Category: Latest News

രണ്ടാം ദിനവും ഏറ്റെടുക്കാനാളില്ലാതെ രാജ് മോഹന്റെ മൃതദേഹം; ബന്ധുക്കള്‍ക്കായി അന്വേഷണം

തിരുവനന്തപുരം: ‘ഇന്ദുലേഖ’ നായകൻ രാജ്മോഹന്‍റെ മൃതദേഹം രണ്ടാം ദിവസവും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാൻ സംസ്ഥാന ചലച്ചിത്ര അക്കാദമി മുന്നോട്ട് വന്നെങ്കിലും ബന്ധുക്കൾക്കായി കൂടുതൽ അന്വേഷണം നടക്കുന്നതിനാലും നിയമപരമായ പ്രശ്നങ്ങളുള്ളതിനാലും തീരുമാനമായില്ല. ചന്തുമേനോന്‍റെ നോവലിനെ ആസ്പദമാക്കി കലാനിലയം കൃഷ്ണൻ നായർ…

‘ഓൾ ഒർ നത്തിങ്! ആഴ്‌സണൽ’; ഡോക്യുമെന്ററി സീരീസിന്റെ ട്രെയ്‌ലർ എത്തി

ആഴ്സണലിന്‍റെ ആമസോൺ ഡോക്യുമെന്‍ററി സീരീസായ ‘ഓൾ ഓർ നത്തിംഗ്: ആഴ്സണലിന്‍റെ’ ട്രെയിലർ പുറത്തിറങ്ങി. പരമ്പരയുടെ ട്രെയിലർ ശ്രദ്ധേയമാണ്. കഴിഞ്ഞ സീസണിലെ വിവാദങ്ങളും ആഴ്സണലിന്‍റെ മോശം തുടക്കത്തിന് ശേഷമുള്ള തിരിച്ചുവരവുമാണ് പരമ്പരയുടെ പ്രധാന ആകർഷണം. ആമസോണിന്‍റെ ഒറിജിനൽ സീരീസിൽ 8 എപ്പിസോഡുകളാണുള്ളത്. കോച്ച്…

ഇന്ത്യയിലെ ആദ്യ റെഡി ടു മിക്സ് ബോഡി വാഷ് ഗോദ്റെജ് പുറത്തിറക്കി

കൊച്ചി: ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് ഇന്ത്യയിലെ ആദ്യത്തെ റെഡി-ടു-മിക്സ് ബോഡിവാഷായ ഗോദ്റെജ് മാജിക് ബോഡിവാഷ് പുറത്തിറക്കി. ഒരു സാഷെ പാക്കിന് വില വെറും 45 രൂപ നിരക്കിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. റെഡി-ടു-മിക്സ് ഫോർമാറ്റിലുള്ള ഗോദ്റെജ് മാജിക് ബോഡിവാഷ് പായ്ക്കിംഗിനായി 16…

ഓഹരി വിപണി വീണ്ടും മുന്നേറുന്നു

മുംബൈ: ഇന്ത്യൻ ഓഹരി വിപണി സൂചികകൾ തുടർച്ചയായ മൂന്നാം ദിവസവും മുന്നേറി. ഇപ്പോൾ പ്രാരംഭ മാന്ദ്യത്തിൽ നിന്ന് കരകയറികൊണ്ടിരിക്കുകയാണ്. സെൻസെക്സ് 246 പോയിന്‍റും നിഫ്റ്റി 62 പോയിന്‍റും ഉയർന്നു. ആഗോള വിപണികളിലെ സമ്മിശ്ര പ്രവണതകൾക്കിടയിലും ബാങ്കിംഗ്, ലോഹ, ഊർജ്ജ ഓഹരികളിലെ നേട്ടമാണ്…

ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി റഷ്യ ദിര്‍ഹം ആവശ്യപ്പെട്ടെന്ന വാര്‍ത്ത തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ റിഫൈനറികളോട് റഷ്യ ദിർഹം ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ. റഷ്യയുടെ അഭ്യർത്ഥന പ്രകാരം രണ്ട് ഇന്ത്യൻ റിഫൈനറികൾ പണം ദിർഹത്തിൽ നൽകിയെന്ന റിപ്പോർട്ടുകളും വ്യാജമാണെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു…

സംസ്ഥാനത്ത് നടക്കുന്നത് എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുന്ന ഭരണകൂട ഭീകരത ; കെ. സുധാകരന്‍

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് എതിർക്കുന്നവരെയെല്ലാം കള്ളക്കേസുകളിൽ കുടുക്കുന്ന ഭരണകൂട ഭീകരതയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ഒരു മുഖ്യമന്ത്രി ഒരിക്കലും ഇടപെടാൻ പാടില്ലാത്ത കള്ളക്കടത്ത് കേസിൽ കുടുങ്ങിയ പിണറായി വിജയൻ അത് കേരളത്തിലെ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ കളിക്കുന്ന തട്ടിപ്പുകളുടെ അവസാന…

കള്ളക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം; റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ സമർപ്പിക്കും

തമിഴ്നാട് : തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കുടുംബം ഇതുവരെ മൃതദേഹം ഏറ്റുവാങ്ങിയിട്ടില്ല. ഇന്നലെ നടത്തിയ റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിദഗ്ധ സംഘം നാളെ സുപ്രീം കോടതിയിൽ സമർപ്പിക്കും. പെൺകുട്ടിയുടെ പിതാവ് നൽകിയ…

വില വർദ്ധനവിനിടെ വൈറലായി മോദിയുടെ പഴയ പ്രസംഗം

ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കൾക്ക് നികുതി ഏർപ്പെടുത്താനുള്ള ജി.എസ്.ടി കൗൺസിലിന്‍റെ തീരുമാനം പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗം വൈറൽ. ‘നേരത്തെ ഗോതമ്പ്, അരി, തൈര്, ലസ്സി, മോര് എന്നിവയ്ക്ക് പോലും നികുതി ചുമത്തിയിരുന്നു. എന്നാൽ ഇന്ന്, ജിഎസ്ടി അവതരിപ്പിച്ചതിനുശേഷം, ഇവയെല്ലാം…

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തോടടുത്ത് ഋഷി സുനാക്

ലണ്ടന്‍: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയാകാനുള്ള സാധ്യത വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. കണ്‍സര്‍വേറ്റീവ് പാർട്ടി നേതാവും മുൻ ധനമന്ത്രിയുമായ ഋഷി സുനകിന് നാലാം ഘട്ട വോട്ടെടുപ്പിൽ 118 വോട്ടുകളാണ് ലഭിച്ചത്. നാലാം റൗണ്ടിൽ മൂന്നാം റൗണ്ടിനേക്കാൾ മൂന്ന് വോട്ടുകൾ അധികം ലഭിച്ചു.…

ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക 35,266 കോടി രൂപ

ദില്ലി: ചരക്ക് സേവന നികുതി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക 35266 കോടി രൂപയാണെന്ന് ധനമന്ത്രാലയം അറിയിച്ചു. 2022 ജൂൺ വരെയുള്ള കണക്കുകളാണ് ധനമന്ത്രാലയം പുറത്തുവിട്ടത്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കാണ് കൂടുതൽ പണം നൽകേണ്ടി…