ചീറ്റകള്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി; തുറന്നുവിട്ട്, ചിത്രം പകര്‍ത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: എഴുപതു വർഷങ്ങൾക്കു ശേഷം വേഗരാജാവ് ഇന്ത്യൻ മണ്ണിൽ കാലുകുത്തി. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെ പ്രത്യേകം തയ്യാറാക്കിയ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുവിട്ടു. പുറത്തിറങ്ങിയതിന് ശേഷം പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോയും എടുത്തു.…