Category: Latest News

കർണാടക മുഖ്യമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

ബെംഗളൂരൂ: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ബൊമ്മൈയുടെ ഔദ്യോഗിക വസതിയിൽ നടന്ന യോഗത്തിൽ വിവിധ വികസന വിഷയങ്ങൾ ചർച്ച ചെയ്തുവെന്നാണ് വിവരം. എന്നാൽ സിൽവർ ലൈൻ മംഗളൂരുവിലേക്ക് നീട്ടുന്നത് ചർച്ചയായോ എന്ന് വ്യക്തമല്ല. സിൽവർ…

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളന വേദിയിലായിരുന്നു കാനത്തിന്‍റെ വിമർശനം. നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാതെ ഗവർണർ ബുദ്ധിമുട്ടിക്കുകയാണ്. ഇത് രാജഭരണം അല്ലല്ലോ? ഇല്ലാത്ത അധികാരം…

വളർത്തുമൃഗങ്ങളെ തെരുവുനായ കടിച്ച സംഭവം; മലപ്പുറത്ത് 10 ഹോട്സ്പോട്ടുകൾ

മലപ്പുറം: വളർത്തുമൃഗങ്ങളുടെ തെരുവുനായ്ക്കളുടെ കടിയേറ്റതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 10 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി. മലപ്പുറം ജില്ലാ വെറ്ററിനറി സെന്‍ററിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 228 വളർത്തുമൃഗങ്ങളെയാണ് തെരുവുനായ്ക്കളുടെ കടിയേറ്റതിന്…

ഇനി രക്ഷിതാക്കളും പഠിക്കണം; അടുത്ത വർഷം മുതൽ മാതാപിതാക്കൾക്കും പാഠപുസ്തകം

തൃശ്ശൂർ: ഒരു വർഷം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമായി ഉണ്ടാകും. പക്ഷേ, അത് കുട്ടികൾക്ക് വേണ്ടിയുള്ളതല്ല. ഇത് മാതാപിതാക്കൾക്കുള്ള പുസ്തകമായിരിക്കും. ഇത്തരമൊരു പദ്ധതി തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം. പൊതുവിദ്യാഭ്യാസത്തിന്‍റെ പാഠ്യപദ്ധതി പരിഷ്കരണത്തിലാണ് നൂതനമായ…

ഡോ.എൻ.വിജയൻ വിടവാങ്ങി; മലബാറിലെ ആദ്യകാല മനോരോഗവിദഗ്‌ധൻ

കോഴിക്കോട്: മാനസികാരോഗ്യ ചികിത്സാ രംഗത്തെ പ്രമുഖനും കോഴിക്കോട് വിജയ ആശുപത്രി സ്ഥാപകനുമായ ഡോ.എൻ.വിജയൻ (93) നിര്യാതനായി. 20 വർഷത്തോളം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം കോഴിക്കോട് കുതിരവട്ടം, ഊളമ്പാറ മനോരോഗാശുപത്രികളുടെ സൂപ്രണ്ടായിരുന്നു. മലബാറിൽ ശ്രീനാരായണ പ്രസ്ഥാനത്തിന്‍റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ…

യുവാവിൻ്റെ അക്കൗണ്ടിൽ എത്തിയത് രണ്ടു കോടി: അബദ്ധം പറ്റിയതെന്ന് ഗൂഗിൾ

വാഷിങ്ടൺ: അമേരിക്കൻ എഞ്ചിനീയർക്ക് ഗൂഗിളിൽ നിന്ന് വെറുതെ ലഭിച്ചത് 250000 ഡോളർ. യുഎസിലെ യുഗ ലാബ്സിലെ സ്റ്റാഫ് സെക്യൂരിറ്റി എഞ്ചിനീയറായ സാം ക്യൂറിക്കാണ് രണ്ട് കോടിയോളം രൂപ ലഭിച്ചത്. ക്യൂറിയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.ഗൂഗിളിനെ ബന്ധപ്പെടാൻ എന്തെങ്കിലും വഴിയുണ്ടോയെന്നും നിങ്ങൾക്ക്…

പെൺകുട്ടികളുടെ ഹോസ്റ്റലിലെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഒരു വിദ്യാർഥിനി അറസ്റ്റിൽ

ന്യൂ ഡൽഹി: ഹോസ്റ്റലിൽ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പഞ്ചാബിലെ ചണ്ഡീഗഡിൽ വിദ്യാർഥിനികളുടെ പ്രതിഷേധം. സംഭവത്തിൽ പോലീസ് കേസെടുത്തു. ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ മൊഹാലിയിലെ ചണ്ഡീഗഡ് സർവകലാശാല…

പോലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ച സംഭവം; ഇറാനില്‍ ഹിജാബ് അഴിച്ച് പ്രതിഷേധം

ടെഹ്‌റാന്‍: ഹിജാബ് നിയമം ലംഘിച്ചതിന് ഇറാനിൽ പോലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീ മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. മഹ്സ അമിനിയുടെ ശവസംസ്കാരച്ചടങ്ങിൽ നൂറുകണക്കിന് സ്ത്രീകൾ ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചു. ‘ഏകാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ ശിരോവസ്ത്രം അഴിച്ച് ഉയര്‍ത്തി വീശിയത്.…

മുഹമ്മദ് ഷമിക്ക് കോവിഡ്; ഓസീസ് പരമ്പരയിൽ പകരക്കാരനാകാൻ ഉമേഷ് യാദവ് 

ന്യൂഡല്‍ഹി: കോവിഡിനെ തുടർന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര നഷ്ടമാകും. ഷമിക്ക് പകരം ഉമേഷ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടി20 പരമ്പരയ്ക്കായി മൊഹാലിയിലെത്തിയപ്പോൾ ഷമി ടീമിനൊപ്പം ഉണ്ടായിരുന്നില്ല. പരിക്കിനെ തുടർന്ന് ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി ദേശീയ…

ഗില്ലുമായുള്ള വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി ഗുജറാത്ത് ടൈറ്റന്‍സ്‌

ന്യൂഡല്‍ഹി: ശുഭ്മാൻ ഗില്ലുമായി വേർപിരിയുന്നു എന്ന രീതിയിൽ വന്ന ഗുജറാത്ത് ടൈറ്റൻസിന്‍റെ ട്വീറ്റ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഇതോടെ വിശദീകരണവുമായി ഗുജറാത്ത് ടൈറ്റൻസ് രംഗത്തെത്തി. ഓര്‍മയില്‍ സൂക്ഷിക്കേണ്ട യാത്രയായിരുന്നു എന്ന് പറഞ്ഞാണ് ടൈറ്റന്‍സ് ശുഭ്മന്‍ ഗില്ലിന് ആശംസ നേര്‍ന്നത്. ഗുജറാത്ത് ടൈറ്റൻസിന്‍റെ ട്വീറ്റിന്…