Category: Latest News

വീണ്ടും ക്രിസ്റ്റ്യാനോയെ മറികടന്ന് മെസി; പെനാൽറ്റിയില്ലാതെ ഏറ്റവും കൂടുതൽ ​ഗോൾ

പാരിസ്: കരിയറിൽ മറ്റൊരു അപൂർവ റെക്കോർഡ് സ്വന്തമാക്കി പിഎസ്ജിയുടെ അർജന്റീന ഇതിഹാസം ലയണൽ മെസി. ഇവിടെയും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് മെസി മറികടന്നത്. പെനാൽറ്റി ഇല്ലാതെ കരിയറിൽ 672 ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് മെസി സ്വന്തം പേരിൽ ചേർത്തിരിക്കുന്നത്.…

കാരണം അറിയാതെ രൂപേഷിനെതിരായ ഹര്‍ജി പിന്‍വലിക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ ഹർജി പിന്‍വലിച്ചതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. കാരണം തൃപ്തികരമാണെങ്കിൽ മാത്രമേ ഹർജി പിന്‍വലിക്കാന്‍ അനുവദിക്കൂവെന്ന് ജസ്റ്റിസ് എം.ആർ.ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. കാരണങ്ങൾ അറിയിക്കുന്നതിന് സംസ്ഥാന സർക്കാരിന് വെള്ളിയാഴ്ച വരെ സുപ്രീം കോടതി സമയം…

മോദി ഇ.ഡിയേയും സിബിഐയേയും ദുരുപയോഗം ചെയ്യുന്നെന്ന് കരുതുന്നില്ല; പിന്നില്‍ മറ്റുചിലരെന്ന് മമത

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി സിബിഐയെയും ഇഡിയെയും ദുരുപയോഗം ചെയ്യുന്നതായി കരുതുന്നില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മറ്റ് ചില ബി.ജെ.പി നേതാക്കളാണ് ഇതിന് പിന്നിൽ. അവരുടെ വ്യക്തിപരമായ താൽപ്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും അവർ ആരോപിച്ചു. കേന്ദ്ര ഏജൻസികൾക്കെതിരെ നിയമസഭ…

നവംബറിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആദ്യ ചാന്ദ്ര റോവർ വിക്ഷേപിക്കും

യു.എ.ഇ: യുണൈറ്റഡ് അറബ് എമിറേറ്റ്സ് നവംബറിൽ ആദ്യത്തെ ചാന്ദ്ര റോവർ വിക്ഷേപിക്കുമെന്ന് മിഷൻ മാനേജർ തിങ്കളാഴ്ച പറഞ്ഞു. നവംബർ 9 നും 15 നും ഇടയിൽ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് റാഷിദ് റോവർ വിക്ഷേപിക്കുമെന്ന് ഹമദ് അൽ മർസൂഖി…

അമരീന്ദർ സിങ് ബിജെപിയിലേക്ക്; പാർട്ടിയുൾപ്പെടെ ലയനം

ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപിയിൽ ചേർന്നു.കോണ്‍ഗ്രസ്സ് വിട്ട് ഒരു വർഷത്തിന് ശേഷമാണ് അമരീന്ദർ ബിജെപിയിൽ ചേർന്നത്. ഇന്ന് രാവിലെ ബി.ജെ.പി പ്രസിഡന്‍റ് ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ സ്വാധീനം ശക്തിപ്പെടുത്താനുള്ള ബിജെപിയുടെ…

മുഖ്യമന്ത്രി രാജിവയ്ക്കണം,രാഗേഷിനെതിരെ കേസെടുക്കണം :കെ.സുരേന്ദ്രൻ

പത്തനംതിട്ട: കണ്ണൂരിൽ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചവർക്കെതിരെ കേസെടുക്കുന്നതിന് പകരം നടപടി എടുക്കാതെ രക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം സ്ഥാനം രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറെ ആക്രമിക്കാൻ ശ്രമിക്കുന്നത് ഏഴ് വർഷം വരെ തടവ്…

അഭ്യൂഹങ്ങള്‍ക്കിടെ തരൂര്‍-സോണിയ കൂടിക്കാഴ്ച, അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരവും ചർച്ചയിൽ

ദില്ലി: കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ എംപി ശശി തരൂർ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ജൻപഥിലെ സോണിയാ ഗാന്ധിയുടെ വസതിയിൽ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതയും ചർച്ചയായതായാണ് സൂചന. അശോക് ഗെഹ്ലോട്ട്…

അപർണ ബാലമുരളിയുടെ പുതിയ ചിത്രം’ഇനി ഉത്തരം’ഒക്ടോബറിൽ

അപർണ ബാലമുരളിയാണ് ‘ഇനി ഉത്തരം’ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. അപർണ ബാലമുരളിക്ക് വളരെ പ്രധാനപ്പെട്ട ഒരു വേഷമുണ്ടെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമായിരുന്നു. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കൃത്യമായ റിലീസ് തീയതി…

വഹിക്കുന്ന പദവിയെ കളിയാക്കരുത്, ഗവർണറോട് പി. രാജീവ്

കൊച്ചി: മുഖ്യമന്ത്രിക്കും ഇടത് നേതാക്കൾക്കുമെതിരെ ഗവർണർ ആരിഫ് മുഹമ്മദിന്‍റെ വിമർശനം തള്ളി മന്ത്രി പി രാജീവ്. വഹിക്കുന്ന പദവിയെ ഗവർണർ പരിഹസിക്കരുതെന്നും പി രാജീവ് ആവശ്യപ്പെട്ടു. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ നേരത്തെ ചർച്ച ചെയ്ത വിഷയങ്ങൾ ആണ് ഗവർണർ പറഞ്ഞത്. ഭരണഘടനാ…

മാതാ അമൃതാനന്ദമയിയുടെ അമ്മ വിടവാങ്ങി

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. അമൃതപുരി ആശ്രമത്തിലാണ് അന്ത്യകർമ്മങ്ങൾ നടക്കുക.