Category: Latest News

13 വർഷത്തെ പ്രയത്നം; ചീറ്റകൾ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി: കരയിലെ ഏറ്റവും വേഗതയേറിയ ജീവികളായ ചീറ്റകൾ ഇന്ന് ഇന്ത്യയിൽ എത്തുമ്പോൾ അത് സാക്ഷാത്കരിക്കുന്നത് 13 വർഷത്തെ സ്വപ്നമാണ്. ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി 2009 ലാണ് ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത്. ഏഴുപതിറ്റാണ്ട് മുമ്പാണ് ചീറ്റകൾ ഇന്ത്യയിൽ വംശനാശം നേരിട്ടത്. ബോയിംഗ് 747…

യുക്രെയ്ൻ യുദ്ധം തീർക്കാൻ ശ്രമിക്കുന്നു: മോദിയോട് പുട്ടിൻ

സമര്‍ഖണ്ഡ് (ഉസ്‌ബെക്കിസ്ഥാൻ): ഇപ്പോൾ യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയ്ക്കിടെയുള്ള ഉഭകക്ഷി ചർച്ചയ്ക്കിടെയാണ് മോദിയുടെ പരാമർശം. ഇരുവരുടെയും അവസാന കൂടിക്കാഴ്ച സംബന്ധിച്ച് തനിക്ക് വ്യക്തമായ ഓർമ്മയുണ്ടെന്ന് പറഞ്ഞ പുട്ടിൻ…

ഡൽഹി വഖഫ് ബോർഡ് ചെയർമാൻ അമാനത്തുല്ല ഖാൻ എം.എൽ.എ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി വഖഫ് ബോർഡ് ചെയർമാനും ആംആദ്മി പാർട്ടി എം.എൽ.എയുമായ അമാനത്തുല്ല ഖാൻ അറസ്റ്റിൽ. വഖഫ് ബോർഡ് നിയമനത്തിൽ അഴിമതി ആരോപിച്ച് 2020ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഉച്ചക്ക്…

‘ദോഹ പേ’ പേയ്മെന്റ് സംവിധാനം ആരംഭിച്ച് ദോഹ ബാങ്ക്

ദോഹ: ഖത്തറിൽ തടസ്സമില്ലാത്തതും സൗകര്യപ്രദവുമായ പേയ്മെന്‍റുകൾ നൽകുന്നതിനായി ദോഹ ബാങ്ക് ‘ദോഹ പേ’ ആരംഭിച്ചു. ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് എല്ലാ പ്രധാന പ്ലാറ്റ്ഫോമുകളുമായും സഹകരിച്ച് ദോഹ ബാങ്ക് ഈ സേവനം ലഭ്യമാക്കും. ‘ആന്‍ഡ്രോയിഡിനും സമാനമായ മറ്റ് ടാപ്പ് ആന്‍ഡ്…

ലോക കോടീശ്വരന്മാരിൽ മൂന്നാമനായി ഗൗതം അദാനി

ബ്ലൂംബെർഗ് ശതകോടീശ്വര സൂചികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി മൂന്നാം സ്ഥാനത്ത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് അദാനി. ആഢംബര ബ്രാൻഡായ ലൂയിസ് വിറ്റണിന്‍റെ ചെയർമാനായ ബെർണാഡ് ആർനോൾട്ടിനെ പിന്തള്ളിയാണ് അദാനി പട്ടികയിൽ മൂന്നാമതെത്തിയത്. ബ്ലൂംബെർഗ് സൂചിക…

സ്‌കൂള്‍ വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം; അൻപതുകാരന്‍ അറസ്റ്റില്‍

തൃപ്രങ്ങോട്: സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. തൃപ്രങ്ങോട് പഴംതോട്ടിൽ ബാലകൃഷ്ണനെയാണ് (50) തിരൂർ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂണിൽ വിദ്യാർത്ഥിയെ വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. സ്കൂൾ…

ഹയാ കാർഡ് സുരക്ഷിതമെന്ന് അധികൃതർ

ദോഹ: ലോകകപ്പ് കാണികൾക്ക് രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള ഡിജിറ്റൽ ഹയാ കാർഡുകളിലെ ഡാറ്റ പൂർണ്ണമായും സുരക്ഷിതമാണെന്ന് അധികൃതർ. ഹയാ കാർഡുകൾ കാണികൾക്കുള്ള ഫാൻ ഐഡിയാണ്. ഉടമകളുടെ വ്യക്തിഗത വിവരങ്ങൾ കാർഡിൽ അടങ്ങിയിരിക്കുന്നു. കാർഡുകളിലെ ഡാറ്റ സുരക്ഷിതമാക്കാൻ നൂതന സുരക്ഷാ സാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് ലോകകപ്പിന്‍റെ…

രണ്ടാം പിണറായി സർക്കാർ പോരെന്ന് സിപിഐ സമ്മേളന റിപ്പോർട്ട്

കളമശേരി: പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന് ഒന്നാം സർക്കാരിന് ലഭിച്ച സ്വീകാര്യത നേടാൻ കഴിഞ്ഞിട്ടില്ലെന്ന് സിപിഐ എറണാകുളം ജില്ലാ സമ്മേളന റിപ്പോർട്ട്. പോരായ്മകൾ പരിഹരിക്കാൻ അടിയന്തിര ഇടപെടലുകൾ ആവശ്യമാണ്. കമ്യൂണിസ്റ്റുകാർക്ക് ഉണ്ടായിരിക്കേണ്ട വിനയവും ലാളിത്യവും ചിലർക്ക് നഷ്ടപ്പെടുന്നു. കെ…

കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന്

ഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഉച്ചകഴിഞ്ഞ് 3.30 ന് വെർച്വലായി ചേരും.ചികിത്സയ്ക്കായി വിദേശത്തുള്ള സോണിയാ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്‍റെ പുതുക്കിയ ഷെഡ്യൂൾ യോഗത്തിൽ തീരുമാനിക്കും. അടുത്ത മാസം…

തലശ്ശേരിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കുടുംബം

കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി കുഞ്ഞിന്റെ കുടുംബം. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശികളായ ബിജീഷിന്‍റെയും അശ്വതിയുടെയും മകളാണ് മരിച്ചത്.…