല ദർശനം നടത്തിയ അനുഭവം പങ്കുവെച്ചു. ശബരിമല അയ്യപ്പനെ കാണാൻ കഴിഞ്ഞതിന്‍റെ സന്തോഷം അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. സന്നിധാനത്ത് നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് അദ്ദേഹം തന്‍റെ അനുഭവം വെളിപ്പെടുത്തിയത്. “ഇന്ന്…

കേരള ക്രിക്കറ്റ് അസോസിയേഷനിലെ പീഡനം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കേരള ക്രിക്കറ്റ് അസോസിയേഷനിലെ പീഡന പരാതിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കായിക വകുപ്പിനോടും കൻ്റോണ്മെൻ്റ് പൊലീസിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. പരാതിക്കാരിയായ കുട്ടിയോടൊപ്പം മറ്റ് കുട്ടികൾക്കും കൗൺസിലിംഗ് നൽകും. മറ്റ് കുട്ടികളോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് പരാതിക്കാരിയുടെ പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത്…

മലപ്പുറം ജില്ലയിൽ മഴയെ തുടർന്ന് കനത്ത നാശനഷ്ടം

മലപ്പുറം: മലപ്പുറം ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടം തുടരുന്നു. ഒരു വീട് പൂർണ്ണമായും 20 വീടുകൾ ഭാഗികമായും തകർന്നു. മലപ്പുറം കോട്ടക്കുന്നിൽ നിന്ന് എട്ട് കുടുംബങ്ങളെ ടൗൺ ഹാളിലേക്ക് മാറ്റിയതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം മൂന്നായി. അരീക്കോട് വില്ലേജിൽ…

‘മെമ്മറി കാർഡ് കോടതിയിലുള്ളപ്പോൾ ഉപയോഗിച്ചെന്ന കണ്ടെത്തൽ ഗൗരവമുള്ളത്’

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വിചാരണക്കോടതിയിലായിരിക്കുമ്പോഴും ഫോണിൽ ഉപയോഗിച്ചെന്ന കണ്ടെത്തൽ ഗൗരവമുള്ളതാണെന്ന് പ്രോസിക്യൂഷൻ. സുപ്രീം കോടതി ഉത്തരവിന്‍റെ ലംഘനമാണ് നടന്നതെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. തുടരന്വേഷണം നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലെ സുപ്രീം കോടതി ഉത്തരവ് പ്രോസിക്യൂഷൻ ആയുധമാക്കാനാണ് സാധ്യത.…