Category: Latest News

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ക്ലോൺ കോപ്പിയും മിറർ ഇമേജും ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഹാഷ് മൂല്യത്തിലെ മാറ്റത്തെച്ചൊല്ലിയുള്ള ദുരൂഹത…

എം.എം മണിക്കെതിരെ ഇന്ന് ബഹുജന പ്രതിഷേധ കൂട്ടായ്മ; കെ.കെ രമ പങ്കെടുക്കും

തിരുവനന്തപുരം: കെ.കെ.രമ എം.എൽ.എയ്ക്കെതിരെ നിയമസഭയിൽ എം.എം.മണി നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പ്രതിഷേധിച്ച് സി.എം.പി തിരുവനന്തപുരം ജില്ലാ കൗൺസിൽ ഇന്ന് ബഹുജന പ്രതിഷേധ യോഗം ചേരും. വൈകിട്ട് അഞ്ചിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന പ്രതിഷേധയോഗം സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ…

യുഎസിൽ ഷോപ്പിംഗ് മാളിൽ വെടിവയ്പ്; 3 മരണം

ഇൻഡ്യാന: അമേരിക്കയിലെ ഇൻഡ്യാന ഷോപ്പിംഗ് മാളിൽ വെടിവയ്പ്പ്. വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും, മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ വെടിവച്ചു കൊലപ്പെടുത്തിയതായി ഗ്രീൻവുഡ് മേയർ മാർക്ക് മയേഴ്സ് അറിയിച്ചു. മാളിലെ ഫുഡ് കോർട്ടിൽ ഞായറാഴ്ച വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്. അക്രമി തനിച്ചായിരുന്നെന്നാണ്…

ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആരാകും? വോട്ടെടുപ്പ് രാവിലെ പത്ത് മുതല്‍

ദില്ലി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവും പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയും തമ്മിലാണ് മത്സരം. നിലവിലെ രാഷ്ട്രപതി രാം…

ഘാനയിൽ ‘മാർബർഗ് രോഗം’ പൊട്ടിപ്പുറപ്പെട്ടതായി ലോകാരോഗ്യ സംഘടന

ഘാന : ഈ മാസം ആദ്യം പ്രഖ്യാപിച്ച രണ്ട് കേസുകളിൽ അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഘാനയിൽ എബോള പോലുള്ള മാർബർഗ് വൈറസ് രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ടതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിച്ചു. എബോളയുടെ അതേ കുടുംബത്തിൽ പെട്ട പകർച്ചവ്യാധിയായ ഈ ഹെമറേജിക്…

കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കാന്‍ ആഹ്വാനം; ബിജെപി

പാലക്കാട്: കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേന്ദ്രനേതൃത്വം അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ നിറവേറ്റാൻ ബിജെപി. ബിജെപി സംസ്ഥാന പഠനശിബിരം പാലക്കാട് സമാപിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് സമാപന സമ്മേളനം നടന്നത്. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസത്തെ ക്യാമ്പിൽ…

ശ്രീലങ്കയിൽ പ്രക്ഷോഭം 100 ദിവസം പിന്നിട്ടു

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം ഞായറാഴ്ച 100 ദിവസം പൂർത്തിയാക്കി. ഏപ്രിൽ 9ന് കൊളംബോയിലെ ഗാൾ ഫെസിൽ രാജപക്സെ സർക്കാരിനെതിരെ ഒരു കൂട്ടം ആളുകൾ പ്രതിഷേധവുമായി എത്തിയതായിരുന്നു തുടക്കം. മഹിന്ദ രാജപക്സെയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും…

കള്ളക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; സ്‌കൂള്‍ പ്രിന്‍സിപ്പൽ അറസ്റ്റില്‍

തമിഴ്നാട്: തമിഴ്നാട്ടിലെ കളളക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള രണ്ട് അധ്യാപകരെയും പ്രധാനാധ്യാപകനെയും അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് സിഐഡി സംഘം കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.…

കിഫ്ബി സാമ്പത്തിക ഇടപാടിൽ ഇ.ഡി നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് തോമസ് ഐസക്

കിഫ്ബി ഇടപാടിൽ എൻഫോഴ്സ്മെന്‍റ് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. നോട്ടീസ് ലഭിച്ചാലും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും തോമസ് ഐസക് പറഞ്ഞു. നോട്ടീസ് ലഭിക്കാതെ അന്വേഷണത്തിന്‍റെ ഭാഗമായി എങ്ങനെയാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതെന്നും അദ്ദേഹം ചോദിച്ചു. കിഫ്ബിയിലെ…

48 മണിക്കൂർ; ഇന്ത്യയിൽ അടിയന്തരമായി ഇറക്കിയത് മൂന്ന് വിമാനങ്ങള്‍

ന്യൂഡല്‍ഹി: സാങ്കേതിക പ്രശ്നങ്ങൾ കാരണം മൂന്ന് അന്താരാഷ്ട്ര വിമാനങ്ങൾ 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ അടിയന്തര ലാൻഡിംഗ് നടത്തി. വെള്ളി,ശനി ദിവസങ്ങളിലായി കൊച്ചി, ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങളിലാണ് വിമാനങ്ങൾ ഇറങ്ങിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഹൈഡ്രോളിക്…