Category: Latest News

ദുബൈ വിമാനത്താവളത്തിൽ ഇനി ‘ഓൾവേയ്സ് ഓൺ’ കസ്റ്റമർ കെയർ സർവീസ്

ദുബൈ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് സംയോജിത കോൺടാക്ട് സെന്‍ററായ ‘ഓൾവേസ് ഓൺ’ വഴി കസ്റ്റമർ കെയർ സേവനങ്ങൾ ലഭിക്കും. യാത്രക്കാർക്ക് എപ്പോൾ വേണമെങ്കിലും കസ്റ്റമർ സർവീസ് സ്റ്റാഫുമായി ബന്ധപ്പെടാമെന്നും എവിടെ നിന്നും…

ഓസ്ട്രേലിയയിൽ ഗ്രേറ്റ് ബാരിയര്‍ റീഫടക്കം 19 ആവാസവ്യവസ്ഥകള്‍ ഭീഷണിയിൽ

ഓസ്ട്രേലിയ ഗുരുതരമായ പാരിസ്ഥിതിക ഭീഷണി നേരിടുന്നുണ്ടെന്ന് റിപ്പോർട്ട്. 19 ആവാസവ്യവസ്ഥകൾ നാശത്തിന്‍റെ വക്കിലാണെന്ന് സ്റ്റേറ്റ് ഓഫ് ദി എന്‍വയോണ്‍മെന്റ് റിപ്പോര്‍ട്ട് നടത്തിയ ഒരു സർവേ സൂചിപ്പിക്കുന്നു. ഗ്രേറ്റ് ബാരിയർ റീഫിലെ പവിഴപ്പുറ്റുകൾ സമീപ വർഷങ്ങളിൽ ആറ് തവണ ബ്ലീച്ചിംഗ് പ്രക്രിയയ്ക്ക് വിധേയമായിട്ടുണ്ട്.…

വ്‌ളാഡിമിര്‍ പുടിന്റെ ഇറാന്‍ സന്ദര്‍ശനത്തില്‍ പ്രതികരിച്ച് യു.എസ്

വാഷിങ്ടണ്‍: റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ഇറാൻ സന്ദർശനത്തോട് പ്രതികരിച്ച് അമേരിക്ക. പുടിന്‍റെ സന്ദർശനം ഇറാൻ റഷ്യയെ ആശ്രയിക്കുന്നതിന്‍റെ സൂചനയാണെന്നും ഇത് ഇറാനെ അപകടത്തിലാക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് ആണ് പ്രതികരിച്ചത്. റഷ്യ ഇന്ന്…

കെഎസ്ആർടിസി ശമ്പളവിതരണം ശനിയാഴ്ച മുതൽ: ആദ്യം നൽകുക ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ഈ ശനിയാഴ്ച ആരംഭിക്കും. ജൂൺ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം നൽകും. 50 കോടി രൂപയാണ് സർക്കാർ സഹായമായി ലഭിച്ചത്. മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ 79 കോടി…

ഇംഗ്ലണ്ടിൽ ഇരട്ടസെഞ്ചറി നേടി താരമായി പൂജാര

ലണ്ടൻ: ഇംഗ്ലണ്ടിന്‍റെ കൗണ്ടി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരയാണ് താരമായത്. സസെക്സിനായി കളിക്കുന്നതിനിടെ അദ്ദേഹം ഇരട്ട സെഞ്ച്വറി നേടി. ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ മിഡിൽസെക്സിനെതിരെ 403 പന്തിൽ 231 റൺസാണ് പുജാര നേടിയത്. പുജാരയുടെ പ്രകടനത്തെ ഇംഗ്ലീഷ്…

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4600 രൂപയാണ് വില. പവന്‍റെ വിലയും 36,800 രൂപയായി കുറഞ്ഞു. അതേസമയം, ആഗോള വിപണിയിൽ സ്വർണ്ണ വില ഒരു…

അരിക്ക് 25 കിലോ വരെ 5% ജി.എസ്.ടി: അരിച്ചാക്ക് ഇനി 30 കിലോയില്‍ 

കോഴിക്കോട്: 25 കിലോവരെയുള്ള പാക്ക് ചെയ്ത അരിക്ക് അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തിയത് പ്രാബല്യത്തിൽ. ഇതോടെ 25 കിലോ അരി ചാക്ക് വിപണിയിൽ നിന്ന് അപ്രത്യക്ഷമാകും. 30 കിലോയുടെ ചാക്ക് എത്തിക്കാനാണ് വ്യാപാരികളുടെ ശ്രമം. മൊത്തക്കച്ചവടക്കാർ ഇത് സംബന്ധിച്ച് മില്ലുകാർക്ക് നിർദ്ദേശം…

രാജ്യത്ത് 21,566 പേർക്ക് കോവിഡ്; നാലുമാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

ന്യൂഡൽഹി: 21566 പേർക്ക് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 152 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന രോഗനിരക്കാണ് രേഖപ്പെടുത്തിയത്. നിലവിൽ 148,881 പേരാണ് രോഗബാധിതരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 45 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ്…

‘കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി നടത്തുന്ന പ്രതികാര രാഷ്ട്രീയം ചർച്ച ചെയ്യണം’

ന്യൂഡൽഹി: ഇ.ഡി, സി.ബി.ഐ, എൻ.ഐ.എ, ആദായനികുതി വകുപ്പ്, തുടങ്ങിയ കേന്ദ്ര ഏജൻസികളെയും മറ്റു ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ട് ഭരണകക്ഷിയായ ബി.ജെ.പി നടത്തുന്ന പകപോക്കൽ രാഷ്ട്രീയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബി.ജെ.പി…

ദിലീപിന്റെ ഫോണില്‍ ഓഡിയോ സന്ദേശം; ബിജെപി നേതാവിന്റെ ശബ്ദസാംപിള്‍ ശേഖരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ബിജെപി നേതാവിന്‍റെ ശബ്ദ സാമ്പിൾ ശേഖരിച്ചു. തൃശൂരിലെ ബി.ജെ.പി നേതാവ് അഡ്വ.ഉല്ലാസ് ബാബുവിന്‍റെ ശബ്ദസാമ്പിളാണ് ശേഖരിച്ചത്. ഉല്ലാസിനെ കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൈംബ്രാഞ്ച് ശബ്ദരേഖ എടുത്തത്. നടൻ ദിലീപിന്‍റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ…