Category: Latest News

‘പിണറായി സര്‍ക്കാരിനെ കാണുമ്പോൾ ഉമ്മന്‍ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയുടെ മൂല്യം കേരളം തിരിച്ചറിയുന്നു’

കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളാണ് ഉമ്മൻചാണ്ടിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. സമാനതകളില്ലാത്ത വികസന മുന്നേറ്റങ്ങളിലൂടെ കേരളത്തിന്‍റെ മുഖച്ഛായ മാറ്റിയ ഉമ്മൻചാണ്ടിയുടെ ഭരണം സംസ്ഥാന ചരിത്രത്തിലെ സുവർണ കാലഘട്ടമാണ്. എല്ലാ മേഖലകളെയും തകർത്ത് കേരളത്തെ പതിറ്റാണ്ടുകൾ പിറകോട്ട് തള്ളിയ പിണറായി…

ചെസ് ഒളിമ്പ്യാഡിലെ ഏറ്റവും പ്രായം കൂടിയ താരമായി ജൂലിയ ലെബെൽ അരിയാസ്

ചെന്നൈ: 44-ാമത് ചെസ്സ് ഒളിമ്പ്യാഡിലെ ഏറ്റവും പ്രായം കൂടിയ താരമാണ് മൊണോക്കോ വനിതാ ടീമിലെ ജൂലിയ ലെബെൽ അരിയാസ്. മുമ്പ് ഒളിമ്പ്യാഡിൽ ഫ്രാൻസിനും അർജന്‍റീനയ്ക്കും വേണ്ടി കളിച്ചിട്ടുള്ള വനിതാ ഇന്‍റർനാഷണൽ മാസ്റ്റർ ഇപ്പോൾ മൊണോക്കോയുടെ താരമാണ്. നാലു തവണ അർജന്‍റീനയുടെ വനിതാ…

ഉദ്ഘാടനത്തിനു പിന്നാലെ പെരുവഴിയിലായി ഇലക്ട്രിക് ബസ് ; കെട്ടിവലിച്ച് ഡിപ്പോയിലേക്ക്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ഉദ്ഘാടനം ചെയ്ത ഇലക്ട്രിക് ബസ് വഴിയിൽ നിന്നു. തിരുവനന്തപുരം നഗരത്തിൽ ബ്ലൂ സർക്കിൾ സർവീസിനായി വിട്ടുനൽകിയ രണ്ട് ബസുകളിൽ ഒന്നാണ് പണിമുടക്കിയത്. ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് 95 ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് ബസ്…

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ മിക്‌സഡില്‍ ഇന്ത്യക്ക് വെള്ളി

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്‍റൺ മിക്സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് വെള്ളി. ഫൈനലിൽ മലേഷ്യയോട് 1-3ന് തോറ്റതോടെ ഇന്ത്യയുടെ സ്വർണപ്രതീക്ഷകൾക്ക് വിരാമമായി. മിക്സഡ് ബാഡ്മിന്‍റൺ ഫൈനലിന്‍റെ ആദ്യ മത്സരത്തില്‍ ചിരാഗ് ഷെട്ടിയും സാത്വിക്‌സായ് രാജുമാണ് ഇന്ത്യക്കായി ഇറങ്ങിയത്. മലേഷ്യയുടെ ടെങ് ഫോങ് ആരോണ്‍…

ബുധനാഴ്ച നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: എംജി, കേരള, കാലിക്കറ്റ് സർവകലാശാലകൾ ഇന്ന് (03.08.2022) നടത്താനിരുന്ന പരീക്ഷകൾ കനത്ത മഴയെ തുടർന്ന് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷകൾ മാറ്റിവച്ചത്. സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി…

രാഹുലിനെ തോൽപ്പിക്കാൻ ലീഗ് ബിജെപിയ്ക്കൊപ്പം നിൽക്കില്ലെന്ന് കെഎം ഷാജി

മലപ്പുറം: മുസ്ലീം ലീഗ് രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കെഎം ഷാജി. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് ഷാജിയുടെ പ്രതികരണം. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും മാത്രമാണ്…

വീടുകളില്‍ ദേശീയപതാക ഉയർത്തുമ്പോൾ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുമ്പോൾ ഫ്ലാഗ് കോഡിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. വീട്ടിൽ രാത്രിയിൽ ദേശീയ പതാക താഴ്ത്തേണ്ട ആവശ്യമില്ല.…

ജീവിതച്ചെലവ് വർദ്ധിച്ചു; ജന്തർമന്തറിൽ പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ സഹോദരൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്‍റുമായ പ്രഹ്ലാദ് മോദി ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജീവിതച്ചെലവ് വർദ്ധനവും സ്ഥാപനങ്ങളുടെ നടത്തിപ്പ് ചെലവിലുണ്ടായ വർദ്ധനവും ന്യായവില സ്ഥാപനങ്ങൾ നടത്തുന്നവരുടെ ജീവിതം ദുസ്സഹമാക്കിയെന്നും…

ചെസ് ഒളിമ്പ്യാഡിൽ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ

ചെന്നൈ: ചെസ്സ് ഒളിമ്പ്യാഡിന്‍റെ ഓപ്പൺ വിഭാഗത്തിൽ കഴിഞ്ഞ നാലു റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ 2 യുവ ടീം അഞ്ചാം മത്സരത്തിൽ കരുത്തരായ സ്പെയിനിനെയും പരാജയപ്പെടുത്തി. കഴിഞ്ഞ നാലു മത്സരങ്ങളിൽ രണ്ടു ഗെയിമുകള്‍ ഡ്രോ ആയതൊഴികെ മറ്റെല്ലാം 16ൽ 15…

പ്ലസ് വണ്‍ അലോട്ട്മെന്‍റ് തിയതി വീണ്ടും മാറ്റി; ആദ്യ ലിസ്റ്റ് വെള്ളിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ആരംഭിക്കാനിരുന്ന പ്ലസ് വൺ അലോട്ട്മെന്‍റ് മാറ്റിവച്ചു. ആദ്യ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം വെള്ളിയാഴ്ച രാവിലെ 11 മുതൽ ആരംഭിക്കും. ഇത് 10 ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും. സ്പോർട്സ് ക്വാട്ട…