Category: Latest News

‘ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ സ്പീക്കറുടെ ഇടപെടല്‍ മാതൃകാപരം’

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ ശക്തമായ ഇടപെടലിന്‍റെ ഫലമായാണ് എം എം മണിയുടെ വിവാദ പ്രസ്താവനയില്‍ സ്പീക്കർ റൂളിംഗ് കൊണ്ടുവന്നതെന്ന് കെ കെ രമ എം എൽ എ പറഞ്ഞു. നിയമസഭയിൽ തനിക്കെതിരെ എം എം മണി ഉപയോഗിച്ച വാക്കുകൾ അനുചിതമായിരുന്നു. സ്പീക്കറുടെ റൂളിംഗിൽ…

ബ്രിട്ടനിൽ കൊടുംചൂട്; പലയിടത്തും തീപിടിത്തം

ലണ്ടൻ: യൂറോപ്പിനൊപ്പം ഉഷ്ണതരംഗത്തിന് പിടിയിലായ ബ്രിട്ടൻ കടുത്ത ചൂടിൽ റെക്കോർഡ് സ്ഥാപിച്ചു. ലണ്ടനിലെ ഹീത്രോയിൽ ഇന്നലെ ഉച്ചയ്ക്ക് 12.50ന് 40.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 2019 ജൂലൈയിൽ കേംബ്രിഡ്ജിൽ രേഖപ്പെടുത്തിയ 38.7 ഡിഗ്രി സെൽഷ്യസാണ് ഇതിന് മുമ്പുള്ള റെക്കോർഡ്. താപനില ക്രമാതീതമായി…

വില കൂടിയിട്ടും ഇന്ത്യൻ തേയില വിടാതെ റഷ്യ; ഇരട്ടി വാങ്ങാൻ തയ്യാർ

ഇന്ത്യയിൽ നിന്നുള്ള തേയില ഇറക്കുമതി റഷ്യ വർദ്ധിപ്പിച്ചു. പ്രീമിയം തേയില പോലും വലിയ തോതിൽ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ തേയില കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ.   കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റഷ്യ ഇന്ത്യയിൽ നിന്ന് തേയില…

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ പാകിസ്താന് ചരിത്ര ജയം

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്താന് ചരിത്ര ജയം. സ്പിൻ പറുദീസയായ ഗാലെയുടെ റെക്കോർഡ് റൺ ചേസിംഗിനൊടുവിൽ 4 വിക്കറ്റിനാണ് പാകിസ്ഥാൻ വിജയം നേടിയത്. രണ്ടാം ഇന്നിംഗ്സിൽ 342 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഓപ്പണർ…

സംസ്ഥാനത്തെ തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീസൗഹൃദമായി മാറുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീസൗഹൃദമായി മാറുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വനിതാ തൊഴിലാളികളുടെ അവകാശങ്ങളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ടി നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പാക്കുന്നത്. തൽഫലമായി, തൊഴിലിടങ്ങൾ കൂടുതൽ കൂടുതൽ സ്ത്രീ സൗഹൃദ ഇടങ്ങളായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം…

വരൾച്ചയിൽ ഇറ്റലിയിൽ വെള്ളം വറ്റി; ടൈബർ നദിയിൽ ഉയർന്നത് പുരാതന പാലം!

ഇറ്റലിയിലെ കടുത്ത വരൾച്ച സവിശേഷമായ പുരാവസ്തു കണ്ടെത്തലിലേക്ക് നയിച്ചതായി റിപ്പോർട്ടുകൾ. കടുത്ത വരൾച്ചയെത്തുടർന്ന് ടൈബർ നദിയിലെ ജലം വറ്റിവരണ്ടപ്പോൾ, പുരാതന റോമിലെ ചക്രവർത്തിയായിരുന്ന നീറോ നിർമ്മിച്ച ഒരു പാലം വ്യക്തമായി. പോൺസ് നെറോനിയസ് അല്ലെങ്കിൽ നീറോസ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന ഈ പാലമാണ്…

“ജലീലിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് തെളിവുണ്ട്”: സ്വപ്ന സുരേഷ്

മുഖ്യമന്ത്രിക്കും മുൻ മന്ത്രി കെ.ടി ജലീലിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. കെ.ടി ജലീൽ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി തെളിവുണ്ടെന്നും, നാളെ സത്യവാങ്മൂലത്തിനൊപ്പം കോടതിയില്‍ തെളിവ് സമര്‍പ്പിക്കുമെന്നും സ്വപ്ന പറഞ്ഞു. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയെന്ന കേസ് മറ്റൊരു സംസ്ഥാനത്തേക്കു മാറ്റണമെന്ന…

പ്രവാസികൾക്ക് സന്തോഷ വാർത്ത; വിമാനയാത്രാ നിരക്ക് കുറയുന്നു

മലപ്പുറം: ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്ര നിരക്കിൽ ഒട്ടും പ്രതീക്ഷിക്കാത്ത സാഹചര്യത്തിലാണ് കുത്തനെയുള്ള വർദ്ധനവ് ഉണ്ടായത്. മൂന്നിരട്ടി വർദ്ധനവാണുണ്ടായത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈദ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് വിമാനക്കമ്പനികൾ നിരക്ക് വർധിപ്പിച്ചത്. എന്നാൽ ഇപ്പോൾ പ്രവാസികൾക്ക് ആശ്വാസ വാർത്ത എത്തിയിരിക്കുകയാണ്.…

ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ ഭിന്നത

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ യോഗി സർക്കാരിൽ ഭിന്നത. മന്ത്രിമാർ രാജിവെക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് ഉണ്ട്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് മന്ത്രിമാരുടെ നീക്കം. ഒരു മന്ത്രി രാജിവയ്ക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മറ്റൊരു മന്ത്രി ഇന്ന് ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട്…

സ്ഥാപിച്ചത് അനധികൃതമായി; ചിമ്പുവിന്റെ 1000 അടി വലിപ്പമുള്ള ബാനർ പോലീസ് നീക്കം ചെയ്തു

ചെന്നൈ: ഹൻസികയുടെ 50-ാം ചിത്രം എന്ന പേരിൽ ശ്രദ്ധേയമായ ചിത്രമാണ് മഹാ. എന്നാൽ പുതിയൊരു സംഭവത്തോടെ ചിത്രം കൂടുതൽ ചർച്ചയാവുകയാണ്. സിനിമയിൽ ചിമ്പുവും ഒരു വേഷത്തിലെത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ആരാധകർ മധുരയിൽ സ്ഥാപിച്ച ഒരു ബാനറാണ് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. യുവതാരത്തിനോടുള്ള ഇഷ്ടവും…