Category: Latest News

വിജയം തുടരാൻ ഇന്ത്യ, രണ്ടാം ട്വന്റി20 ഇന്ന്

ബാസ്റ്റെയർ (സെന്റ് കിറ്റ്സ് ആൻഡ് നെവിസ്): വെസ്റ്റ് ഇൻഡീസിനെതിരെ സമഗ്രാധിപത്യം തുടരാൻ ഇന്ത്യ ഇന്ന് രണ്ടാം ടി20 മത്സരത്തിനിറങ്ങും. ക്യാപ്റ്റൻ രോഹിത് ശർമയുടെയും ഫിനിഷർ ദിനേഷ് കാർത്തികിന്‍റെയും മികച്ച ബാറ്റിങിന്‍റെയും സ്പിന്നിന്‍റെയും മികവിൽ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ…

വധഭീഷണി; സൽമാൻ ഖാന് തോക്കിന് ലൈസൻസ് ലഭിച്ചു

മുംബൈ: നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ലഭിച്ചു. മുംബൈ പൊലീസാണ് സൂപ്പർ സ്റ്റാറിന് തോക്ക് ലൈസൻസ് നൽകിയത്. അജ്ഞാതരുടെ വധഭീഷണിയെ തുടർന്ന് ജൂലൈ 22നാണ് സൽമാൻ പോലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കറെ കണ്ട് ലൈസൻസിന് അപേക്ഷ നൽകിയത്. സൽമാന്‍റെ…

‘രാഷ്ട്രീയ വിയോജിപ്പുകൾ രാഷ്ട്രീയമായി പരിഹരിക്കുക’ ; പാപ്പൻ വിവാദത്തിൽ മാലാ പാർവതി

സുരേഷ് ഗോപി-ജോഷി ചിത്രം ‘പാപ്പൻ’ ഒരു രാഷ്ട്രീയ ചിത്രമാണെന്ന അഭ്യൂഹങ്ങൾക്കെതിരെ നടി മാലാ പാർവതി രംഗത്ത്. പാപ്പന്‍റെ പോസ്റ്റർ നടി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതിന് പിന്നാലെ നിരവധി മോശം കമന്‍റുകളാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഇവർ രംഗത്തെത്തിയത്. രാഷ്ട്രീയ…

‘എര്‍ദോഗന്‍ സമാധാനത്തിനുള്ള ഒരു നൊബേല്‍ സമ്മാനം അര്‍ഹിക്കുന്നു’; മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍

വാഷിങ്ടണ്‍: തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് എർദോഗൻ ഒരു നൊബേൽ സമ്മാനമെങ്കിലും അർഹിക്കുന്നുണ്ടെന്ന് അമേരിക്ക. ഉക്രേനിയൻ ധാന്യ കയറ്റുമതി കരാറിന്‍റെ മധ്യസ്ഥനായി പ്രവർത്തിച്ചുകൊണ്ടുളള ശ്രമങ്ങളുടെ പേരിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെടാൻ എർദോഗൻ അർഹനാണെന്ന് മുൻ യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.…

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞയാഴ്ച രണ്ട് ദിവസംകൊണ്ട് സ്വർണ വിലയിൽ 600 രൂപ ഉയർന്നിരുന്നു. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന്‍റെ…

‘ഒന്നുകില്‍ എന്റെ വീട് അല്ലെങ്കില്‍ ശ്രീലങ്കയെ പുനര്‍നിര്‍മിക്കണം’; റനില്‍ വിക്രമസിംഗെ

കൊളംബോ: തനിക്ക് തിരിച്ചുപോകാൻ ഒരു വീടില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ. “എനിക്ക് തിരികെ പോകാൻ ഒരു വീട് പോലുമില്ലാത്തതിനാൽ ഞാൻ പടിയിറങ്ങി വീട്ടിലേക്ക് മടങ്ങണമെന്ന് പ്രതിഷേധക്കാർ പറയുന്നതിൽ അർത്ഥമില്ല,” പ്രസിഡന്‍റ് പറഞ്ഞു. നേരത്തെ, സർക്കാരിനെതിരായ ബഹുജന പ്രതിഷേധത്തിനിടെ അന്നത്തെ പ്രധാനമന്ത്രി…

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബാങ്കിലെ മുൻ ജീവനക്കാരനായ എം.വി.സുരേഷ് നൽകിയ ഹർജിയാണ് ഒരു വർഷത്തിന് ശേഷം കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. സി.പി.എം നേതാക്കൾ ഇടപെട്ട് കേസ്…

സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ സ്വദേശി മർഷീദിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതല. താമരശേരിക്ക് അടുത്തുള്ള കൈതപ്പൊയിൽ ഉള്ള സംഘമാണ്…

ദേശീയ ചലച്ചിത്ര അവാർഡ് നിർണയം ക്രൂരവിനോദമെന്ന് അടൂർ

കോഴിക്കോട്: ദേശീയ ചലച്ചിത്ര അവാർഡ് നിർണയം ക്രൂരവിനോദമെന്ന് അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോൺ എബ്രഹാം അവാർഡ് ദാനച്ചടങ്ങും ‘ചേലവൂർ വേണു: ജീവിതം , കാലം’ എന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനവും കെ.പി. കേശവമേനോൻ ഹാളിൽ…

മുട്ട മോഷ്ടിക്കുന്ന വ്യത്യസ്ത ഉറുമ്പ് കേരളത്തിലും!

തൃശ്ശൂര്‍: ശരീരത്തിന്‍റെ അടിവശത്ത് സഞ്ചി പോലുള്ള മടക്കുകൾ. ‘മോഷണ വസ്തു’ സൂക്ഷിക്കാൻ ഉളളതാണിത്. ആളൊരു ഉറുമ്പാണ്. മോഷ്ടിക്കുന്നത് മറ്റ് ഉറുമ്പുകളുടെ മുട്ടകൾ. വിചിത്രമായ വേട്ടയാടൽ ശൈലിയുള്ള ഉറുമ്പിനെ ശാസ്ത്രജ്ഞർ കേരളത്തിലും കണ്ടെത്തി. പെരിയാർ കടുവാ സങ്കേതത്തിലെ വള്ളക്കടവിലാണ് പ്രോസെറാറ്റിയം ഗിബ്ബോസം ഇനത്തിലുളള…