Category: Latest News

അധ്യക്ഷ തിരഞ്ഞെടുപ്പ്; ഗാന്ധി കുടുംബത്തിന് സ്ഥാനാർത്ഥികളില്ലെന്ന് സോണിയ

ന്യൂ ഡൽഹി: ഗാന്ധി കുടുംബത്തിന് കോൺ‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥികളില്ലെന്ന് സോണിയ ഗാന്ധി. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. സോണിയാ ഗാന്ധി തൻ്റെ സന്ദേശം താഴേക്ക് നൽകാൻ നിർദ്ദേശം നൽകി. അതേസമയം,…

1.35 കോടിയുടെ ലാൻഡ് ലോവർ ഡിഫെൻഡർ സ്വന്തമാക്കി ആസിഫ് അലി

മലയാള സിനിമയിലെ യുവ നായകന്മാർക്കിടയിലെ ശ്രദ്ധേയസാന്നിധ്യമാണ് ആസിഫ് അലി. സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് ആയിരുന്നു ആസിഫിന്‍റെ അവസാന ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടയിൽ ആസിഫ് പുതിയ ആഡംബര വാഹനം സ്വന്തമാക്കി. ലാൻഡ് ലോവർ ഡിഫെൻഡർ ആണ്…

ചീറ്റകളെ മയക്കി ഇന്ത്യയില്‍ എത്തിച്ചത് കർണാടക സ്വദേശി ഡോ.സനത് കൃഷ്ണ മുളിയ

മംഗളൂരു: ഏഴുപതിറ്റാണ്ടിന് ശേഷം ചീറ്റകളെ ഇന്ത്യയിലെത്തിച്ച ചരിത്രപരമായ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച് ദക്ഷിണ കന്നഡ പുത്തൂർ സ്വദേശിയായ ഡോ.സനത് കൃഷ്ണ മുളിയ. വന്യജീവി അനസ്തീഷ്യ വിദഗ്ധനായ സനത് കൃഷ്ണയാണ് നമീബിയയിൽ നിന്നുള്ള ചീറ്റകളെ 16 മണിക്കൂർ യാത്രയ്ക്ക് പ്രാപ്തരാക്കിയത്. ഡൽഹിയിലെ നാഷണൽ…

യാത്രയ്ക്ക് താത്കാലിക ഇടവേള; രാഹുൽ ഗാന്ധി ഡൽഹിക്ക്

ആലപ്പുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്ക് താൽക്കാലിക ഇടവേള നൽകി ഡൽഹിയിലേക്ക്. നിർണായക ചർച്ചകളിൽ പങ്കെടുക്കാൻ രാഹുൽ വെള്ളിയാഴ്ച ഡൽഹിയിലെത്തും. ചികിത്സ പൂർത്തിയാക്കി ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ സോണിയയെ കാണാനാണ് വരുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച…

ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് രാഷ്ട്രപതിക്ക് പരാതി നല്‍കി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് രാഷ്ട്രപതിക്ക് പരാതി നൽകി. ഭരണഘടനാ തത്വങ്ങൾ പാലിക്കാൻ ഗവർണറെ ഉപദേശിക്കണമെന്ന് ബിനോയ് വിശ്വം എംപി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. സി.പി.എം, എൽ.ഡി.എഫ് നേതാക്കൾ ഗവർണറെ വിമർശിക്കുന്നത് തുടരുന്നതിനിടെ ബി.ജെ.പി നേതാക്കൾ ഗവർണർക്ക് പിന്തുണയുമായി രംഗത്തെത്തി.…

സമ്പൂർണ സാക്ഷരത കൈവരിച്ച കേരളം വിദ്യാഭ്യാസത്തില്‍ 100 ശതമാനമെന്ന് പറയാനാകില്ല:സുപ്രീം കോടതി

ന്യൂഡല്‍ഹി: 100 ശതമാനം സാക്ഷരത കൈവരിച്ച കേരളം വിദ്യാഭ്യാസരംഗത്ത് ആ പുരോഗതി കൈവരിച്ചുവെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി. അധ്യാപക നിയമനത്തിനുള്ള സംസ്ഥാന യോഗ്യതാ പരീക്ഷ (സെറ്റ്) പാസാകാൻ ജനറൽ വിഭാഗത്തിനും സംവരണ വിഭാഗക്കാർക്കും വ്യത്യസ്ത മാർക്ക് തിരഞ്ഞെടുക്കുന്നതിനെതിരെ എൻഎസ്എസ് നൽകിയ ഹർജി…

ഇറാനില്‍ ഹിജാബ് വലിച്ചൂരി പ്രതിഷേധം; പിന്തുണയുമായി തസ്ലിമ നസ്രീൻ

ന്യൂ ഡൽഹി: ഇറാനിൽ ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നിരത്തിലിറങ്ങിയ സ്ത്രീകളെ പിന്തുണച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രീൻ. തലയിൽ നിന്ന് ഹിജാബ് വലിച്ചൂരിയും ഹിജാബ് കത്തിച്ചും സ്വന്തം മുടി…

ഇന്തോനേഷ്യൻ പാർലമെന്റ് ഡാറ്റാ പരിരക്ഷാ ബിൽ പാസാക്കി

ഇന്തോനേഷ്യ: ഡാറ്റ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തുന്നവർക്ക് കോർപ്പറേറ്റ് പിഴയും ആറ് വർഷം വരെ തടവും ഉൾപ്പെടുന്ന വ്യക്തിഗത ഡാറ്റ പരിരക്ഷാ ബിൽ ഇന്തോനേഷ്യൻ പാർലമെന്‍റ് ചൊവ്വാഴ്ച പാസാക്കി. ഇന്തോനേഷ്യയിലെ സർക്കാർ സ്ഥാപനങ്ങൾ, സ്റ്റേറ്റ് ഇൻഷുറർ, ടെലികോം കമ്പനി, ഒരു പൊതു യൂട്ടിലിറ്റി…

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

മൊഹാലി: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രാത്രി 7.30ന് മൊഹാലിയിലെ ഐ.എസ് ബിന്ദ്ര സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം. അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ടീമിലെ…

കേരളം സംരംഭത്തിന് അനുയോജ്യമായ നാടല്ല എന്ന തെറ്റായ പ്രചാരണം നടക്കുന്നു: മുഖ്യമന്ത്രി

കണ്ണൂര്‍: കേരളം സംരംഭത്തിന് അനുയോജ്യമായ നാടല്ല എന്ന തികച്ചും തെറ്റായ പ്രചാരണം നടക്കുന്നെന്ന് മുഖ്യമന്ത്രി. എന്നാൽ കേരളത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് പല സംരംഭകരും തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ ചിലയിടത്ത് ഉണ്ടായിട്ടുണ്ടാകാം. അത് ചൂണ്ടിക്കാട്ടിയാണ് നാടിനെയാകെ ഇകഴ്ത്തുന്ന…