Category: Latest News

‘സര്‍ക്കാരിനെതിരായ വിമര്‍ശനം വേണ്ട’: പുതിയ ഉത്തരവുമായി താലിബാന്‍

കാബൂള്‍: ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനെതിരെ വിമർശനം പാടില്ലെന്ന് ഉത്തരവിട്ട് താലിബാൻ സർക്കാർ. സർക്കാരിനെ വിമർശിക്കുന്നത് ശിക്ഷാർഹമായ കുറ്റമായി കണക്കാക്കുമെന്ന് താലിബാന്‍റെ ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നതായാണ് റിപ്പോർട്ട്. താലിബാൻ സർക്കാരിന്റെ ഭാഗമായ പണ്ഡിതൻമാരെയും സർക്കാർ ഉദ്യോഗസ്ഥരെയും ആംഗ്യത്തിലൂടെയോ വാക്കുകളിലൂടെയോ ആധികാരികതയില്ലാതെ…

ഔദ്യോഗിക പ്രഖ്യാപനം വന്നു, സിഞ്ചെങ്കോ ഇനി ആഴ്‌സണൽ താരം

മാഞ്ചസ്റ്റർ സിറ്റിയുടെ ഉക്രേനിയൻ താരം അലക്സ് സിഞ്ചെങ്കോയുടെ വരവ് ആഴ്സണൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമേരിക്കയിൽ ഒരു പ്രീ-സീസൺ ചെലവഴിക്കുന്ന ആഴ്സണലിനൊപ്പം സിഞ്ചെങ്കോ ചേർന്നു. ഏകദേശം 30 ദശലക്ഷം യൂറോയ്ക്കാണ് ലെഫ്റ്റ് ബാക്ക് ആയ താരം ആഴ്സണലുമായി നാല് വർഷത്തെ കരാർ ഒപ്പിട്ടത്.…

ബ്രൂവറി-ഡിസ്റ്റിലറി വിവാദത്തില്‍പ്പെട്ട കമ്പനിക്ക് വീണ്ടും അനുമതി നൽകുന്നു

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബ്രൂവറി-ഡിസ്റ്റിലറി വിവാദത്തിൽ ഉൾപ്പെട്ട കമ്പനിക്ക് വീണ്ടും മദ്യം നിർമ്മിക്കാൻ അനുമതി നല്‍കാന്‍ നീക്കം. ഇന്ത്യന്‍നിര്‍മിത വിദേശമദ്യം നിര്‍മിക്കുന്ന കോമ്പൗണ്ടിങ് ആന്‍ഡ് ബ്ലന്‍ഡിങ് യൂണിറ്റിനുവേണ്ടി എം.പി. ഹോള്‍ഡിങ്സ് നല്‍കിയ അപേക്ഷ വിശദറിപ്പോര്‍ട്ടിനുവേണ്ടി പാലക്കാട് ഡെപ്യൂട്ടി കമ്മീഷണർക്ക്…

സാങ്കേതികവിദ്യയുടെ അഭാവം മൂലം പാകിസ്ഥാന് സ്വന്തം കോവിഡ് വാക്സിൻ നിർമ്മിക്കാൻ കഴിയില്ല

പാക്കിസ്ഥാൻ: പാകിസ്ഥാനിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും, സാങ്കേതിക ശേഷിയുടെ അഭാവവും ഏറ്റവും പുതിയ തരം വാക്സിനുകൾ നിർമ്മിക്കാൻ ബയോടെക്നോളജി പ്ലാന്‍റ് ലഭ്യമല്ലാത്തതും കാരണം രാജ്യത്തിന് സ്വന്തമായി കോവിഡ് വാക്സിനുകൾ ഉത്പാദിപ്പിക്കാൻ കഴിഞ്ഞേക്കില്ല. ലോകവ്യാപാര സംഘടനയുടെ ഇളവ് എംആർഎൻഎ സാങ്കേതികവിദ്യ ഉപയോഗിച്ച് ജാബുകൾ…

