Category: Latest News

രണ്ടാമത്തെ പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് കോടതി

കോഴിക്കോട്: കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു. കോഴിക്കോട് ജില്ലാ കോടതി വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. കേസിൽ പോലീസ് ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. നേരത്തെ…

വട്ടവടയില്‍ ഭൂമി വിണ്ടു താണു; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്‌

തൊടുപുഴ: ഇടുക്കി ജില്ലയിലെ മൂന്നാർ വട്ടവടയിൽ വൻ കൃഷിനാശം. 10 ഏക്കറിലെ കൃഷി നശിച്ചു. വട്ടവടയിലെ കർഷകനായ അയ്യപ്പന്‍റെ കൃഷിയിടത്തിലെ 10 അടിയോളം ഭൂമി വിണ്ട് താണു. മൂന്നാറിൽ കനത്ത മഴ തുടരുകയാണ്. ജില്ലയുടെ മറ്റു ഭാഗങ്ങളിൽ മഴയില്ല. ഏഴിടങ്ങളിലായി 128…

എം.കോം യോഗ്യതയുളളവർ ബി.ബി.എ പഠിപ്പിക്കുന്നത് ചട്ടവിരുദ്ധം ; ഉന്നതവിദ്യാഭ്യാസവകുപ്പ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ് കോളേജുകളിൽ ബിബിഎ കോഴ്സിൽ എം.കോം. യോഗ്യതയുളളവർ പഠിപ്പിക്കുന്നത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ പുനഃപരിശോധിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്. മെയ് 22ന് അഡീഷണൽ ചീഫ് സെക്രട്ടറി രജിസ്ട്രാർക്ക് അയച്ച കത്തിലാണ് നിർദേശം. എന്നാൽ, ഇക്കാര്യത്തിൽ സർവകലാശാല ഇതുവരെ…

മഴയ്ക്ക് ശമനം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: മഴയുടെ തീവ്രത കുറഞ്ഞതിനെ തുടര്‍ന്ന് 11 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. ഇന്നും നാളെയും പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. കാസര്‍കോടും കൊല്ലത്തും തിരുവനന്തപുരത്തും…

ഇഷ്ടതാരം മെസിയെന്ന് ഫ്ലോറെന്റിൻ പോ​ഗ്ബ

കൊൽക്കത്ത: ലോക ഫുട്ബോളിലെ തന്‍റെ പ്രിയപ്പെട്ട കളിക്കാരനാണ് ലയണൽ മെസിയെന്ന് എടികെ മോഹൻ ബഗാന്‍റെ ഏറ്റവും പുതിയ സൂപ്പർ താരം ഫ്ലോറെന്‍റിൻ പോഗ്ബ. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തിയ ഫ്ലോറെന്‍റിൻ തന്‍റെ ആദ്യ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്‍റെ പ്രിയപ്പെട്ട കളിക്കാരൻ ലയണൽ…

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 17,135 പേർക്ക് കോവിഡ്

ന്യൂ ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 17,135 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച 13,734 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കേന്ദ്ര മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഇന്ത്യയിലെ സജീവ…

ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തി ജൂലൈയില്‍ ബാഡ് ബാങ്ക് ഏറ്റെടുക്കും

ന്യൂഡല്‍ഹി: നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി (എൻഎആർസിഎൽ) അല്ലെങ്കിൽ ബാഡ് ബാങ്ക് ജൂലൈയിൽ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തിയുടെ (എൻപിഎ) ആദ്യ ഭാഗം ഏറ്റെടുക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ബാങ്കുകളിലെ വലിയ തുകയുടെ, അതായത് 500 കോടിയിലധികം രൂപയുടെ നിഷ്ക്രിയ ആസ്തി (എൻപിഎ) അക്കൗണ്ടുകൾ…

പോക്‌സോ കേസിൽ ജാമ്യം തേടി മോന്‍സണ്‍ മാവുങ്കല്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യം തേടി പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ സുപ്രീം കോടതിയെ സമീപിച്ചു. വഞ്ചനാ കേസുകളിൽ ജാമ്യം ലഭിച്ചതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാതിരിക്കാൻ ക്രൈംബ്രാഞ്ച് തന്‍റെ മുൻ ജീവനക്കാരെ ഭീഷണിപ്പെടുത്തി പീഡന പരാതികൾ…

തൊണ്ടി മുതൽ കൃത്രിമ കേസ്; തുടർ നടപടി തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്‍റണി രാജു സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിന്‍റെ വിചാരണ നാളെ നടക്കാനിരിക്കെയാണ് കോടതിയുടെ നടപടി. നിയമനടപടികൾ പൂർത്തിയാക്കാത്തതിനാൽ കുറ്റപത്രം റദ്ദാക്കണമെന്ന്…

കൊലക്കേസില്‍നിന്ന് രക്ഷപെടാൻ 30 വർഷം സിനിമാനടനായി അഭിനയിച്ച് പാഷ

ഒരു ഭോജ്പുരി സിനിമയുടെ ചിത്രീകരണത്തിലായിരുന്നു അദ്ദേഹം. ദേവ് ആനന്ദ് സ്റ്റൈലിൽ ഡാൻസ് സീക്വൻസിൽ അഭിനയിക്കുന്നതിനിടയിൽ, ഷൂട്ടിംഗ് നടക്കുന്ന വീടിന്‍റെ വാതിലിൽ ആരോ മുട്ടി. അർദ്ധരാത്രിയായിരുന്നു. ആരോ വാതിൽ തുറന്നപ്പോൾ പോലീസ്!  എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ, സിനിമയിൽ ഡാൻസ് സീക്വൻസിൽ അഭിനയിക്കുന്ന ആ…