പാലക്കാട് കുട്ടികള്‍ക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസത്തിൽ ഒരാള്‍ കസ്റ്റഡിയിൽ
പാലക്കാട്: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്നതിന് മർദ്ദിച്ചെന്ന പരാതിയിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. കരിമ്പ സ്വദേശി സിദ്ദിഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് കരിമ്പ ഹൈസ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അജ്ഞാതരായ അഞ്ച് പേർക്കെതിരെ…