Category: Latest News

ഭാവനയുടെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ പൂര്‍ത്തിയായി

നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഭാവനയ്ക്കൊപ്പം ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി. അരുൺ റുഷ്ദിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. പോൾ…

പശ്ചിമ ബംഗാളിലെ സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ ബോംബ് സ്ഫോടനം; വൻ അപകടം ഒഴിവായി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സ്കൂൾ കെട്ടിടത്തിൽ ബോംബ് സ്ഫോടനം. ടിറ്റാഗഡ് ഫ്രീ ഇന്ത്യാ ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച ക്ലാസുകൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. മൂന്ന് നില കെട്ടിടത്തിന്‍റെ ആദ്യ രണ്ട് നിലകളിലെ മുറികളിലായിരുന്നു വിദ്യാർത്ഥികളും അധ്യാപകരും.…

വധശ്രമത്തിൽ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം; തെളിവുകൾ നാളെ പുറത്തുവിടുമെന്ന് ഗവർണർ

ആലുവ: മുഖ്യമന്ത്രിയുടെ നിർദേശമുള്ളതിനാലാണ് കണ്ണൂർ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ആക്രമണം നടന്നിട്ടും പൊലീസ് കേസെടുക്കാതിരുന്നതെന്ന് ഗവർണർ. മുഖ്യമന്ത്രിക്കെതിരെ തെളിവുകൾ നാളെ പുറത്തുവിടുമെന്ന് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി അയച്ച കത്തുകളാവും ഗവർണർ പുറത്തുവിടുക. സർവകലാശാല ഭരണത്തിൽ ഇടപെടില്ലെന്നും ചാൻസലർ സ്ഥാനത്ത് തുടരാൻ തന്നോട്…

സൈക്കിൾ യാത്രക്കാർ ഹെൽമെറ്റും റിഫ്‌ളക്ടീവ് ജാക്കറ്റും ധരിക്കണമെന്ന് എം.വി.ഡി

സൈക്കിൾ യാത്രക്കാർ ഹെൽമെറ്റും രാത്രിയാത്ര സുരക്ഷിതമാക്കാൻ റിഫ്‌ളക്ടീവ് ജാക്കറ്റുകളും ധരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശം. സൈക്കിളുകൾ രാത്രിയിൽ മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് അപകടങ്ങൾ വർധിപ്പിക്കുന്നു. അമിത വേഗതയിൽ സൈക്കിൾ ഓടിക്കരുത്. സൈക്കിൾ പൂർണ്ണമായും സുരക്ഷിതമാണെന്നും മറ്റ് തകരാറുകൾ…

വീട്ടുതടങ്കല്ലിലിട്ടു; ആമിർ ഖാനെതിരെ ​ഗുരുതര ആരോപണങ്ങളുമായി സഹോദരൻ

നടൻ ആമിർ ഖാനെതിരെ സഹോദരനും നടനുമായ ഫൈസൽ ഖാൻ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ആമിർഖാൻ തന്നെ ഭ്രാന്തനായി ചിത്രീകരിച്ച് ഏറെക്കാലമായി വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും മാനസിക വെല്ലുവിളി നേരിടുന്ന ആളായാണ് തന്നെ ചിത്രീകരിച്ചതെന്നും ഫൈസൽ ഖാൻ ആരോപിച്ചു. വസ്തു വാങ്ങാനും വിൽക്കാനുമുള്ള അവകാശം…

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കർണാടകയിൽ

ബെംഗളൂരു: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകയിൽ. ചിക്കമംഗളൂരു ജില്ലയിലെ ബാഗേപള്ളിയിൽ നടക്കുന്ന പൊതുയോഗത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. പാർട്ടിയുടെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന ബാഗേപള്ളിയിൽ നടക്കുന്ന റാലി അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണത്തിന്‍റെ…

ട്വന്റി20 ലോകകപ്പിൽ യുഎഇയെ മലയാളി നയിക്കും

അബുദാബി: ഈ വർഷത്തെ ടി20 ലോകകപ്പിൽ മലയാളി താരം സി.പി റിസ്‍വാൻ യുഎഇ ടീമിനെ നയിക്കും. കണ്ണൂർ തലശേരി സൈദാർപള്ളി സ്വദേശിയായ ഈ യുവതാരം അടുത്ത മാസം ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് ക്യാപ്റ്റന്‍റെ തൊപ്പി അണിയും. ഇതാദ്യമായാണ് ഒരു മലയാളി താരം…

ആശുപത്രി സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസ്; പ്രതികളുടെ കുടുംബാംഗങ്ങളെ പോലീസ് വേട്ടയാടുകയാണെന്ന് സിപിഎം

കോഴിക്കോട്: സിറ്റി പോലീസ് കമ്മീഷണർ എ അക്ബറിനും മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ രൂക്ഷവിമർശനവുമായി സിപിഎം. കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച കേസിലെ പ്രതികളായ പാർട്ടി പ്രവർത്തകരുടെ കുടുംബാംഗങ്ങളെ പോലീസ് വേട്ടയാടുകയാണെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ…

എടരിക്കോട്ട് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 17 പേർക്ക് പരിക്ക്

കോട്ടയ്ക്കൽ: ദേശീയപാതയിൽ എടരിക്കോട് പാലച്ചിറമാട് പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്‍റെ പിറകിൽ ഇടിച്ച് 17 പേർക്ക് പരിക്കേറ്റു. ആർക്കും ഗുരുതരമായി പരിക്കില്ല. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ബസുകൾ ആണ് അപകടത്തിൽ പെട്ടത്. തൃപ്പൂണിത്തുറ…

രാജ്ഞിയുടെ മൃതദേഹം കാണാൻ ക്യൂവിൽ നിന്ന സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം

ലണ്ടന്‍: അന്തരിച്ച ബ്രിട്ടീഷ് രാജകുടുംബാംഗമായ എലിസബത്ത് രാജ്ഞിയുടെ മൃതദേഹം കാണാനെത്തിയവർക്ക് നേരെ ലൈംഗികാതിക്രമം. മൃതദേഹം കാണാൻ ശവപ്പെട്ടിക്ക് സമീപം ക്യൂ നിന്ന സ്ത്രീകൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പരാതിയെ തുടർന്ന് അഡ്യോ അഡെഷിന്‍ (Adio Adeshine) എന്ന പത്തൊമ്പതുകാരനെതിരെ കേസ് എടുത്തതായി…