Category: Latest News

കൊച്ചിയിലേക്ക് പറന്ന വിമാനത്തിന്റെ കോക്പിറ്റില്‍ കുരുവി; അന്വേഷണം തുടങ്ങി

നെടുമ്പാശ്ശേരി: ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പക്ഷിയെ കണ്ടെത്തിയ സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു. 37,000 അടി ഉയരത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറക്കുന്നതിനിടെയാണ് കോക്പിറ്റിൽ കുരുവിയെ കണ്ടത്.…

സരിതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിശോധിക്കും

സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ രഹസ്യമൊഴി പൊതുരേഖയാണോ എന്ന നിയമപ്രശ്നത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചിരുന്നു. അഡ്വക്കേറ്റ് ധീരേന്ദ്ര കൃഷ്ണനാണ്…

നൂപുർ ശർമയുടെ വിഡിയോ പങ്കുവച്ചു; യുവാവിനെ ആക്രമിച്ച് മൂന്നംഗ സംഘം

പട്ന: മതനിന്ദ വിവാദത്തിൽ ഉൾപ്പെട്ട ബി.ജെ.പി നേതാവ് നൂപുർ ശർമ്മയുടെ പേരിൽ വീണ്ടും ആക്രമണം. നൂപുർ ശർമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവാവിനെ മൂന്നംഗ സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. ബീഹാറിലെ സീതാമതി ജാഹിദ്പൂരിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ആറ്…

പ്രവേശന പരീക്ഷ നേരത്തെ നടത്തിയെന്ന് പരാതി; വീണ്ടും അവസരം നൽകാൻ കണ്ണൂർ സർവകലാശാല

കണ്ണൂർ: കണ്ണൂർ സർവകലാശാല പിജി പഠന വകുപ്പുകളിലേയ്ക്ക് നിശ്ചയിച്ച തീയതിക്ക് മുമ്പ് നടത്തിയ പ്രവേശന പരീക്ഷ വീണ്ടും നടത്തും. നിശ്ചിത തീയതിക്ക് മുമ്പ് പ്രവേശന പരീക്ഷ നടത്തിയതിനാൽ അവസരം നഷ്ടപ്പെട്ടതായി വിദ്യാർത്ഥികൾ നേരത്തെ ആരോപിച്ചിരുന്നു. മഴയും അവധിയും കാരണം പരീക്ഷകൾ മാറ്റിവച്ചതായും…

വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ചത് അപരിഷ്കൃതം; വീണാ ജോര്‍ജ്

കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തെ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ആയൂർ മാർത്തോമ്മ പരീക്ഷാ കേന്ദ്രത്തിൽ പെൺകുട്ടിയുടെ…

ജീവനക്കാരെ നിയമിക്കുന്നത് കഴിവിന്റെ അടിസ്ഥാനത്തില്‍; ലഖ്‌നൗ ലുലു മാള്‍

ലഖ്‌നൗ: ജീവനക്കാരെ നിയമിക്കുന്നതിൽ വിവേചനമില്ലെന്ന് ലഖ്നൗവിലെ ലുലു മാൾ അധികൃതർ. ഇവിടെ ജീവനക്കാരെ നിയമിച്ചതിൽ മതപരമായ വിവേചനം ഉണ്ടെന്ന ആരോപണം ഉയർന്നതോടെയാണ് വിശദീകരണവുമായി ലുലു അധികൃതർ രംഗത്തെത്തിയത്. 80 ശതമാനം ജീവനക്കാരും ഹിന്ദുക്കളും 20 ശതമാനം മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള മറ്റ്…

കള്ളക്കുറിശിയിലെ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ റീപോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും

തമിഴ്‌നാട്: തമിഴ്നാട്ടിലെ കള്ളക്കുറിശിയിലെ ശക്തി മെട്രിക് ഇന്‍റർനാഷണൽ സ്കൂളിൽ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിയുടെ റീ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കള്ളക്കുറിശി ജില്ലാ ആശുപത്രിയിൽ രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. കുടുംബത്തിന്‍റെ ആവശ്യപ്രകാരം മദ്രാസ് ഹൈക്കോടതി റീ പോസ്റ്റ്‌മോര്‍ട്ടം നടത്താൻ ഉത്തരവിട്ടു.…

നീറ്റ് പരീക്ഷയ്ക്കെത്തിയവരുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ശൂരനാട് സ്വദേശിയായ പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ ശാരീരിക പരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തത്. ഇതേ സെന്‍ററിൽ പരീക്ഷയെഴുതിയ മറ്റൊരു വിദ്യാർത്ഥിനിയും പരാതി നൽകി. സ്ത്രീത്വത്തെ അപമാനിക്കുന്നതുൾപ്പെടെയുള്ള…

അഗ്നിപഥ് പദ്ധതി; ഹർജികൾ ഇന്ന് പരിഗണിക്കും

അഗ്നീപഥ് സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിക്കെതിരെ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തൊഴിലവസരം 20 ൽ നിന്ന് 4 വർഷമായി…

മധു കേസിൽ കള്ളക്കളി ഉപേക്ഷിക്കണം; സർക്കാരിനെതിരെ വി.എം. സുധീരൻ

അട്ടപ്പാടി മധു കേസിലെ 12ാം സാക്ഷി കൂറുമാറിയ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. മധു കേസിലെ കള്ളക്കളി സർക്കാർ ഉപേക്ഷിച്ച് നീതിപൂർവ്വം പ്രവർത്തിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇക്കാര്യത്തിൽ സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഭാഗത്ത് നിന്ന്…