Category: Latest News

60 ദിർഹത്തിന് ബുർജ് ഖലീഫ ‘അറ്റ് ദ് ടോപ്പിൽ’ പോയിവരാൻ അവസരം

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ 124, 125 നിലകളിലെ ‘അറ്റ് ദി ടോപ്പ്’ 60 ദിർഹത്തിന് സന്ദർശിക്കാൻ യു.എ.ഇ നിവാസികൾക്ക് അവസരം. സെപ്റ്റംബർ 30 വരെ പൊതു അവധി ദിവസങ്ങളിൽ വേനൽക്കാല ഓഫറായി ഈ ആനുകൂല്യം…

ബാലഭാസ്‌കറിന്റെ മരണത്തിലെ തുടരന്വേഷണ ഹർജി; ജൂലൈ 29ന് വിധി പറയും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകട മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിധി പറയുന്നത് ജൂലൈ 29ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് 69 രേഖകൾ പരിശോധിക്കാനിരിക്കെയാണ് വിധി പറയുന്നത് മാറ്റിവച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ബാലഭാസ്കറിനൊപ്പം…

നടി ആക്രമിക്കപ്പെട്ട കേസ്; അതിജീവിതക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ വിമർശിച്ച് ഹൈക്കോടതി. വിചാരണക്കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. ശരിയായ അന്വേഷണം നടത്താതെ കേസ് അട്ടിമറിക്കാൻ ഉന്നതതലത്തിൽ ശ്രമം നടക്കുന്നുവെന്നാരോപിച്ച് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. ഹർജി പരിഗണിക്കുന്നതിനിടെ വിചാരണക്കോടതിയിൽ നടന്ന…

76 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ രാജ്യം; വൈദ്യുതി നിരക്ക് കൂടിയേക്കും

ന്യൂ ഡൽഹി: ഈ സാമ്പത്തിക വർഷം 76 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ ഇന്ത്യ പദ്ധതിയിടുന്നു. തുറമുഖങ്ങളിൽ നിന്നുള്ള വൈദ്യുതി നിലയങ്ങളുടെ ദൂരത്തെ ആശ്രയിച്ച് വൈദ്യുതി നിരക്ക് യൂണിറ്റിന് 50 മുതൽ 80 പൈസ വർദ്ധിപ്പിച്ചേക്കാമെന്ന് റിപ്പോർട്ടുണ്ട്.  ഓഗസ്റ്റ്, സെപ്റ്റംബർ…

ആഭ്യന്തര ടൂർണമെന്റുകളുടെ സമ്മാനത്തുക വർധിപ്പിക്കാൻ ഒരുങ്ങി ബിസിസിഐ

മുംബൈ : രാജ്യത്തെ ആഭ്യന്തര ടൂർണമെന്‍റുകൾക്കുള്ള, സമ്മാനത്തുക വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിസിസിഐ. രഞ്ജി ട്രോഫി ജേതാക്കൾക്ക് രണ്ട് കോടി രൂപ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ . അടുത്ത അഞ്ച് വർഷത്തേക്ക് ഐപിഎൽ സംപ്രേക്ഷണം ചെയ്യുന്നതിനായി 48,390 കോടി രൂപയാണ് ബിസിസിഐയ്ക്ക് ലഭിച്ചത്. ഇത്രയും…

ബൈജൂസ് 86.21 കോടി കുടിശികയാക്കിയതായി ബിസിസിഐ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോൺസറായ ബൈജൂസ് 86.21 കോടി രൂപ കുടിശികയാക്കിയെന്ന് ബിസിസിഐ. 2023 ലോകകപ്പ് വരെ സ്പോണ്സർഷിപ്പ് തുടരുന്നതിനായി കഴിഞ്ഞ വർഷം ഏപ്രിലിലാണ് ബിസിസിഐ എഡ്യൂക്കേഷൻ ടെക് സ്റ്റാർട്ടപ്പായ ബൈജൂസുമായുള്ള കരാർ പുതുക്കിയത്. 2019 ൽ ചൈനീസ്…

സോനു സൂദിന്റെ കൈത്താങ്ങ്; ഏഴു മാസം പ്രായമുള്ള കുഞ്ഞിൽ കരൾ മാറ്റിവയ്ക്കൽ വിജയകരം

കൊച്ചി : ബോളിവുഡ് നടൻ സോനു സൂദുമായി സഹകരിച്ച് ആസ്റ്റർ വൊളന്‍റിയർമാർ കരൾ രോഗങ്ങൾ ബാധിച്ച നിർധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കായി തുടങ്ങിയ സെക്കൻഡ് ചാൻസ് ഇനിഷ്യേറ്റീവ് പ്രോജക്റ്റിലെ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി…

ആര്‍ഷോയ്ക്ക് പരീക്ഷയെഴുതാൻ ജാമ്യം; ഹാള്‍ടിക്കറ്റ് അനുവദിച്ചത് ചട്ടവിരുദ്ധമെന്ന് പരാതി

കൊച്ചി: റിമാന്‍ഡിലുള്ള എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പി ജി പരീക്ഷ എഴുതാൻ 12 ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം, മഹാരാജാസ് കോളേജ് അനധികൃതമായി ആർഷോയ്ക്ക് ജാമ്യം ലഭിക്കാൻ ഹാൾടിക്കറ്റ് അനുവദിക്കുകയായിരുന്നെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്…

‘എല്ലാ വീട്ടിലും ദേശീയ പതാക ഉയർത്തൂ’; അഭ്യർഥിച്ച് മോദി

ന്യൂഡല്‍ഹി: ഓഗസ്റ്റ് 13 മുതൽ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഓരോ വീട്ടിലും ദേശീയ പതാക എന്ന ആശയം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ട്വീറ്റുകളിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചു. എല്ലാ…

ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയായി ദിനേശ്‌ ഗുണവര്‍ധനെ സ്ഥാനമേറ്റു

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർധനെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയുടെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ശ്രീലങ്കയുടെ 15-ാമത് പ്രധാനമന്ത്രിയാണ് 73 കാരനായ ദിനേശ് ഗുണവർധനെ. മുൻ ആഭ്യന്തര മന്ത്രിയും ഗോതാബയ അനുകൂലിയുമാണ് ദിനേശ്…