Category: Latest News

മതവികാരം വ്രണപ്പെടുത്തി; ഗൾഫ് രാജ്യങ്ങളിൽ ദുൽഖർ ചിത്രത്തിന് വിലക്ക്

ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം സീതാ രാമം നാളെ തിയേറ്ററുകളിലെത്തും. അതേസമയം, യു.എ.ഇ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങൾ ചിത്രത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് നിരോധനം ഏർപ്പെടുത്തിയത്.  ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ്…

ജലനിരപ്പ് ഉയരുന്നു; ചാലക്കുടിയിൽ പുഴയോരത്തുള്ളവര്‍ അടിയന്തരമായി മാറി താമസിക്കണമെന്ന് കളക്ടര്‍

തൃശ്ശൂര്‍: കനത്ത മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചാലക്കുടിയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പറമ്പിക്കുളം, പെരിങ്ങൽക്കുത്ത് ഡാമുകളിൽ നിന്നാണ് ചാലക്കുടി പുഴയിലേക്ക് വൻതോതിൽ വെള്ളം തുറന്നുവിടുന്നത്. ഈ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ…

’52 വര്‍ഷം ദേശീയ പതാകയെ അപമാനിച്ചവരാണ് ഇപ്പോള്‍ പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്’

ന്യൂഡല്‍ഹി: ത്രിവർണ്ണ പതാകയെ പതിറ്റാണ്ടുകളോളം അപമാനിച്ചവരാണ് ഇപ്പോൾ ‘ത്രിരംഗ’ പ്രചാരണം നടത്തുന്നതെന്ന് രാഹുൽ ഗാന്ധി. ചരിത്രം അതിന് സാക്ഷ്യം വഹിക്കുകയാണെന്നും രാഹുൽ പറഞ്ഞു. കർണാടകയിലെ ഹുബ്ലിയിലെ ത്രിവർണ പതാക നിർമ്മിക്കുന്ന ഖാദി വില്ലേജ് സെന്‍റർ സന്ദർശിച്ച ചിത്രത്തോടൊപ്പമാണ് രാഹുലിന്റെ പ്രതികരണം. “ഈ…

മഴ കടുക്കുന്നു; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം,…

അവസാന ടി-20കൾ അമേരിക്കയിൽ നടക്കും; വിസ പ്രശ്നം പരിഹരിച്ചു

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ അവസാന രണ്ട് ടി20 മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിൽ നടക്കും. രണ്ട് ടീം അംഗങ്ങൾക്കും വിസ ലഭിച്ചതോടെ യുഎസിൽ മത്സരങ്ങൾ നടത്താനുള്ള പ്രതിസന്ധി പരിഹരിച്ചു. റിപ്പോർട്ടുകൾ പ്രകാരം വെസ്റ്റ് ഇൻഡീസ് ടീം ഇതിനകം ഫ്ലോറിഡയിൽ എത്തിയിട്ടുണ്ട്. വിസ…

ഡൽഹിയിൽ ഭീകരാക്രമണത്തിനു സാധ്യതയെന്ന് ഐബി റിപ്പോർട്ട്

ഡൽഹി: രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണത്തിനു സാധ്യതയെന്ന് ഇൻ്റലിജൻസ് ബ്യൂറോ റിപ്പോർട്ട്. രാജ്യത്തിന്‍റെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലഷ്കർ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് എന്നിവയുൾപ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ ആക്രമണ ഭീഷണിയുണ്ടെന്ന് ഐബി ഡൽഹി പൊലീസിന് റിപ്പോർട്ട്…

ഓഗസ്റ്റ് 5 മുതൽ 15 വരെ രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും സൗജന്യമായി സന്ദർശിക്കാം

ഓഗസ്റ്റ് 5 മുതൽ 15 വരെ കേന്ദ്ര സർക്കാരിന് കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. സ്വാതന്ത്ര്യദിനത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ആസാദി കാ അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് തീരുമാനം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്ഐ)…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ ഇടിഞ്ഞ സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില…

വധഭീഷണി: തോക്കിനു പിന്നാലെ, ലാൻഡ് ക്രൂസർ ബുള്ളറ്റ് പ്രൂഫാക്കി സൽമാൻ ഖാൻ

വധഭീഷണിയെ തുടർന്ന് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ തന്റെ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസമാണ് താരം തോക്ക് ലൈസൻസ് നേടിയത്. ഇപ്പോൾ യാത്ര ചെയ്യാൻ ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയിരിക്കുകയാണ് താരം. ടൊയോട്ടയുടെ ലാൻഡ് ക്രൂയിസറാണ് അദ്ദേഹം ബുള്ളറ്റ് പ്രൂഫ്…

റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല; പോക്‌സോ കേസില്‍ മെഹ്നാസ് അറസ്റ്റില്‍

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് മെഹ്നാസ് അറസ്റ്റിലായി. പോക്സോ കേസിലാണ് ഇയാൾ അറസ്റ്റിലായത്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസർകോട് നിന്ന് മെഹ്നാസിനെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് പോക്സോ കോടതിയിൽ…