Category: Latest News

കനത്ത മഴയിൽ അച്ചൻകോവിലാറിലെ ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ട : പത്തനംതിട്ടയിൽ കനത്ത മഴ. അച്ചൻകോവിലാർ ഉൾപ്പെടെയുള്ള നദികളിൽ ജലനിരപ്പ് ഉയരുകയാണ്. അച്ചൻകോവിലാറിൽ ജലനിരപ്പ് രണ്ടടിയെങ്കിലും ഉയർന്നതായാണ് സൂചന. നദിയിലേക്ക് വലിയ ഒഴുക്ക് ഉണ്ടായിട്ടുണ്ട്. വെള്ളം കലങ്ങി ഒഴുകുന്നതിനാൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം. കിഴക്കൻ മേഖലകളിൽ മഴ ആദ്യം ബാധിക്കുന്നത്…

കോമൺവെൽത്ത് ഗെയിംസ് ; ടേബിൾ‌ ടെന്നിസിൽ ഇന്ത്യൻ‌ പുരുഷ ടീം സെമിയിൽ

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ സജീവമാക്കി പുരുഷ ടീം സെമിഫൈനലിൽ പ്രവേശിച്ചു. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ടീം ഇനത്തിൽ ബംഗ്ലാദേശിനെ (3-0) തോൽപ്പിച്ച് സെമിയിലെത്തി. സിംഗിൾസിൽ ശരത് കമാലും, ജി സത്യനും ഡബിൾസിൽ ഹർമീത് ദേശായിയും…

രാജ്യത്ത് വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. സിലിണ്ടറിന് 36 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിലെ വാണിജ്യ സിലിണ്ടറിന്‍റെ പുതുക്കിയ വില 1991 രൂപയായി കുറഞ്ഞു. ഡൽഹിയിൽ 1976.50 രൂപയും മുംബൈയിൽ ഇത് 1936.50 രൂപയുമാണ്. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ…

കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ഉയർത്തും

കാഞ്ഞിരപ്പുഴ: സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ മലയോരമേഖലയായ കാഞ്ഞിരപ്പുഴ ഡാമിലേക്ക് വെള്ളം ഒഴുകാനുള്ള സാധ്യത കണക്കിലെടുത്ത് ഡാമിന്‍റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ഓഗസ്റ്റ് ഒന്നിന് രാവിലെ 11 മണിക്ക് ഉയർത്തും. ഇത് 20 സെന്‍റീമീറ്റർ…

പ്രഥമ ദേശീയ ഗോത്രഭാഷാ ചലച്ചിത്രോത്സവം ; അട്ടപ്പാടിയിൽ കൊടിയുയർന്നു

അട്ടപ്പാടി: പ്രഥമ ദേശീയ ഗോത്രഭാഷാ ചലച്ചിത്ര മേളയ്ക്ക് അട്ടപ്പാടിയിൽ കൊടിയുയർന്നു. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മ ത്രിദിന മേളയുടെ കൊടി ഉയർത്തി. ക്യാമ്പ് സെന്‍ററിൽ നടന്ന ചടങ്ങിൽ വടികിയമ്മ, വെള്ളമ്മ, വിജീഷ് മണി, കുപ്പുസാമി, ഈശ്വരൻ, മുരുകേഷ്, ചന്ദ്രൻ മാരി,…

കിഴക്കൻ നേപ്പാളില്‍ ഭൂചലനം; ആളപായമില്ല

നേപ്പാൾ: കിഴക്കൻ നേപ്പാളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി. നേപ്പാളിലെ ഖോട്ടാങ് ജില്ലയിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കാഠ്മണ്ഡുവിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് ഖോട്ടാങ് സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച രാത്രി…

മണിച്ചൻ്റെ മോചനം; സുപ്രിംകോടതി ഇന്ന് പുതിയ ഹര്‍ജി പരിഗണിക്കും

ന്യൂഡല്‍ഹി: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പുതിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മണിച്ചന്‍റെ മോചനത്തിനായി 30 ലക്ഷം രൂപ കെട്ടിവയ്ക്കാനുള്ള ഉത്തരവിൽ ഇളവ് തേടി ഭാര്യ ഉഷ ചന്ദ്രനാണ് സുപ്രീം കോടതിയെ സമീപിച്ചത്. മണിച്ചൻ ഉൾപ്പെടെ കേസിലെ…

മംഗളൂരു ഫാസിൽ വധക്കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

മംഗളൂരു: മംഗളൂരു സൂറത്ത്കലിലെ ഫാസിൽ വധക്കേസിൽ കൂടുതൽ അറസ്റ്റുകൾ ഇന്ന് ഉണ്ടായേക്കും. കേസിൽ നിലവിൽ അറസ്റ്റിലായ മംഗളൂരു സ്വദേശിയിൽ നിന്നാണ് കൊലപാതക സംഘത്തിലെ മറ്റ് നാല് പേരെക്കുറിച്ച് വിവരം ലഭിച്ചതെന്നാണ് സൂചന. അതേസമയം, യുവമോർച്ച നേതാവ് പ്രവീണിന്‍റെ കൊലപാതകത്തിൽ എൻഐഎ പ്രാഥമിക…

ഗാന്ധിജിയെ ഗുസ്തിക്കാരനാക്കിയ വീഡിയോ ഗെയിം നിരോധിക്കണമെന്ന് ആവശ്യം

മഹാത്മാ ഗാന്ധിയെ ഗുസ്തിക്കാരനായി ചിത്രീകരിക്കുന്ന ലൈവ് സ്ട്രീം വീഡിയോ ഗെയിം വിവാദമാകുന്നു. വേൾഡ് റെസ്ലിംഗ് എന്‍റർടെയ്ൻമെന്‍റ് (ഡബ്ല്യുഡബ്ല്യുഇ) ചാമ്പ്യൻഷിപ്പിലെ നിലവിലെ ലോക ചാമ്പ്യൻ റോമൻ റെയിൻസുമായി ഗാന്ധിജി മത്സരിക്കുന്ന രീതിയിലാണിത്. ഗോദയ്ക്കു മുകളില്‍ ഉയരത്തില്‍ കെട്ടിയിട്ടിരിക്കുന്ന പെട്ടി എടുക്കുന്നതിനുള്ള ലാഡര്‍ മാച്ച്…

ചെസ് ഒളിമ്പ്യാഡിന്റെ നാലാം റൗണ്ട് മത്സരങ്ങൾ ഇന്ന്

മഹാബലിപുരം: ചെസ്സ് ഒളിമ്പ്യാഡിന്‍റെ നാലാം റൗണ്ട് ഇന്ന് തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യയിലെ ആറ് ടീമുകളും ഇന്ന് കളിക്കും. ഓപ്പൺ വിഭാഗത്തിൽ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവരാണ് എതിരാളികള്‍. ഹംഗറി, എസ്റ്റോണിയ, ജോർജിയ…