Category: Latest News

നീറ്റ് പരീക്ഷയിലെ വസ്ത്ര വിവാദം; കേന്ദ്രം അന്വേഷണസമിതി രൂപീകരിച്ചു

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം നീക്കം ചെയ്ത് പരിശോധിച്ച സംഭവം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ സമിതിയെ നിയോഗിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് അന്വേഷണ സമിതി രൂപീകരിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരമാണിത്. ഈ സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ…

കർണാടകത്തിൽ ബിജെപിക്ക് ആശ്വാസമായി സർവ്വേ ഫലം

ബെംഗളൂരു: കർണാടകയിൽ ബിജെപിയുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചു കൊണ്ടു പാർട്ടിയുടെ ആഭ്യന്തര സർവ്വേ. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി 104 സീറ്റുകൾ വരെ നേടുമെന്ന് സർവേ ഫലം പറയുന്നു. കോൺഗ്രസിന് 70 സീറ്റും ജെഡിഎസിന് 20 സീറ്റും ബിഎസ്പി, എഐഎംഐഎം, എഎപി ഉൾപ്പെടെയുള്ള…

ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്ന ലുസൈലിലെ ആദ്യ കിക്കോഫിന് തീയതി കുറിച്ചു

ദോഹ: ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്ന ലുസൈലിലെ കളിമുറ്റത്ത്​ പന്തുരുളാൻ തീയതി കുറിച്ചു. ആദ്യ കിക്കോഫ് ഓഗസ്റ്റ് 11ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും. സ്റ്റേഡിയത്തിലെ എല്ലാ നിർമ്മാണ ജോലികളും പൂർത്തിയായി. ഖത്തർ സ്റ്റാർസ് ലീഗിലെ അൽ അറബി-അൽ റയ്യാൻ മത്സരത്തിനാണ് ലോകകപ്പിന്‍റെ സ്വപ്ന…

വെസ്റ്റ് ഇൻഡീസ് താരം ലെൻഡൽ സിമ്മൻസ് വിരമിച്ചു

വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ലെൻഡൽ സിമ്മൻസ് വിരമിക്കൽ പ്രഖ്യാപിച്ചു. 37 കാരനായ താരത്തിന്‍റെ സ്പോർട്സ് ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2006 ൽ വെസ്റ്റ് ഇൻഡീസിനായി അരങ്ങേറ്റം കുറിച്ച സിമ്മൺസ് രാജ്യത്തിനായി കളിച്ച ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു. നേരത്തെ മുൻ വെസ്റ്റ്…

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കി ഡികെ ശിവകുമാർ

ബെംഗളൂരു: അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ തയ്യാറാണെന്ന സൂചന നൽകി കെപിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാർ. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തന്‍റെ അവസാന മത്സരമായിരിക്കുമെന്ന് കോൺഗ്രസ്‌ നേതാവ് സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്…

മൂന്ന് വർഷം,​25 ലക്ഷം ടൺ ഇ -മാലിന്യം രാജ്യത്ത്

ന്യൂഡൽഹി: 2017 നും 2020 നും ഇടയിൽ രാജ്യത്ത് 2494621 ലക്ഷം ടൺ ഇ-മാലിന്യങ്ങൾ ഉണ്ടായതായി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹ മന്ത്രി അശ്വിനി കുമാർ ചൗബേ. ലോക് സഭയിൽ ബെന്നി ബെഹനാൻ എംപിയുടെ ചോദ്യത്തിന് മറുപടി…

സിനിമാ കഥകളെ വെല്ലുന്ന രീതിയില്‍ മോഷ്ടാവിനെ പിടികൂടി ചൈനീസ് പൊലീസ്

ബീജിങ്: സിനിമാ കഥകളെ വെല്ലുന്ന രീതിയില്‍ മോഷ്ടാവിനെ പിടികൂടി ചൈനീസ് പൊലീസ്. ചത്ത കൊതുകിന്‍റെ രക്തത്തിൽ നിന്ന് ഡിഎൻഎ ഉപയോഗിച്ചാണ് പൊലീസ് മോഷ്ടാവിനെ പിടികൂടിയത്. മോഷണം നടന്ന വീട്ടിൽ നിന്ന് ചത്ത കൊതുകുകളെ പൊലീസ് കണ്ടെത്തിയിരുന്നു. ഇവയെ കള്ളൻ കൊന്നതായിരുന്നു. ലിവിങ്…

ഇനി ഗ്രെഗ് സ്റ്റുവർട്ട് മുംബൈ സിറ്റിയുടെ താരം

ഐഎസ്എല്ലിലെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച കളിക്കാരനായി കണക്കാക്കപ്പെടുന്ന ജംഷഡ്പൂർ എഫ്സിയുടെ ഗ്രെഗ് സ്റ്റുവാർട്ടിനെ മുംബൈ സിറ്റി എഫ്സി സ്വന്തമാക്കി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായി.

മോട്ടോർ വാഹന വകുപ്പ് ഇൻഡിഗോ എയർലൈൻസിന്റെ ബസ് പിടിച്ചെടുത്തു

കോഴിക്കോട്: ഇൻഡിഗോ എയർലൈൻസിന്‍റെ ബസ് നികുതി അടയ്ക്കാതെ സർവീസ് നടത്തിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ബസ് ഇന്ന് വൈകുന്നേരം ഫറോക്ക് ചുങ്കത്തിലെ വർക്ക്ഷോപ്പിൽ നിന്നും എംവിഡി പിടിച്ചെടുത്തു. ആറ് മാസമായി കുടിശ്ശിക അടയ്ക്കാത്തതിന്‍റെ അടിസ്ഥാനത്തിലാണ് കരിപ്പൂർ…

നടൻ സിമ്പുവിന്റെ 1000 അടി നീളമുള്ള ബാനര്‍ നീക്കം ചെയ്ത് പൊലീസ്

മധുര : മധുരയിൽ നടൻ സിമ്പുവിന്റെ 1000 അടി നീളമുള്ള ബാനർ തമിഴ്നാട് പൊലീസ് നീക്കം ചെയ്തു. താരത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ‘മഹാ’യുടെ ബാനറാണ് ആരാധകർ സ്ഥാപിച്ചത്. അനുമതിയില്ലാതെയാണ് ബാനർ സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ബാനർ നീക്കം ചെയ്തതെന്നാണ് റിപ്പോർട്ട്. ‘മഹാ’യിൽ…