ധാരണാപത്രം പുതുക്കിയില്ല; കെഎസ്ആർടിസി പെൻഷൻ കിട്ടാതെ 41,000 പേർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ ജൂലൈ മാസത്തെ പെൻഷൻ കിട്ടാതെ കഷ്ടപ്പെടുന്നത് 41,000 ജീവനക്കാർ. സഹകരണ വകുപ്പുമായുള്ള ധാരണാപത്രം പുതുക്കാത്തതിനെ തുടർന്നാണ് ഇത്രയധികം പേരുടെ പെൻഷൻ മുടങ്ങിയത്. പെൻഷൻ ഉടൻ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും കെ.എസ്.ആർ.ടി.സി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം, ജൂൺ…

ധനലക്ഷ്മിക്ക് ലഭിച്ചത് വെള്ള റേഷൻ കാർഡ്‌; ഇടപെട്ട് മന്ത്രി

കൊച്ചി: ഫ്ലവേഴ്സ് ഒരു കോടി എന്ന പ്രോഗ്രാമിലൂടെ ദുരിത ജീവിതം പങ്കുവെച്ച ധനലക്ഷ്മിക്ക് സർക്കാർ സഹായം. ഒരു നേരത്തെ അന്നത്തിനായി ബുദ്ധിമുട്ടുന്ന ധനലക്ഷ്മിക്ക് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം വെള്ള റേഷൻ കാർഡാണ് ലഭിച്ചിരുന്നത്. വിഷയം ശ്രദ്ധയിൽ പെട്ടതോടെ മന്ത്രി ജി ആർ…

താൻ ചെയ്തിരുന്ന ജോലി തുടരും ; ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ

ന്യൂഡൽഹി: താൻ ചെയ്തിരുന്ന ജോലി തുടരുമെന്നും സുപ്രീം കോടതി അതിന് ഒരു വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്നും ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ട്വീറ്റ് ചെയ്ത കേസിൽ മുഹമ്മദ് സുബൈറിന് രണ്ട് ദിവസം മുമ്പാണ് സുപ്രീം കോടതി…

‘ബന്ധം വേര്‍പിരിഞ്ഞ പങ്കാളി മക്കളെ കാണാനെത്തുമ്പോള്‍ അതിഥിയായി പരിഗണിക്കണം’

ചെന്നൈ: വിവാഹമോചനത്തിന് ശേഷം പങ്കാളി തന്‍റെ മക്കളെ കാണാൻ വരുമ്പോൾ അതിഥിയായി കണക്കാക്കി നന്നായി പെരുമാറണമെന്ന് മദ്രാസ് ഹൈക്കോടതി. മക്കളുടെ മുന്നിൽ വച്ച് അച്ഛനും അമ്മയും തമ്മിൽ മോശമായി പെരുമാറുന്നത് കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കുമെന്ന് ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി പറഞ്ഞു. മകളെ…

മെഡിക്കൽ വിദ്യാർത്ഥികളെ ചൈനയിൽ നിന്ന് തിരികെ എത്തിക്കും; വി. മുരളീധരൻ

ന്യൂഡല്‍ഹി: കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തിലേറെയായി ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാത്ത മെഡിക്കൽ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി വിഷയം ചർച്ച ചെയ്തു.…

എസ് എസ് സി നിയമന അഴിമതി: തൃണമൂല്‍ മന്ത്രിയുടെ അനുയായിയുടെ വസതിയിൽ ഇ.ഡി.റെയ്ഡ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ മന്ത്രിയുടെ അടുത്ത അനുയായിയുടെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഏകദേശം 20 കോടിയോളം രൂപ കണ്ടെടുത്തു. തൃണമൂൽ കോൺഗ്രസ് മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായി അർപിത മുഖർജിയുടെ വീടിന് സമീപമായിരുന്നു എൻഫോഴ്സ്മെന്‍റ് റെയ്ഡ്.…