Category: Latest News

പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ പണിമുടക്ക് മാറ്റിവച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബർ 23ന് നടത്താനിരുന്ന സൂചനാ പണിമുടക്ക് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഓഫ് കേരള മാറ്റിവച്ചു. പെട്രോളിയം കമ്പനികളുടെയും പെട്രോളിയം വ്യാപാരി സംഘടനകളുടെയും പ്രതിനിധികളുമായി മന്ത്രി ജി.ആർ അനിൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് സമരം മാറ്റിവച്ചത്. പെട്രോൾ പമ്പുകൾ…

രാഹുൽ ഭാരത് ജോഡോ യാത്ര ഗുജറാത്തിൽ നിന്ന് തുടങ്ങണമായിരുന്നുവെന്ന് പ്രശാന്ത് കിഷോർ

നാഗ്പുർ: രാഹുൽ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര ഗുജറാത്തിൽ നിന്നോ ബിജെപി ഭരിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ നിന്നോ ആരംഭിക്കേണ്ടതായിരുന്നുവെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് രാഹുലിന്‍റെ യാത്ര ആരംഭിച്ചത്. “ഈ വർഷം തിരഞ്ഞെടുപ്പു നടക്കുന്ന…

ബിസിസിഐ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്; വാര്‍ഷിക ജനറല്‍ ബോഡി അടുത്ത മാസം 18ന്

മുംബൈ: പുതിയ പ്രസിഡന്‍റിനെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കാനുള്ള ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗം അടുത്ത മാസം 18ന് ചേരും. ഭരണഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചതോടെ സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും പ്രസിഡന്‍റായും സെക്രട്ടറിയായും തുടരാം, പക്ഷേ ഗാംഗുലി തുടരുമോ എന്നതാണ്…

വിവാഹ വേഷത്തില്‍ വധു റോഡില്‍; വെറൈറ്റി ഫോട്ടോഷൂട്ട്

വൈറലായി നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് നിന്നുള്ള വിവാഹ ഫോട്ടോഷൂട്ട്. പൂക്കോട്ടുംപാടം സ്വദേശിനി സുജീഷയാണ്, പതിവ് വിവാഹ ഫോട്ടോഷൂട്ടുകളിൽ നിന്ന് മാറി, കല്യാണദിവസം റോഡിലെ കുഴികള്‍ക്കിടയിലൂടെ ഫോട്ടോഷൂട്ട് നടത്തിയത്. നിലമ്പൂരിലെ ആരോ വെഡിങ് കമ്പനിയിലെ ആഷിഖ് ആരോ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. പ്രദേശത്തെ കുഴികളും…

മറാഠിയിലേക്ക് നിമിഷ സജയന്‍; ‘ഹവാഹവായി’ ട്രെയിലര്‍ പുറത്ത്

അഞ്ച് വർഷം നീണ്ട കരിയറിൽ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് നിമിഷ സജയൻ. ഇപ്പോഴിതാ നിമിഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറാത്തി ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. മഹേഷ് തിലകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹവാഹവായി എന്നാണ്…

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം; പന്തില്‍ ഉമിനീര്‍ പുരട്ടാന്‍ പാടില്ല

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റിനായി ഐസിസി പുതിയ നിയമങ്ങൾ കൊണ്ടുവന്നു. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾ അനുസരിച്ച്, പന്തിൽ തുപ്പൽ പ്രയോഗിക്കാൻ കഴിയില്ല. ഐസിസി ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. കൊവിഡ് കാരണം കഴിഞ്ഞ രണ്ട്…

‘പെണ്‍കുട്ടികളെ സഹജീവികളായി കാണാന്‍ ആണ്‍കുട്ടികള്‍ക്ക് വീടുകളില്‍നിന്ന് പരിശീലനം നല്‍കണം’

തിരുവനന്തപുരം: പെണ്‍കുട്ടികളെ സഹജീവികളായി കാണുന്നതിനുള്ള ആദ്യഘട്ട പരിശീലനം ആണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടത് വീടുകളില്‍ നിന്നാണെന്നും സ്ത്രീകള്‍ക്ക് തനതായ വ്യക്തിത്വമുണ്ടെന്ന് അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി. കാക്കനാട് ജില്ലാ അസൂത്രണ സമിതി ഹാളില്‍, കേരള…

റിലീസിന് 3 ദിവസം കഴിഞ്ഞ് മാത്രമെ റിവ്യു നല്‍കാവൂ; അഭ്യർത്ഥനയുമായി തമിഴ് സിനിമാ നിർമാതാക്കൾ

സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത മൂന്ന് ദിവസത്തിന് ശേഷം മാത്രമെ റിവ്യു നല്‍കാവു എന്ന അഭ്യർത്ഥനയുമായി തമിഴ് സിനിമ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍. സെപ്റ്റംബര്‍ 18ന് ചെന്നൈയില്‍ വെച്ച് നടന്ന ജനറല്‍ അസംബ്ലിയില്‍ വെച്ചായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. റിലീസിന് പിന്നാലെ വരുന്ന യൂട്യൂബ്…

മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ടെത്തണം: ബില്ലുകളിൽ ഒപ്പിടാൻ വ്യവസ്ഥ വെച്ച് ഗവർണ്ണർ

തിരുവനന്തപുരം: വിവാദ ബില്ലുകൾ ഒഴികെ ഉള്ള ബില്ലുകളിൽ ഒപ്പിടാൻ വ്യവസ്ഥ വെച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍.മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണം. ഇന്നലെ രാജ്ഭവനില്‍ തന്നെ കണ്ട ചീഫ് സെക്രട്ടറിയേ ആണ് ഗവർണർ ഇക്കാര്യം അറിയിച്ചത്. ലോകായുക്ത നിയമഭേദഗതി ബില്‍,സര്‍വ്വകലാശാല നിയമ…

പത്തനംതിട്ടയിൽ അമ്മയേയും മകളെയും കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കൊറ്റനാട് അമ്മയെയും മകളെയും കടിച്ച വളർത്തു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കൊറ്റനാട് സ്വദേശികളായ പുഷ്പ, മകൾ രേഷ്മ എന്നിവരെയാണ് നായ കടിച്ചത്. പേവിഷബാധ കണ്ടെത്തിയതിന് പിന്നാലെ നായ ഇന്ന് ചത്തു. പുഷ്പയ്ക്കും മകൾ രേഷ്മയ്ക്കും രണ്ട് ദിവസം മുമ്പാണ്…