Category: Latest News

ഗുവാഹത്തി ഐഐടിയിൽ മലയാളി വിദ്യാ‍ര്‍ത്ഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ

ഗുവാഹത്തി: ഗുവാഹത്തി ഐഐടിയിലെ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സൂര്യനാരായൺ പ്രേം കിഷോറാണ് മരിച്ചത്. ഇന്നലെ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്. മുറി തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കൾ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണവിവരം അറിഞ്ഞ് കുടുംബം…

പകരക്കാരന് ബാറ്റിംഗും ബോളിങ്ങും അനുവദിക്കുന്ന പുതിയ നിയമവുമായി ബിസിസിഐ

മുംബൈ: ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും പുതിയ പരീക്ഷണം നടത്താൻ ബി.സി.സി.ഐ. മത്സരത്തിനിടെ പകരക്കാരനെ കളിക്കാൻ അനുവദിക്കുന്ന നിയമം നടപ്പാക്കും. ക്രിക്കറ്റിൽ, ടോസിന് മുമ്പ് തീരുമാനിച്ച ഇലവനിൽ ഉള്ളവർക്ക് മാത്രമേ ബാറ്റിംഗിനും ബൗളിംഗിനും അവകാശമുള്ളൂ. പകരക്കാർക്ക് ഫീൽഡിംഗ് മാത്രമേ അനുവദിക്കൂ. പ്ലെയിങ് ഇലവണിലെ…

ഓണം ബമ്പർ നറുക്കെടുപ്പ്‌ ഇന്ന്‌: ഒന്നാം സമ്മാനം 25 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ്‌ ഇന്ന്. 25 കോടി രൂപയാണ്‌ ഒന്നാം സമ്മാനം.  തിരുവനന്തപുരം ഗോർഖി ഭവനിൽ  പകൽ രണ്ടിന്‌ നടക്കുന്ന നറുക്കെടുപ്പിൽ മന്ത്രിമാരായ കെ എൻ ബാലഗോപാലും ആന്റണി രാജുവും…

വൂള്‍വ്‌സിനെ തകർത്ത് മാഞ്ചസ്റ്റര്‍ സിറ്റി; ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ അഞ്ചാം ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ഒന്നാമതെത്തി. ഏഴാം റൗണ്ടിൽ അവർ വൂള്‍വ്‌സിനെ 3-0ന് തോൽപ്പിച്ചു. ജാക്ക് ഗ്രീലിഷ്, എർലിംഗ് ഹാലൻഡ്, ഫിൽ ഫോഡൻ എന്നിവരാണ് സ്കോർ ചെയ്തത്. ആദ്യ മിനിറ്റിൽ തന്നെ ഗ്രീലിഷ് സിറ്റിയെ മുന്നിലെത്തിച്ചു. സീസണിൽ…

രാജ്യത്തിന് ചീറ്റകളെ മാത്രം പോരെന്ന് രാഹുൽ ഗാന്ധി

ആലപ്പുഴ: രാജ്യത്തിന് ചീറ്റകളെ മാത്രം പോരെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. ഇതൊന്നും കാണാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റയ്ക്കൊപ്പം ഫോട്ടോ എടുക്കുന്നത്. ചീറ്റകളെ കൊണ്ടുവന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ ചീറ്റയ്ക്കൊപ്പം രാജ്യത്തിന്‍റെ പ്രശ്നങ്ങളും…

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച കേസുകള്‍ സർക്കാർ പിൻവലിക്കുന്നു

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകൾ സർക്കാർ പിൻവലിക്കുന്നു. കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ഈ മാസം 29ന് ഉന്നതതല യോഗം വിളിച്ചു. ഗുരുതരമായ കേസുകൾ ഒഴികെയുള്ള കേസുകൾ പിൻവലിക്കാനാണ് നീക്കം. കൊവിഡ്…

അതിതീവ്ര മഴയിൽ പൊതുമരാമത്ത് വകുപ്പിന് 300 കോടിയുടെ നഷ്ടം : മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് പൊതുമരാമത്ത് വകുപ്പിന് ഈ വർഷം 300 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഹമ്മദ് റിയാസ്. ഇതിന്‍റെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് മന്ത്രിയോട് പരാതികള്‍ പറയാനുള്ള ‘റിങ്‌ റോഡ്’…

ഇസ്രയേൽ സന്ദർശനം ; നെതന്യാഹുവിനെ സന്ദർശിച്ച് യുഎഇ മന്ത്രി

ദുബായ്: ഇസ്രയേൽ സന്ദർശിക്കുന്ന യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ വിവിധ മന്ത്രിമാരുമായും പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ ബെഞ്ചമിൻ നെതന്യാഹുവുമായും കൂടിക്കാഴ്ച നടത്തി. ബുധനാഴ്ചയാണ് അദ്ദേഹം ഇസ്രായേലിലെ ടെൽ…

കഥകളി കലാകാരൻ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി അന്തരിച്ചു

കോട്ടയം: പ്രശസ്ത കഥകളി കലാകാരൻ കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി (53) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുടമാളൂർ കരുണാകരൻ നായരുടെയും മാത്തൂർ ഗോവിന്ദൻകുട്ടിയുടെയും ശിഷ്യനും പിൻഗാമിയുമായി സ്ത്രീവേഷങ്ങളിലൂടെയാണ് മുരളീധരൻ നമ്പൂതിരി പ്രശസ്തനായത്. മാത്തൂർ ഗോവിന്ദൻകുട്ടി, കലാമണ്ഡലം രാമൻകുട്ടി, കലാമണ്ഡലം ഗോപി,…

മുഖ്യമന്ത്രി – ഗവർണർ പോരിൽ കേന്ദ്രം ഇടപെടണമെന്ന് കെ.സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോരിൽ മധ്യസ്ഥത വഹിച്ച് പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാരോ രാഷ്ട്രപതിയോ ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കായംകുളത്ത് എത്തിയ…