Category: Latest News

ഗവര്‍ണർ-സര്‍ക്കാർ വാക്പോരിൽ കേന്ദ്രം ഇടപെടണമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്ന സാഹചര്യത്തിൽ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇടപെടണമെന്നാണ് കോൺഗ്രസിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ തെരുവിൽ തെറി വിളിക്കുന്നതു പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. ഇരു…

ഡൽഹി എയിംസിന്റെ പേര് മാറ്റാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണം; കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത്

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ആശുപത്രിയും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈദ്യശാസ്ത്ര പഠന, ഗവേഷണ കേന്ദ്രവുമായ എയിംസിന്റെ പേര് മാറ്റാനുള്ള നിർദ്ദേശത്തിൽ ഡൽഹി എയിംസ് ഫാക്കൽറ്റി അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു. എയിംസിന്റെ ഐഡന്റിറ്റി നഷ്ടപ്പെടുമെന്ന് എയിംസ് ഫാക്കൽറ്റി അസോസിയേഷൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്…

പുസ്തകങ്ങളുടെ മണവും ഹോം വര്‍ക്കും അലര്‍ജി; പതിനൊന്നുകാരന്റെ വീഡിയോ വൈറൽ

ഗൃഹപാഠം ചെയ്യുന്നത് പല കുട്ടികളെയും സംബന്ധിച്ചിടത്തോളം ഒരു മടിയുള്ള ജോലിയാണ്. അതിൽ നിന്ന് പുറത്തുകടക്കാനുള്ള വഴികൾ അവർ തേടും. അവരിൽ ഭൂരിഭാഗവും വയറുവേദനയും തലവേദനയും നടിച്ച് രക്ഷപ്പെടുന്നു. ചൈനയിൽ നിന്നുള്ള ഒരു പതിനൊന്നു വയസുകാരൻ മറ്റൊരു തരം രോഗവുമായി വന്നിരിക്കുന്നു. പുസ്തകങ്ങളോടും…

മാലിന്യങ്ങളിൽ നിന്ന് ഇ-കാർ ; മലയാളി വിദ്യാർത്ഥികളുടെ ‘വണ്ടി’ അന്താരാഷ്ട്ര വേദിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ഇലക്ട്രിക് കാർ അന്താരാഷ്ട്ര ഊർജ്ജ കാര്യക്ഷമത മത്സരമായ ഷെൽ ഇക്കോ മാരത്തണിന്‍റെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ പ്രമുഖ ഓട്ടോമോട്ടീവ് സോഫ്റ്റ് വെയർ കമ്പനിയായ ആക്സിയ…

സ്വര്‍ണവില ഇന്ന് പവന് 120 രൂപ വർധിച്ചു

കേരളത്തിൽ സ്വർണ വില പതുക്കെ ഉയരുകയാണ്. പവന് 320 രൂപ കുറഞ്ഞിരുന്ന ഇന്നലത്തെ സ്വർണ വിലയിൽ നിന്ന് പവന് 120 രൂപയാണ് വർധിച്ചത്. 120 രൂപ ഉയർന്ന് പവന് 36760 രൂപയും ഗ്രാമിന് 4595 രൂപയുമായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ…

ഓൺലൈൻ തീവ്രവാദം: കൂടുതൽ അക്രമാസക്തമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുമെന്ന് ടെക് ഭീമന്മാർ

ഓൺലൈൻ ഇടങ്ങളിൽ നിന്ന് കൂടുതൽ അക്രമാസക്തമായ വിഡിയോകൾ നീക്കം ചെയ്യുമെന്ന് ടെക് കമ്പനികൾ. ഓൺലൈനിലെ അക്രമാസക്തമായ ഉള്ളടക്കങ്ങൾക്കെതിരെ നടന്ന വൈറ്റ് ഹൗസ് ഉച്ചകോടിയിലാണ് യൂട്യൂബ്, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാർ ഇക്കാര്യം വ്യക്തമാക്കിയത്. അക്രമ പ്രവർത്തനങ്ങളെ മഹത്വവത്കരിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം…

കെ.എം ഷാജി വിഷയത്തിൽ പൊതുചർച്ച വേണ്ട: എം.കെ.മുനീർ

കോഴിക്കോട്: കെഎം ഷാജി വിഷയത്തിൽ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ. ഷാജിയുടെ പ്രസംഗത്തിന്‍റെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നത്. ഷാജി തങ്ങളുമായി സംസാരിക്കും. പ്രസക്തമായ കാര്യങ്ങളെ കുറിച്ച് മാത്രമാണ് ഷാജി സംസാരിക്കുന്നത്. പൊതുചർച്ചയിലേക്ക് പോകേണ്ട ആവശ്യമില്ല. ഷാജി…

സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം പരിഹരിക്കും: സ്പീക്കർ എ.എൻ ഷംസീർ

തിരുവനന്തപുരം: സർവകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം പരിഹരിക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീർ. രണ്ടും ഭരണഘടനാ സ്ഥാപനങ്ങളാണ്, സർക്കാർ-ഗവർണർ തർക്കം മാധ്യമങ്ങൾ ഉദ്ദേശിച്ചതുപോലെ പോകില്ലെന്നും ശുഭാപ്തിവിശ്വാസമാണ് ഉണ്ടെന്നും ഷംസീർ പറഞ്ഞു. മോദി സർക്കാരിന്റെ നയമാണ് ഗവർണർ നടപ്പാക്കുന്നതെന്ന മുരളീധരന്‍റെ…

ഷാറൂഖുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം: ദുല്‍ഖര്‍ സൽമാൻ

കുട്ടിക്കാലം മുതൽ ഷാറൂഖ് ഖാന്റെ വലിയ ആരാധകനാണെന്നും താനുമായി ഷാറൂഖിനെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ദുൽഖർ സൽമാൻ. വീർസാരയിലെ ഷാറൂഖിന്റെ അഭിനയവുമായി സീതാരാമിലെ തന്റെ അഭിനയം താരതമ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുൽഖർ. “ഷാറൂഖ്…

ഓപ്പറേഷന്‍ സരള്‍ രാസ്ത; 148 റോഡുകളിൽ 67 എണ്ണത്തിലും കുഴികൾ

തിരുവനന്തപുരം: ഓപ്പറേഷൻ സരൾ രാസ്തയുടെ ഭാഗമായി വിജിലൻസ് നടത്തിയ പരിശോധനയിൽ പകുതിയോളം റോഡിലും കുഴികള്‍ കണ്ടെത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ ടാറിംഗ് നടന്ന റോഡുകളിലാണ് പരിശോധന നടത്തിയത്. 148 റോഡുകളിൽ 67 എണ്ണത്തിലും കുഴികൾ കണ്ടെത്തി. 19 റോഡുകളില്‍ വേണ്ടത്ര ടാര്‍…