Category: Latest News

വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ യാത്രാ പാസുകള്‍ പുറത്തിറക്കി കൊച്ചി മെട്രോ

കൊച്ചി : വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കൊച്ചി മെട്രോ രണ്ട് പുതിയ പാസുകൾ പുറത്തിറക്കി. 50 രൂപയുടെ ഡേ പാസും 1000 രൂപയുടെ പ്രതിമാസ പാസുമാണ് കൊച്ചി മെട്രോ പുതുതായി നൽകുന്നത്. വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും നിർദേശങ്ങൾ പരിഗണിച്ചാണ് തീരുമാനം.…

ഫോൺപേ ഇന്ത്യയിലേക്ക് ആസ്ഥാനം മാറ്റുമെന്ന് റിപ്പോർട്ട്

ദില്ലി: പ്രമുഖ ഡിജിറ്റൽ പേയ്മെന്‍റ് കമ്പനിയായ ഫോൺപേ അതിന്‍റെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. അതേസമയം, ഫോൺപേയുടെ ഏറ്റവും വലിയ ഓഹരിയുടമയായ ഫ്ലിപ്കാർട്ട് സിംഗപ്പൂരിൽ തുടരും. 2020 ഡിസംബറിലാണ് ഫ്ലിപ്കാർട്ടിൽ നിന്ന് ഫോൺപേ വേറിട്ടത്. രാജ്യത്തെ ഏറ്റവും…

ലോകകപ്പ് ലോഗോ കൈകൊണ്ട് വരച്ചു; എയര്‍ഷോയില്‍ ശ്രദ്ധയാകര്‍ഷിച്ച് ഖത്തര്‍ എയര്‍വെയ്‌സ്

ഖത്തര്‍: ഖത്തർ എയർവേയ്സ് ഫിഫ ലോകകപ്പ് പെയിന്‍റ് ചെയ്ത ബോയിംഗ് 777 വിമാനം ഫാൻബറോ ഇന്‍റർനാഷണൽ എയർ ഷോയിൽ പ്രദർശിപ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസായ ക്യു-സ്യൂട്ട് ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഖത്തർ എയർവേയ്സിന്‍റെ ബോയിംഗ് 777 വിമാനത്തിലുള്ളത്. ലോകകപ്പ്…

ജലീലിനെതിരെയുള്ള ആരോപണം; സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത്‌

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുൻ മന്ത്രി കെ ടി ജലീലിനെതിരെ സമർപ്പിച്ച സത്യവാങ്‌മൂലം പുറത്ത്. സത്യവാങ്മൂലത്തിൽ ജലീലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ജലീലിനും കോൺസൽ ജനറലിനും അനധികൃത ഇടപാടുകൾ ഉണ്ടെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന ആരോപണം. നയതന്ത്ര ചാനൽ…

മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് സോണിയയെ വിട്ടയച്ചു

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സോണിയാ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡി ആസ്ഥാനത്ത് എത്തിയത്. മൂന്ന് മണിക്കൂറോളം സോണിയയെ ചോദ്യം ചെയ്തു. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും. മക്കളായ…

ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഘി രാജിക്കത്ത് നൽകി

റോം: ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഘി രാജിവച്ചു. ആഴ്ചകളോളം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം വ്യാഴാഴ്ചയാണ് ഡ്രാഘി രാജിവച്ചത്. സർക്കാർ നടത്തിയ വിശ്വാസ വോട്ടെടുപ്പ് പ്രധാന സഖ്യകക്ഷികൾ ബഹിഷ്കരിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രി രാജിവച്ചത്. ഫോർസ ഇറ്റാലിയ, ലീഗ്, ജനപ്രിയ ഫൈവ് സ്റ്റാർ…

സാമൂഹിക ക്ഷേമ പദ്ധതികൾ പ്രതിസന്ധിയിലെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപദ്ധതികൾ പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ സമ്മതിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ, ലൈഫ് മിഷൻ, വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികൾ എന്നിവ പ്രതിസന്ധിയിലാണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. കിഫ്ബിക്കും സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനും നൽകിയ ഗ്യാരണ്ടി കടബാധ്യതയാക്കിയ കേന്ദ്രസർക്കാർ നീക്കത്തെ…

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിൽ ഇടനിലക്കാരുടെ വന്‍സംഘം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിന് പിന്നിൽ ഇടനിലക്കാരുടെ ഒരു വലിയ സംഘം. പാവപ്പെട്ട പട്ടികജാതിക്കാരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നത് മുതൽ ബാങ്കുകളിൽ നിന്ന് സ്വന്തം പേരുകളിൽ ചെക്കുകൾ കൈമാറുന്നത് വരെ ഇവരാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇത് തുടരുന്നുണ്ട്.…

കോവിഡ് മരണം; വനിതാ ആശ്രിതര്‍ക്കായി ‘സ്മൈല്‍ കേരള’ പദ്ധതി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ (പട്ടികവർഗ/ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിനായി ആരംഭിച്ച ‘സ്മൈൽ കേരള സ്വയംതൊഴിൽ വായ്പ’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരും സംസ്ഥാന വനിതാ വികസന കോർപ്പറേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിവർഷം 6% പലിശ നിരക്കിൽ…

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുര്‍മു മുന്നില്‍

ന്യൂഡൽഹി: രാജ്യത്തിന്‍റെ 15-ാമത് രാഷ്ട്രപതി തിരഞ്ഞടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമു ലീഡ് ചെയ്യുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 540 എംപിമാരുടെ പിന്തുണയാണ് ദ്രൗപദി മുർമുവിന് ലഭിച്ചത്. മുർമുവിന്‍റെ വോട്ടുകളുടെ മൂല്യം 3,78,000 ആണ്. യശ്വന്ത്…