Category: Latest News

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തു

പതിനഞ്ചാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. മന്ത്രി വി ശിവൻകുട്ടി, എംഎൽഎമാരായ ഉമ്മൻചാണ്ടി, ഷാഫി പറമ്പിൽ, എം രാജഗോപാൽ എന്നിവരും വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്തെ 140 എംഎൽഎമാർക്ക് പുറമെ യുപി, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളും കേരളത്തിലെത്തി…

‘തീവ്രഹിന്ദുത്വം കേരളത്തില്‍ ഗുണം ചെയ്യില്ല’; ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാൻ ബിജെപി

തീവ്രഹിന്ദുത്വം കേരളത്തിൽ ഗുണം ചെയ്യില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകൾ കൂടി ഏകീകരിച്ചാൽ മാത്രമേ സംസ്ഥാനത്ത് വേരുറപ്പിക്കാൻ കഴിയൂ എന്നാണ് ക്യാമ്പിൽ അവതരിപ്പിച്ച പ്രബന്ധങ്ങളിൽ പറയുന്നത്. കേരള ഘടകത്തിലെ വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി രംഗത്തെത്തി.…

നര്‍മദ നദിയിലേക്ക് ബസ് മറിഞ്ഞ് 13 പേര്‍ മരിച്ചു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ധാർ ജില്ലയിൽ ബസ് നർമദ നദിയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. 15 യാത്രക്കാരെ രക്ഷപ്പെടുത്തി. ബസിൽ 60 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. മഹാരാഷ്ട്രയിലേക്ക് പോകുകയായിരുന്ന ബസ് റോഡിൽ നിന്ന് തെന്നിമാറി കാൽഘട്ട് പാലത്തിന്‍റെ കൈവരി തകർത്ത്…

കള്ളക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ റീ പോസ്റ്റ്‌മോർട്ടം നടത്തും

തമിഴ്നാട് : തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ റീ പോസ്റ്റ്മോർട്ടം നടത്തണമെന്ന കുടുംബത്തിന്‍റെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. വിദഗ്ധരുടെ സാന്നിധ്യത്തിൽ ഉടൻ റീ പോസ്റ്റ്മോർട്ടം നടത്തണമെന്നും മൃതദേഹം സംസ്കരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതി…

വിമാനത്തിലെ പ്രതിഷേധത്തിൽ ഇ പി ജയരാജനെതിരെ കേസെടുക്കണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുക്കേണ്ടതില്ലെന്ന പൊലീസ് റിപ്പോർട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇ.പിക്കെതിരായ യൂത്ത് കോൺഗ്രസുകാരുടെ പരാതി അടിസ്ഥാന രഹിതമാണെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടി. അതേസമയം താനും…

നടിയുടെ കേസ്; മെമ്മറി കാർഡ് തുറന്നയാളെ കണ്ടെത്താൻ അന്വേഷണം

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രധാന തൊണ്ടി മുതലായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തുറന്ന ആളെ കണ്ടെത്താനുള്ള അന്വേഷണം 10 പേരിലേക്ക് എത്തി. മെമ്മറി കാർഡ് വിചാരണക്കോടതിയിൽ എത്തിച്ച 2021 ജൂലൈ 19 നു ഉച്ചയ്ക്ക് 12.19…

തുരങ്കപാതകളിൽ മുന്നറിയിപ്പ് ബോർഡുമായി റെയിൽവേ

ആലുവ: കനത്ത മഴയെ തുടർന്ന് തുരങ്കങ്ങളിലെ ജലനിരപ്പ് സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകളുമായി റെയിൽവേ രംഗത്തെത്തി. തുരങ്കങ്ങളിലെ ജലനിരപ്പ് 60 സെന്‍റീമീറ്ററിൽ കൂടുതൽ ഉയർന്നാൽ ഗതാഗതം നിരോധിക്കാനാണ് തീരുമാനം. ദക്ഷിണ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള കൊരട്ടിക്കും പേരണ്ടൂരിനും ഇടയിലുള്ള ആറ് തുരങ്കപാതകളിലാണ് ജലനിരപ്പ് രേഖപ്പെടുത്തുന്നത്.…

‘സ്കിൻ ക്യാൻസര്‍’ കൂടുതല്‍ കാണുന്നത് പുരുഷന്മാരിൽ

അമേരിക്ക : ഇന്ന്, നമുക്കെല്ലാവർക്കും ക്യാൻസറിനെക്കുറിച്ചു അടിസ്ഥാന അവബോധമുണ്ട്. കൃത്യസമയത്ത് രോഗനിർണയം നടത്താനും , ഇപ്പോൾ ചികിത്സയിലൂടെ ക്യാൻസർ പൂർണ്ണമായും ഭേദമാക്കാനും കഴിയും. രോഗനിർണയം പലപ്പോഴും സമയബന്ധിതമായി നടക്കുന്നില്ല എന്നത് ചികിത്സയുടെ അഭാവം ഉൾപ്പെടെ കാൻസർ ചികിത്സയുടെ കൂടുതൽ സങ്കീർണതകളിലേക്ക് നയിക്കുന്നു. …

വാനര വസൂരി; കേന്ദ്ര സംഘം കൊല്ലം സന്ദർശിച്ചു

കൊ​ല്ലം: രാജ്യത്ത് ആദ്യമായി കുരങ്ങ് വസൂരി സ്ഥിരീകരിച്ച കൊല്ലം ജില്ലയിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. പ്രതിരോധ നടപടികളിലും മുൻകരുതലുകളിലും സംഘം സംതൃപ്തി പ്രകടിപ്പിച്ചു. രോഗബാധിതനായ യുവാവ് ആദ്യം ചികിത്സയ്ക്കായി എത്തിയ എൻ.എസ് സഹകരണ ആശുപത്രിയും അടിയന്തര സാഹചര്യം നേരിടാൻ ഐസൊലേഷൻ…

ഇനി കയറില്ല; ഇൻഡിഗോയുടെ വിമാനയാത്രാവിലക്ക് ശരിവച്ച് ഇ പി ജയരാജൻ

തിരുവനന്തപുരം: ഇൻഡിഗോ ഏർപ്പെടുത്തിയ മൂന്നാഴ്ചത്തെ വിമാനയാത്രാ വിലക്ക് ശരിവച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇൻഡിഗോയുടെ നടപടി വ്യോമയാനചട്ടങ്ങൾക്ക് വിരുദ്ധമാണ്. കുറ്റവാളികളെ തടയാൻ വിമാനക്കമ്പനിക്ക് കഴിഞ്ഞില്ലെന്നും ജയരാജൻ ആരോപിച്ചു. ഇൻഡിഗോ ഒരു നിലവാരമില്ലാത്ത കമ്പനിയാണെന്നും താൻ ആരാണെന്ന് ഇൻഡിഗോയ്ക്ക് അറിയില്ലെന്നും…