Category: Latest News

ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വിവാഹിതരായി

ഹോളിവുഡ് താരങ്ങളായ ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വിവാഹിതരായി. ശനിയാഴ്ച ലാസ് വെഗാസിൽ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹ വാർത്ത അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി ജെന്നിഫർ നേരത്തെ അറിയിച്ചിരുന്നു. 18 വർഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും…

ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർ മരിച്ചു

ജമ്മു: ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ക്യാപ്റ്റൻ ആനന്ദ്, ജൂനിയർ കമ്മിഷൻഡ് ഓഫീസർ (ജെസിഒ) നയിബ് സുബേദാർ ഭഗ്‍‌വാൻ സിംഗ് എന്നിവരാണ് മരിച്ചത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി മെന്ധർ…

ഇഡി നോട്ടിസ് ലഭിച്ചു, നാളെ ഹാജരാകില്ലെന്ന് തോമസ് ഐസക്

ആലപ്പുഴ: കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിൽ നിന്ന് (ഇഡി) നോട്ടീസ് ലഭിച്ചതായി സ്ഥിരീകരിച്ച് മുൻ മന്ത്രി തോമസ് ഐസക്. ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായി ഇന്നലെ വാർത്തയുണ്ടായിരുന്നു. എന്നാൽ നോട്ടീസ് ലഭിച്ചില്ലെന്നായിരുന്നു തോമസ് ഐസക് ആദ്യം…

അടിവസ്ത്രമഴിപ്പിച്ച് നീറ്റ് പരീക്ഷയെഴുതിച്ച സംഭവം; കോളജിന് ഉത്തരവാദിത്വം ഇല്ലെന്ന് പ്രിന്‍സിപ്പല്‍

കൊല്ലം: കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ അടിവസ്ത്രമഴിപ്പിച്ച് വിദ്യാര്‍ത്ഥിനികളെ കൊണ്ട് പരീക്ഷയെഴുതിച്ച സംഭവത്തില്‍ പ്രതികരണവുമായി കോളേജ് പ്രിൻസിപ്പൽ. സംഭവത്തിൽ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ല. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ പരീക്ഷയിൽ അവര്‍ക്ക് മാത്രമാണ് ഉത്തരവാദിത്തമുള്ളതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. “നാഷണൽ ടെസ്റ്റിംഗ് ഏജൻസി…

റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം വിമർശിച്ച് റനിൽ വിക്രമസിംഗെ

കൊളംബോ: റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും നാറ്റോ അംഗരാജ്യങ്ങളും റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തെ വിമർശിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രിയും ആക്ടിംഗ് പ്രസിഡന്‍റുമായ റനിൽ വിക്രമസിംഗെ. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയെ ഒരിക്കലും മുട്ടുകുത്തിക്കാന്‍ സഹായിക്കില്ലെന്നും പകരം…

വിലക്ക് നീക്കണം; ഇന്‍ഡിഗോയ്ക്ക് കത്തയച്ച് ഇ.പി ജയരാജന്‍

ഇന്‍ഡിഗോ എയര്‍ലൈന്‍സിന് കത്തയച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. യാത്രാവിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര അന്വേഷണ ചെയർമാനാണ് കത്തയച്ചത്. വിമാനത്തിനുള്ളിലെ ആക്രമണത്തിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ശ്രമിച്ചത്. ഇൻഡിഗോയുടെ സല്‍പ്പേര് സംരക്ഷിക്കപ്പെട്ടു. ക്രിമിനൽ പശ്ചാത്തലമുള്ളവർ യാത്ര ചെയ്യുന്നത് ഒഴിവാക്കണമായിരുന്നു. താൻ…

വിവാദ മാർച്ച്; മഹിളാ കോൺഗ്രസിനെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ

തിരുവനന്തപുരം: എം.എം.മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ച് മാർച്ച് നടത്തിയ മഹിളാ കോൺഗ്രസിനെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. അതുതന്നയല്ലേ അദ്ദേഹത്തിന്‍റെ മുഖം, ഒറിജിനലല്ലാതെ മറ്റെന്തെങ്കിലും കാണിക്കാനാകുമോയെന്ന് സുധാകരൻ ചോദിച്ചു. കെ.കെ രമയ്ക്കെതിരായ മണിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിന്‍റെ…

സൗദിയിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ ചൂടു തുടരും

ജിദ്ദ: സൗദി അറേബ്യയിലെ താപനില ഇന്ന് മുതൽ ശനിയാഴ്ച വരെ വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. റിയാദിന്റെ കിഴക്കൻ ഭാഗങ്ങൾ, ഖസീം, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. മദീനയിലെയും യാംബുവിന്റെയും ചില ഭാഗങ്ങളിൽ…

‘ജയരാജനെതിരെ കേസെടുത്തില്ലെങ്കില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കേസെടുത്തില്ലെങ്കില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്ന്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇ പി ജയരാജൻ ചെയ്ത കുറ്റം ഗുരുതരമാണെന്ന് തെളിഞ്ഞു.…

ക്രിപ്‌റ്റോയ്ക്ക് മേൽ നിയന്ത്രണം വേണം; ആർബിഐ ശുപാർശ ചെയ്തതായി ധനമന്ത്രി

ക്രിപ്റ്റോകറൻസികളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സർക്കാരിനോട് ശുപാർശ ചെയ്തതായി ധനമന്ത്രി നിർമ്മല സീതാരാമൻ. നിരോധനം ഫലപ്രദമായി നടപ്പാക്കാൻ അന്താരാഷ്ട്ര സഹകരണം വേണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു. ലോക്സഭയിൽ ക്രിപ്റ്റോകറൻസി സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു…