Category: Latest News

5ജി സ്പെക്ട്രം ലേലം ഏഴാം ദിവസത്തിലേയ്ക്ക്

യുപി ഈസ്റ്റ് സർക്കിളിനായുള്ള 1800 മെഗാഹെർട്സ് ഫ്രീക്വൻസിക്കായി ജിയോയും എയർടെല്ലും ഉൾപ്പെടെയുള്ള കമ്പനികൾ കടുത്ത ലേലത്തിൽ കുടുങ്ങിയതോടെ 5 ജി സ്പെക്ട്രത്തിനായുള്ള ഇന്ത്യയുടെ ആദ്യ ലേലം തിങ്കളാഴ്ച ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. ലേലത്തിന്‍റെ ആറാം ദിവസമായ ഞായറാഴ്ച സ്പെക്ട്രം വിൽപ്പന 1.50…

‘സ്ത്രീകളെ കേന്ദ്രീകരിച്ച് മാത്രം തീരുമാനങ്ങളെടുക്കുന്നു’; എംകെ മുനീർ

കോഴിക്കോട്: എം.എസ്.എഫ് വേദിയിലെ വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എം.കെ മുനീർ. ആരെയും അപമാനിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും ലിംഗ വിവേചനത്തിന് താൻ എതിരാണെന്നും മുനീർ പറഞ്ഞു. തുല്യത സ്ത്രീക്കും പുരുഷനും ഒരുപോലെയായിരിക്കണം. സ്ത്രീകളെ കേന്ദ്രീകരിച്ച് മാത്രമാണ് തീരുമാനങ്ങൾ എടുക്കുന്നത്. അതാണ് തന്‍റെ…

മുഗു ബാങ്കിനെതിരെ പരാതി; കൂടുതൽ പേർ രംഗത്ത്

കാസർകോട്: വായ്പാ തട്ടിപ്പ് ആരോപണം നേരിടുന്ന ബി.ജെ.പി നിയന്ത്രണത്തിലുള്ള മുഗു സഹകരണ ബാങ്കിനെതിരെ കൂടുതൽ പേർ രംഗത്തെത്തി. പല കുടുംബങ്ങളും ലഭിക്കാത്ത വായ്പയുടെ പേരിൽ ജപ്തി ഭീഷണി നേരിടുന്നു. അതേസമയം, ഇടപാടുകാരുടെ സമ്മതം കൂടാതെ പേരുവിവരങ്ങൾ അനധികൃത വായ്പകളുടെ ജാമ്യത്തിനായി ഉപയോഗിച്ചെന്നും…

ആവേശമായി ഇവാൻ; ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൊച്ചിയിലെത്തി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് കൊച്ചിയിലെത്തി. തിങ്കളാഴ്ച രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവാന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഗംഭീര സ്വീകരണമാണ് നൽകിയത്. മഞ്ഞപ്പൂക്കളും ഫോട്ടോകളും പൊന്നാടയുമായാണ് മഞ്ഞപ്പട ഇവാനെ സ്വീകരിച്ചത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം…

കണ്ണൂരിലും പന്നിപ്പനി ; ജില്ലയിൽ കര്‍ശന മുൻകരുതൽ

കണ്ണൂർ: കണ്ണൂർ ജില്ലയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വിദഗ്ധ ലാബിലേക്ക് അയച്ച സാമ്പിളിന്‍റെ ഫലം ഇന്നലെ ഉച്ചയോടെയാണ് ലഭിച്ചത്. ഇതേതുടർന്ന് പ്രദേശത്ത് കർശന മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് വയനാട് ജില്ലയിൽ രോഗം…

‘ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ട് വരണം’

സംസ്ഥാനത്ത് കനത്ത മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ മുന്നോട്ടുവരണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ ആഹ്വാനം ചെയ്തു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഓരോ കോൺഗ്രസ് പ്രവർത്തകനും സജീവമാകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിൽ അക്ഷീണം പ്രവർത്തിച്ച പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്. ഗാന്ധിജിയിൽ നിന്ന്…

മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്കപട്ടികയില്‍ 15 പേര്‍

തൃശൂർ: മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്‍റെ സമ്പർക്കപ്പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കി. വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവന്ന നാല് സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നു. നാട്ടിലെത്തിയ യുവാവ് പന്ത് കളിക്കാൻ പോയിരുന്നു. പരിശോധനാഫലം അനുസരിച്ച് ഇയാളോടൊപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കും.…

ബീഹാറിൽ 100ൽ 151 മാർക്ക് നേടി ബിരുദ വിദ്യാർഥി

ബീഹാർ: ബീഹാറിലെ ഒരു ബിരുദ വിദ്യാർത്ഥിക്ക് 100 ൽ ലഭിച്ചത് 151 മാർക്ക്. ദർഭംഗ ജില്ലയിലെ ലളിത് നാരായൺ മിഥില സർവകലാശാലയിലെ ബിഎ വിദ്യാർത്ഥിയാണ് പൊളിറ്റിക്കൽ സയൻസ് പരീക്ഷയിൽ പരമാവധി മാർക്കിനേക്കാൾ 51 മാർക്ക് കൂടുതൽ നേടിയത്. യൂണിവേഴ്സിറ്റിയിലെ മറ്റൊരു വിദ്യാർത്ഥിക്ക്…

ഓഗസ്റ്റിലെ ഇന്ധന വില പ്രഖ്യാപിച്ച് യു.എ.ഇ

അബുദാബി: ഓഗസ്റ്റ് മാസത്തെ ഇന്ധന വില യു.എ.ഇ. പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രാജ്യത്തെ ഇന്ധന വില സമിതി പുതിയ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചത്. യു.എ.ഇയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്നുണ്ടെങ്കിലും ഈ മാസം പെട്രോൾ,…

തന്റെ അവസ്ഥ കുഞ്ഞനിയന് വരരുതെന്ന് പറഞ്ഞ അഫ്ര വിടവാങ്ങി

കോഴിക്കോട്: എസ്എംഎ (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിച്ച മാട്ടൂൽ സെൻട്രലിലെ അഫ്ര അന്തരിച്ചു. പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. എസ്.എം.എ…