Category: Latest News

ഗതാഗതനിയമലംഘനങ്ങള്‍ക്ക് ഇനി പിഴയടയ്ക്കേണ്ടത് ‘വാഹൻ’ സോഫ്റ്റ്​വെയറിലൂടെ

മോട്ടോർ വാഹന വകുപ്പിന്‍റെ നിരീക്ഷണ ക്യാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് ഇനിമുതൽ ‘വാഹൻ’ സോഫ്റ്റ് വെയർ വഴി പിഴയടയ്ക്കേണ്ടിവരും. വകുപ്പിന്റെ പഴയ വെബ്സൈറ്റിലൂടെയും (സ്മാര്‍ട്ട് വെബ്) ഓഫീസുകളില്‍ നേരിട്ടും പിഴത്തുക സ്വീകരിച്ചിരുന്നതിന് പകരമാണ് പുതിയ സംവിധാനം. പിഴയടയ്ക്കാൻ ‘ഇ-ചലാൻ’, ‘വാഹൻ’ തുടങ്ങിയ…

സച്ചിനെ സർ എന്നു വിളിച്ചില്ല; ക്രിക്കറ്റ് താരത്തിനെതിരെ സൈബർ ആക്രമണം

മുംബൈ: സച്ചിൻ ടെണ്ടുൽക്കറെ ‘സർ’ എന്ന് വിളിക്കാത്തതിന്‍റെ പേരിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാർനസ് ലബുഷെയ്നെതിരെ ആരാധകരുടെ സൈബർ ആക്രമണം. സച്ചിന്‍റെ ‘ആരാധകർ’ സോഷ്യൽ മീഡിയയിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരത്തെ വ്യാപകമായി വിമർശിച്ചു. വെള്ളിയാഴ്ച സച്ചിൻ ടെണ്ടുൽക്കർ ട്വീറ്റ് ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ…

താൻ സംസാരിക്കാൻ തുടങ്ങിയാല്‍ ഇവിടെ ഭൂമികുലുക്കമുണ്ടാകുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ

മുംബൈ: താന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ ഭൂകമ്പമുണ്ടാകുമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ശനിയാഴ്ച മലേഗാവിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവസേനയുടെ ഭാവിയും വളർച്ചയും മാത്രമാണ് തന്‍റെ മനസ്സിലെന്നും ഷിൻഡെ…

വനിതാ ട്വന്റി20: ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും

ബർമിങ്ങാം: ഇന്ന് നടക്കുന്ന വനിതാ ടി20യിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റിരുന്നു. പുരുഷ ഹോക്കിയിൽ ഇന്ന് രാത്രി 8.30നു ഇന്ത്യ ഘാനയെ നേരിടും.

സഞ്ജയ് റാവത്തിന്റെ വീട്ടിൽ ഇഡി സംഘം: ചോദ്യം ചെയ്യലെന്ന് റിപ്പോർട്ട്

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ മുംബൈയിലെ വസതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് റാവത്തിനെ രണ്ട് തവണ ഇഡി വിളിപ്പിച്ചിരുന്നു. എന്നാൽ പാർലമെന്‍റ് സമ്മേളനം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരാകാൻ വിസമ്മതിച്ചു. ഞായറാഴ്ച രാവിലെ ഏഴ്…

കൈമുട്ടിനു പരുക്ക്; സങ്കേതിന് കൈവിട്ടത് സ്വർണം

ബർമിങ്ങാം: വലതു കൈമുട്ടിനേറ്റ പരിക്ക് മൂലം സങ്കേത് സർഗാറിന് അവസാന നിമിഷം നഷ്ടമായത് കോമൺവെൽത്ത് സ്വർണം. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ, അവസാന റൗണ്ടിൽ രണ്ടാം തവണ 139 കിലോഗ്രാം ഉയർത്താൻ ശ്രമിക്കുന്നതിനിടെ സങ്കേതിന്‍റെ കൈയിൽ നിന്ന് ബാർ വഴുതി വീണു.…

എസ്ബിഐ ബാങ്കിംഗ് ഇനി വാട്ട്‌സ്ആപ്പിലൂടെയും: സ്വയം ആക്ടിവേറ്റ് ചെയ്യാം

ഉപഭോക്താക്കൾക്ക് സേവനം എളുപ്പമാക്കി എസ്ബിഐ. ഇതിന്‍റെ ഭാഗമായി എസ്ബിഐ വാട്ട്സ്ആപ്പ് വഴി ബാങ്കിംഗ് സേവനം ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താവിന് സ്വന്തം ഫോണിൽ നിന്ന് ഒരു മെസ്സേജ് അയച്ച് തന്നെ വാട്ട്സ്ആപ്പ് ബാങ്കിംഗ് ആക്ടിവേറ്റ് ചെയ്യാനാകും. ഈ സേവനം പ്രയോജനപ്പെടുത്താൻ, ഒരാൾ ആദ്യം എസ്ബിഐ…

ഒറ്റദിവസം മൂന്ന് സ്ത്രീകളുടെ വധശിക്ഷ നടപ്പാക്കി ഇറാൻ

ടെഹ്‌റാന്‍: ഇറാനില്‍ ഒറ്റദിവസം മൂന്ന് സ്ത്രീകളുടെ വധശിക്ഷ നടപ്പിലാക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് സ്ത്രീകളുടെ വധശിക്ഷകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവുണ്ടായതായി റിപ്പോർട്ടുകൾ ഉള്ള സമയത്താണ് കൂട്ട വധശിക്ഷയുടെ വാർത്തകൾ പുറത്തുവരുന്നത്. ജൂലൈ 27ന് രാജ്യത്തെ വിവിധ ജയിലുകളിൽ മൂന്ന് സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി…

പെരുമ്പാവൂരില്‍ തട്ടുകട നടത്തുന്ന ബംഗാൾ സ്വദേശിക്ക് 66 ലക്ഷം ജിഎസ്ടി കുടിശ്ശിക

പെരുമ്പാവൂര്‍: കണ്ടന്തറയിൽ തട്ടുകട നടത്തുന്ന ബംഗാൾ സ്വദേശിക്ക് 66 ലക്ഷം രൂപയുടെ ജി.എസ്.ടി. കുടിശ്ശിക നോട്ടീസ്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ബിദ്യുത് ഷെയ്ഖിന്‍റെ വീട്ടിലാണ് നോട്ടീസ് ലഭിച്ചത്. കോയമ്പത്തൂരിലെ ടോം അസോസിയേറ്റ്സ് കുടിശ്ശിക വരുത്തിയെന്നാണ് നോട്ടീസിൽ പറയുന്നത്. ബിദ്യുത് ഷെയ്ഖിന്‍റെ…

സംസ്ഥാനത്തെ അങ്കണവാടികളിൽ നാളെ മുതൽ കുട്ടികൾക്ക് മുട്ടയും പാലും

നാളെ മുതൽ അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകും. പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക് നാളെ മുതൽ ആഴ്ചയിൽ രണ്ട് തവണ പാലും മുട്ടയും നൽകുന്നത്. വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലാണ് പദ്ധതി നടപ്പാക്കുകയെന്ന്…