Category: Latest News

സസ്പൻസ് നിറച്ച്‌ സുരേഷ് ​ഗോപിയുടെ ‘പാപ്പൻ’ ട്രെയിലർ

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പൻ’സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. സസ്പെൻസ് നിറഞ്ഞ ട്രെയിലർ ഇതിനോടകം തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സൂപ്പർഹിറ്റ് ജോഡികളുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മുൻ പോലീസ് ഉദ്യോഗസ്ഥനായ എബ്രഹാം മാത്യു മാത്തൻ എന്ന…

എംടിയുടെ തിരക്കഥയിൽ മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു; സംവിധാനം രഞ്ജിത്

എം.ടി വാസുദേവൻ നായർ തിരക്കഥയെഴുതി നെറ്റ്ഫ്ളിക്സിനായി ഒരുങ്ങുന്ന ‘കഡുഗണ്ണാവ: ഒരു യാത്രാക്കുറിപ്പ്’ എന്ന ആന്തോളജി ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്ന ഭാഗം സംവിധാനം ചെയ്യുന്നത് രഞ്ജിത്. ചിത്രം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ മറ്റ് ചില സാഹചര്യങ്ങളുടെ…

ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട് ; കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് കെ.സുധാകരന്‍

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും കോഴിക്കോട്ടെ കെ പി സി സി ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ. ചെയ്യേണ്ടതെല്ലാം താൻ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം…

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. കുറ്റാരോപിതനായ നടൻ ദിലീപിന്‍റെ അഭിഭാഷകർക്കെതിരെ അന്വേഷണം നടക്കുന്നതായി അനുബന്ധ കുറ്റപത്രത്തിൽ പറയുന്നു. ഹാക്കർ സായ് ശങ്കറിന്‍റെ മൊഴിയും ദിലീപിന്‍റെ അഭിഭാഷകരുടെ മുംബൈയിലേക്കുള്ള യാത്രയും അന്വേഷണ പരിധിയിൽ വരും.…

ഉദ്ധവ്-ഷിന്ദേ വിഭാഗങ്ങളോട് ഭൂരിപക്ഷം തെളിയിക്കുന്ന രേഖ ഹാജരാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്‍

മുംബൈ: ശിവസേനയിലെ ഉദ്ധവ് താക്കറെ, ഷിൻഡെ വിഭാഗങ്ങളോട് ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ഓഗസ്റ്റ് എട്ടിന് മുമ്പ് രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുശേഷം വിഷയം ഭരണഘടനാ സ്ഥാപനം പരിശോധിക്കും. പാർട്ടിയിലെ തർക്കം എന്താണെന്നും ബി.ജെ.പിയുടെ പിന്തുണയോടെ ഏക്നാഥ്…

ഇനി ലോകത്തെവിടെയിരുന്നും വള്ളംകളി ഉദ്ഘാടനം ചെയ്യാം!

ആലപ്പുഴ: ഇനി അമേരിക്കൻ പ്രസിഡന്‍റിന് പോലും നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യാം. അതിനുള്ള സംവിധാനമാണ് ഇത്തവണ വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയിന്റിൽ ഒരുക്കുന്നത്. മുഹമ്മ ചിറയിൽ ഋഷികേശ് ആണ് ഇത് ഒരുക്കിയത്. നേരത്തെ, വള്ളംകളിയിലെ സ്റ്റാർട്ടിംഗ് സിസ്റ്റം ആധുനികവത്കരിച്ചത് ഋഷികേശ് ആയിരുന്നു.…

എസ്ബിഐയുടെ വില്ലേജ് കണക്ടിന് തുടക്കമായി

തിരുവവന്തപുരം: ഇടപാടുകാരുടെ നാട്ടില്‍ അവരുമായി സംവദിക്കാന്‍ വില്ലേജ് കണക്ട് ആരംഭിച്ച് എസ്ബിഐ. സംസ്ഥാനത്തെ 29 പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇതിനകം ആരംഭിച്ച പദ്ധതി 23ന് സമാപിക്കും. ബാങ്കിന്‍റെ ഉപഭോക്താക്കളെ ആദരിക്കൽ, സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവയാണ് ഉണ്ടാകുക. പണമടപാടിനൊപ്പം ഹൃദയമിടപാടകൂടി-എന്ന ആശയം പ്രവര്‍ത്തികമാക്കുകയാണ്…

ഫിഫ ലോകകപ്പ് ഒരുക്കം 95 ശതമാനം പൂർത്തിയായതായി ഖത്തർ

ദോഹ: ഫിഫ ലോകകപ്പിന് നാല് മാസം മാത്രം ശേഷിക്കെ നിർമ്മാണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഫുട്ബോൾ ആരാധകരെ സ്വാഗതം ചെയ്യാൻ തെരുവുകളും പൊതു ഇടങ്ങളും ഏറ്റവും മനോഹരമാക്കുകയാണ് ലക്ഷ്യം. ലോകകപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ 95 ശതമാനവും പൂർത്തിയായതായി അധികൃതർ അറിയിച്ചിരുന്നു. സ്റ്റേഡിയങ്ങളിലേക്കും…

രാജ്യത്ത് 21,411 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 21,411 പുതിയ കോവിഡ് -19 കേസുകളും 67 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെയുമായി താരതമ്യം ചെയ്യുമ്പോൾ കേസുകളുടെ എണ്ണത്തിൽ 2.1 ശതമാനം കുറവുണ്ടായി. ആകെ രോഗബാധിതരുടെ എണ്ണം 4,38,68,476…

അധ്യാപക നിയമന അഴിമതിയിൽ ബംഗാൾ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറസ്റ്റിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ കോണ്‍ഗ്രസ് മന്ത്രി പാര്‍ഥ ചാറ്റർജിയെ ഇഡി അറസ്റ്റ് ചെയ്തു. മന്ത്രിയുടെ വസതിയിൽ വച്ച് 23 മണിക്കൂറിലധികം തുടർച്ചയായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മന്ത്രിയുടെ അടുത്ത അനുയായിയായ അർപിത മുഖർജിയുടെ…