Category: Latest News

വിക്രാന്ത് റോണ എത്തുന്നത് 3ഡിയിൽ

കിച്ച സുദീപിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിക്രാന്ത് റോണ ജൂലൈ 28 ന് തീയേറ്ററുകളിലെത്തും. അനുപ് ഭണ്ഡാരി സംവിധാനം ചെയ്യുന്ന ഫാന്‍റസി ചിത്രത്തിൽ നീത അശോക്, നിരുപ് ഭണ്ഡാരി, സിദ്ധു മൂളിമാനി, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.…

ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇല്ലെങ്കില്‍ ലൈസന്‍സ് തെറിക്കും; എംവിഡി

കാക്കനാട്: ഹെൽമെറ്റോ സീറ്റ് ബെൽറ്റോ ധരിക്കാതെ വാഹനമോടിച്ചാൽ പിഴയടച്ച് രക്ഷപ്പെടാമെന്ന് കരുതരുത്. 500 രൂപ പിഴ ഈടാക്കുന്ന പതിവ് രീതിക്ക് പകരം ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. അപകടങ്ങളിലേക്ക് നയിക്കുന്ന നിയമലംഘനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ…

തിരഞ്ഞത് ബി കോം ഉത്തരക്കടലാസ്, കിട്ടിയത് അബ്നോർമൽ സൈക്കോളജി പേപ്പറുകള്‍!

തേ‍ഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബിഎസ്സി ഫൈനൽ അബ്നോർമൽ സൈക്കോളജി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ ഒരു കെട്ട് പരീക്ഷാഭവനിലെ മാലിന്യ സാമഗ്രികൾക്കടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. നേരത്തെ കാണാതായ ബികോം ഉത്തരക്കടലാസിനായി നടത്തിയ തിരച്ചിലിലാണ് ബിഎസ്സി പേപ്പറുകൾ കണ്ടെത്തിയത്. ഉത്തരക്കടലാസുകൾ ആരോ മനപ്പൂർവ്വം ഒളിപ്പിച്ചതാണെന്നാണ്…

കേരളത്തിലെ ഏറ്റവും പുരാതനമായ സീതാ ദേവി ക്ഷേത്രം പുൽപ്പള്ളിയിൽ

വയനാട് : രാമായണവുമായി അടുത്ത ബന്ധം ഉള്ള കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് വയനാട്ടിലെ പുൽപ്പള്ളിയിലെ സീതാ ലവ കുശ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സീതാദേവി ക്ഷേത്രം കൂടിയാണിത്. രാമായണ മാസത്തിൽ, ധാരാളം ചരിത്രവും ഐതിഹ്യങ്ങളും ഉള്ള ഈ ക്ഷേത്രത്തിലേക്ക്…

വിമാനത്തിലെ പ്രതിഷേധത്തിൽ ജയരാജനും, യൂത്ത് കോണ്‍ഗ്രസുകാർക്കും യാത്രാവിലക്ക്‌

മുംബൈ: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തേത്തുടര്‍ന്നുണ്ടായ വിമാനത്തിലെ കൈയേറ്റത്തില്‍ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെതിരെ നടപടി. മൂന്നാഴ്ചത്തേക്ക് ജയരാജന് ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തി. ഇന്ത്യക്കകത്തും പുറത്തും മൂന്നാഴ്ച യാത്ര ചെയ്യുന്നതിനാണ് വിലക്ക്. എന്നാൽ യാത്രാവിലക്ക് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഇ.പി.ജയരാജൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച…

നീന്തലിൽ ദേശീയ ജൂനിയര്‍ റെക്കോര്‍ഡ് തകര്‍ത്ത് വേദാന്ത് മാധവന്‍

മുംബൈ: 1500 മീറ്റർ ഫ്രീസ്റ്റൈലിൽ ദേശീയ ജൂനിയർ റെക്കോർഡ് തകർത്ത് വേദാന്ത് മാധവന്‍. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ബിജു പട്നായിക് നീന്തൽക്കുളത്തിൽ നടന്ന 48-ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിലാണ് വേദാന്ത് ഈ നേട്ടം കൈവരിച്ചത്. നടനും സംവിധായകനുമായ മാധവന്‍റെ മകനാണ്…

പ്രശസ്ത ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചിത്രകാരൻ അച്യുതൻ കൂടല്ലൂർ (77) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സമകാലിക ചിത്രരചനയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ചിത്രകാരനാണ് അച്യുതൻ കൂടല്ലൂർ. പാലക്കാട് ജില്ലയിലാണ് ജനിച്ചതെങ്കിലും തമിഴ്നാട്ടിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തു. കേന്ദ്ര ലളിതകലാ…

ചെവിവേദനയ്ക്ക് ചികിത്സ തേടി, രോഗിയുടെ കാഴ്ച നഷ്ടമായതായി പരാതി

വെമ്പായം: ചെവി വേദനയ്ക്ക് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ രോഗിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി പരാതി. ഇ എൻ.ടി.വകുപ്പിൽ ചികിത്സ തേടിയ വെമ്പായം സ്വദേശി രാജേന്ദ്രനാണ് (53) വലതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ടത്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും…

വഞ്ചനാകുറ്റ കേസിൽ പ്രതികരണവുമായി ബാബുരാജ്

‘കൂദാശ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് തിരുവില്വാമല സ്വദേശി റിയാസ് വ്യാജ പരാതിയാണ് നൽകിയതെന്ന് നടൻ ബാബുരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. “ഡിനു തോമസ് സംവിധാനം ചെയ്ത് റിയാസ്, ഒമർ എന്നിവർ നിർമാതാക്കളായ ഒ.എം.ആർ പ്രൊഡക്ഷൻസ് 2017 ൽ നിർമ്മിച്ച് റിലീസ് ചെയ്ത…

എട്ട് പരിസ്ഥിതിനിയമംകൂടി ദുര്‍ബലമാകും

കോട്ടയം: 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമം ലഘൂകരിക്കുന്നു. ഇതോടെ വളരെ പ്രധാനപ്പെട്ട എട്ട് പാരിസ്ഥിതിക നിയമങ്ങൾ കൂടി ദുർബലമാകും. വ്യാവസായിക വളർച്ച മൂലം രാജ്യത്ത് മലിനീകരണം തടയാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങളാണിവ. മനുഷ്യരെയും മൃഗങ്ങളെയും മണ്ണിനെയും സാരമായി ബാധിക്കുന്ന രാസമാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് പിഴയടച്ച്…