Category: Latest News

ദേശീയ പതാക ഹൃദയത്തില്‍: പതാക ഉയര്‍ത്തുന്ന നെഹ്‌റുവിന്റെ ചിത്രവുമായി കോണ്‍ഗ്രസ്

ദേശീയപതാക പ്രൊഫൈൽ ചിത്രമാക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പുറകെ വ്യപക ക്യാംപെയ്നുമായി കോണ്‍ഗ്രസ്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ദേശീയപതാക ഉയർത്തുന്ന ചിത്രം ഉപയോഗിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജയറാം രമേശ് എന്നിവരും…

ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എ കുല്‍ദീപ് ബിഷ്‌ണോയി ബി.ജെ.പിയിലേക്ക്

ചണ്ഡിഗഡ്: ഹരിയാന കോണ്ഗ്രസ് എംഎൽഎ കുൽദീപ് ബിഷ്ണോയ് ബിജെപിയിൽ ചേരുമെന്നു റിപ്പോർട്ട്. കോണ്‍ഗ്രസ് വിടുകയാണെന്ന് ചൂണ്ടിക്കാട്ടി ബിഷ്‌ണോയ് അസംബ്ലി സ്പീക്കര്‍ ഗിയാന്‍ ചന്ദ് ഗുപ്തയ്ക്ക് രാജിക്കത്ത് നൽകിയിരുന്നു. ബിഷ്ണോയ് പാർട്ടി വിട്ടതോടെ അദ്ദേഹത്തിന്‍റെ മണ്ഡലമായ ആദംപൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

ജോണി ഡെപ്പ് കാരണം നഷ്ടമായത് 395 കോടിയെന്ന് ആംബര്‍ ഹേര്‍ഡ്

ജോണി ഡെപ്പ് നൽകിയ മാനനഷ്ടക്കേസിൽ തനിക്ക് 395 കോടി രൂപ നഷ്ടമായെന്ന് ആംബർ ഹേര്‍ഡ്. വിചാരണയ്ക്ക് മുമ്പ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഹേർഡ് ഇക്കാര്യം പരാമർശിച്ചതായി റിപ്പോർട്ട് ഉണ്ട്. അഞ്ച് വർഷം നീണ്ടുപോയ നിയമപോരാട്ടമാണ് ഹേർഡിനെ പ്രതിസന്ധിയിലാക്കിയത്. വിവാഹമോചന സമയത്ത്, ‘പൈറേറ്റ്സ്…

ട്വന്റി 20യില്‍ ചരിത്ര നേട്ടവുമായി ഹാര്‍ദിക് പാണ്ഡ്യ

ബാര്‍ബഡോസ്: 50 വിക്കറ്റും 500 റൺസും നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി ഹാർദിക് ചരിത്രം കുറിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 യിൽ കൈല്‍ മായേഴ്‌സിനെ പുറത്താക്കിയതോടെയാണ് പാണ്ഡ്യ ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ 11ാമത്തെ…

തായ്‌വാനില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി ചൈന

ബീജിങ്: തായ്‌വാനിൽ നിന്ന് ചില പഴങ്ങളും മത്സ്യങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തായ്‌വാനിലേക്കുള്ള മണൽ കയറ്റുമതിക്കും നിരോധനമുണ്ട്. ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ച് യു.എസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം. ചൈനയുടെ…

നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് ഇ.ഡി അടച്ചുപൂട്ടി

ന്യൂദല്‍ഹി: ഏറെ നാളത്തെ ചോദ്യം ചെയ്യലിന് ശേഷം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നാഷണൽ ഹെറാൾഡിന്‍റെ ഓഫീസ് സീൽ ചെയ്തു. നാഷണൽ ഹെറാൾഡിന്‍റെ ഓഫീസിൽ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതേതുടർന്ന് ഓഫീസ് സീൽ ചെയ്തു. അഴിമതിക്കേസിൽ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ…

തൊഴിലില്ലായ്മ രൂക്ഷമാകുമ്പോഴും 10 ലക്ഷത്തിലധികം ഒഴിവുകള്‍

ന്യൂദല്‍ഹി: കേന്ദ്ര സർക്കാർ ജോലികളിലെ ഒഴിവുകൾ എത്രയും വേഗം നികത്തണമെന്നും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ഗണ്യമായി വർദ്ധിപ്പിക്കണമെന്നും സിപിഐ(എം) ആവശ്യപ്പെട്ടു. തൊഴിലില്ലായ്മ രൂക്ഷമാകുമ്പോഴും 10 ലക്ഷത്തിലധികം ഒഴിവുകൾ അവശേഷിക്കുന്നുണ്ടെന്ന് സിപിഐ(എം) പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ 20-24 പ്രായപരിധിയിലുള്ളവരുടെ തൊഴിലില്ലായ്മ…

ഇന്ത്യയിലേത് തൊഴിലില്ലാത്ത വളർച്ച: രഘുറാം രാജൻ

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ മാന്ദ്യം ഉണ്ടാകില്ലെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. സമ്പദ്‍വ്യവസ്ഥ ട്രാക്കിലാണെന്നും രഘുറാം രാജൻ പറഞ്ഞിരുന്നു. എന്നിരുന്നാലും, ഈ വളർച്ച തൊഴിൽ രഹിത വളർച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സമ്പദ് വ്യവസ്ഥയ്ക്കും തൊഴിൽ വളരെ പ്രധാനമാണ്.…

വ്യക്തിവിവര സംരക്ഷണ ബില്‍ കേന്ദ്രം പിന്‍വലിച്ചു

ന്യൂഡല്‍ഹി: 2021ലെ വ്യക്തിഗത ഡാറ്റാ സംരക്ഷണ ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ നിന്ന് പിന്‍വലിച്ചു. സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) 81 ഭേദഗതികൾ ശുപാർശ ചെയ്തതിനെ തുടർന്നാണ് സർക്കാർ ബിൽ പിന്‍വലിച്ചത്. വ്യക്തികളുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുക, ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി…

സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തെ 33 തടവുകാരെ മോചിപ്പിക്കാൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തു. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 33 തടവുകാരെ മോചിപ്പിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രിസൺ വെൽഫെയർ കമ്മിറ്റിയുടെയും മറ്റ്…