Category: Latest News

ഡ്യൂറണ്ട് കപ്പ് സ്വന്തമാക്കി ബെംഗളൂരു എഫ്.സി

കൊല്‍ക്കത്ത: ഈ വർഷത്തെ ഡ്യൂറണ്ട് കപ്പിൽ ബെംഗളുരു എഫ് സി മുത്തമിട്ടു. ഞായറാഴ്ച നടന്ന ഫൈനലിൽ മുംബൈ സിറ്റി എഫ്സിയെ തോൽപ്പിച്ച് ബെംഗളുരു എഫ്സി കിരീടം നേടി. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബെംഗളൂരു വിജയിച്ചത്. ക്ലബ്ബിന്റെ ആദ്യ ഡ്യൂറണ്ട് കപ്പ്…

അട്ടപ്പാടി മധു കേസ്; ഹര്‍ജിയിൽ നാളെ ഹൈക്കോടതി വിധി പറയും

കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. സാക്ഷികളെ സ്വാധീനിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്…

രണ്ടും കൽപിച്ച് ഗവര്‍ണര്‍; രാജ്ഭവനിൽ നാളെ വാര്‍ത്താ സമ്മേളനം

തിരുവനന്തപുരം: മുഖ്യമന്ത്രിയും സി.പി.എമ്മും തമ്മിലുള്ള പോര് ശക്തമാക്കാൻ അസാധാരണ നീക്കവുമായി ഗവര്‍ണര്‍. സർക്കാരിനെതിരായ തെളിവുകൾ പുറത്തുവിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ രാവിലെ രാജ്ഭവനിൽ വാർത്താസമ്മേളനം നടത്താൻ ഒരുങ്ങുകയാണ്. രാവിലെ 11.45ന് തന്‍റെ ഔദ്യോഗിക വസതിയായ രാജ്ഭവനിലാണ് ഗവർണർ മാധ്യമങ്ങളെ…

ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം” സ്വർഗ്ഗത്തിലെ കട്ടുറുമ്പ് “ചിത്രീകരണം പുരോഗമിക്കുന്നു

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’. എടിഎം, മിത്രം, ചവർപാദ, എന്റെ കല്ലുപെൻസിൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജസ്പാൽ. കെ എൻ ശിവൻകുട്ടൻ തിരക്കഥയെഴുതി മൈന ക്രിയേഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് തൊടുപുഴയിൽ…

ബാഗേപള്ളിയിലെ സി.പി.എം റാലിയിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പിണറായി

ബംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ കർണാടകയിൽ റാലിയും പൊതുയോഗവും നടന്നു. കർണാടകയിൽ സി.പി.എമ്മിന്‍റെ ശക്തികേന്ദ്രമായ ബാഗേപള്ളിയിലാണ് പൊതുയോഗവും റാലിയും നടന്നത്. നൂറുകണക്കിന് പ്രവർത്തകരാണ് റാലിയിൽ പങ്കെടുത്തത്. പൊതുയോഗത്തിലാണ് പിണറായി കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്ത് ബോധപൂർവ്വം വർഗീയത വളർത്തി ചരിത്രം…

തായ്‌വാനിൽ വൻ ഭൂചലനം,കളിപ്പാട്ടം പോലെ ആടിയുലഞ്ഞ് തീവണ്ടി

തായ്‌പേയ് സിറ്റി: തായ്‌വാനിൽ ഞായറാഴ്ച അനുഭവപ്പെട്ട ഭൂകമ്പത്തിൽ തീവണ്ടി ആടിയുലഞ്ഞു. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അങ്ങോട്ടുമിങ്ങോട്ടും ആടിയുലഞ്ഞു. ഇതിന്‍റെ ദൃശ്യങ്ങൾ എന്‍.ഡി.ടി.വി റിപ്പോർട്ടർ ഉമാശങ്കർ സിംഗ് ട്വിറ്ററിൽ പങ്കുവെച്ചു. തായ്‌വാന്റെ തെക്കുകിഴക്കൻ തീരത്തുള്ള തായ്‌തുങ്ങിന്…

ഓണം ബമ്പർ; രണ്ടാം സമ്മാന ജേതാവിനെ കണ്ടെത്താനായില്ല

കോട്ടയം: ഓണം ബമ്പർ ലോട്ടറി ടിക്കറ്റിന്‍റെ രണ്ടാം സമ്മാനമായ 5 കോടി രൂപ നേടിയ ടിക്കറ്റിന്‍റെ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കോട്ടയം പാലായിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് വ്യക്തമാണ്. പാലാ മീനാക്ഷി ലക്കി സെന്‍ററിൽ നിന്ന് ചെറിയ ലോട്ടറി ഏജന്‍റായ…

മലപ്പുറത്തെ അപകടനിരത്തുകള്‍ മാപ്പില്‍ അടയാളപ്പെടുത്തി ആര്‍ടിഒ; ഇനി സുരക്ഷിത യാത്ര

മലപ്പുറം: മലപ്പുറം ജില്ലയിലെ സ്ഥിരം അപകടപാതകൾ അടയാളപ്പെടുത്തുന്ന ജോലികൾ അവസാന ഘട്ടത്തില്‍. കഴിഞ്ഞ മൂന്ന് വർഷത്തെ അപകടങ്ങളും അവയുടെ സമ്പൂർണ വിവരങ്ങളും ശേഖരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്‍റ് ആ‍ർടിയുടെ വിശകലനം. സുരക്ഷിതമായ യാത്രയ്ക്ക് വഴിയൊരുക്കുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം. മലപ്പുറം ജില്ലയിലെ റോഡുകളിൽ 179…

സ്വപ്ന വിജയം നേടിയ പാക് വനിത താരങ്ങളോട് വിവാദ ചോദ്യം

ഇസ്ലാമാബാദ്: നേപ്പാളിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ ചരിത്രം സൃഷ്ടിച്ച് പാകിസ്ഥാൻ വനിതാ ഫുട്ബോൾ ടീം. എട്ട് വർഷത്തിന് ശേഷം തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ പ്രവേശിച്ച പാകിസ്ഥാൻ ടീം അവരുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മാലിദ്വീപിനെ ഏഴ് ഗോളുകൾക്ക് പരാജയപ്പെടുത്തി.…

ജോഡോ യാത്ര കഴിഞ്ഞ് ചെന്നിത്തല നേരെ ഗുരുവായൂരിലേക്ക്; രാഹുല്‍ മുറിയിലേക്കും

തൃശൂർ: കോണ്‍ഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ തുടരുകയാണ്. സെപ്റ്റംബർ 7 മുതൽ ഒരു ദിവസത്തെ ഇടവേള പോലുമില്ലാതെയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യാത്രയിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ചയും പതിവുപോലെ അദ്ദേഹം യാത്രയിലുടനീളം പങ്കെടുത്തു.…