Category: Latest News

റഷ്യ-യുക്രൈൻ യുദ്ധം; യു.എൻ പൊതുസഭയില്‍ മോദിയെ പിന്തുണച്ച് മാക്രോണ്‍

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശരിയാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍. യുക്രൈൻ-റഷ്യ യുദ്ധത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ പിന്തുണച്ചുകൊണ്ടായിരുന്നു മക്രോണിന്‍റെ പ്രതികരണം. ഐക്യരാഷ്ട്രസഭയുടെ 77-ാമത് പൊതുസഭ ന്യൂയോർക്കിലാണ് നടന്നത്. പൊതുസഭയിൽ മോദിയുടെ പരാമർശത്തെ പിന്തുണച്ച് മാക്രോണ്‍ രംഗത്തെത്തി.…

സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസിയിലും മിന്നല്‍ പരിശോധനയുമായി എംവിഡി

തൃശ്ശൂര്‍ : സ്വകാര്യ ബസുകളിലും കെഎസ്ആർടിസിയിലും മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തി. തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് ഇരിങ്ങാലക്കുട റൂട്ടിലോടുന്ന ബസുകളിലാണ് പരിശോധന നടത്തിയത്. ടിക്കറ്റ് നൽകാത്തതിന് 55 ബസുകൾക്കെതിരെയും, എയർ ഹോൺ ഉപയോഗിച്ച 60 ബസുകൾക്കെതിരെയും, മ്യൂസിക്…

സംസ്ഥാനത്തെ തെരുവ് നായകളിൽ 50 ശതമാനത്തിനും പേവിഷബാധ

കോട്ടയം: സംസ്ഥാനത്തെ തെരുവ് നായ്ക്കളിൽ നിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുന്ന സ്രവ സാമ്പിളുകളിൽ പേവിഷബാധ സ്ഥിരീകരണ നിരക്ക് (ടിപിആർ) വർദ്ധിക്കുകയാണ്. വിവിധ ജില്ലകളിലെ പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം ഈ നിരക്ക് 50 ശതമാനത്തിലധികമാണ്. രണ്ട് നായ്ക്കളെ പരിശോധിക്കുകയാണെങ്കിൽ,…

സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 36640 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്‍റെ വില…

വ്യത്യസ്തനായൊരു മോഷ്ടാവ്; മോഷ്ടിച്ച പണം പാവങ്ങള്‍ക്ക്, ബാക്കി തുകയക്ക് കഞ്ചാവ് വാങ്ങി

നാഗ്പുര്‍: മോഷ്ടിച്ച 80000 രൂപ അത്യാവശ്യങ്ങള്‍ ഉള്ളവര്‍ക്കും പാവങ്ങള്‍ക്കുമായി വിതരണം ചെയ്ത് മോഷ്ടാവ്. നാഗ്പുരിലാണ് സംഭവം നടന്നത്. ഗോഡ എന്നറിയപ്പെടുന്ന തൗസീഫ് ഖാനാണ് അറസ്റ്റിലായത്. കുറച്ച് പണം കഞ്ചാവ് വാങ്ങാനായും തൗസീഫ് ചെലവഴിച്ചുവെന്ന് പൊലീസ് പറഞ്ഞു. നഗരത്തിൽ തന്‍റെ മോഷണങ്ങള്‍ കൊണ്ട്…

തോല്‍വിയ്ക്ക് കാരണം ബൗളര്‍മാര്‍ തിളങ്ങാത്തത്; വിമര്‍ശനവുമായി രോഹിത് ശര്‍മ

മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി 20യിലെ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ക്യാപ്റ്റൻ രോഹിത് ശര്‍മ. ബൗളര്‍മാര്‍ തിളങ്ങാത്തതാണ് തോല്‍വിയ്ക്ക് കാരണമെന്ന് രോഹിത് പറഞ്ഞു. മത്സരശേഷമുള്ള അവാര്‍ഡ് ദാനച്ചടങ്ങിലാണ് രോഹിത് ഇക്കാര്യമറിയിച്ചത്. “ബൗളര്‍മാര്‍ നിരാശപ്പെടുത്തി. ഞങ്ങള്‍ക്ക് നന്നായി പന്തെറിയാനായില്ല. 200 റണ്‍സിന്…

മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് വൈകില്ല

തിരുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ആക്രമണം നടത്തിയ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. കയ്യേറ്റം ചെയ്യൽ , സംഘം ചേർന്ന് ആക്രമിക്കൽ , ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ജാമ്യം…

തെരുവുനായ്ക്കളെ പിടിക്കാനും പൊലീസ്; സേനയിൽ എതിർപ്പ്

കോഴിക്കോട്: വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് തെരുവു നായ്ക്കളെയെത്തിക്കാൻ ജനമൈത്രി പൊലീസും പോവണമെന്ന നിർദേശത്തിനെതിരെ സേനയിൽ എതിർപ്പ്. സ്റ്റേഷനിൽ വിവിധ ഡ്യൂട്ടിചെയ്യുന്നവരും ക്രമസമാധാന, ട്രാഫിക് നിയന്ത്രണ ചുമതലയുള്ളവരും തെരുവുനായ്ക്കളെ പിടികൂടുന്നവർക്കൊപ്പം പോകണമെന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒട്ടുമിക്ക പൊലീസുകാരും. തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുകയും നിരവധി പേർക്ക്…

ദുല്‍ഖറിന്‍റെ ‘ചുപ്’ പ്രിവ്യൂ ഷോകളില്‍ മികച്ച അഭിപ്രായം നേടി

ദുൽഖർ സൽമാന്റെ മൂന്നാമത്തെ ഹിന്ദി ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. സണ്ണി ഡിയോൾ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് ‘ചുപ്: റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ആർ ബാൽക്കി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഒരു സൈക്കോളജിക്കൽ…

മുഖ്യമന്ത്രി കസേരയൊഴിയാന്‍ തത്ക്കാലം തീരുമാനിച്ചിട്ടില്ല, രാജസ്ഥാനില്‍ സേവനം തുടരും: ഗെഹ്‌ലോട്ട്

ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കങ്ങള്‍ക്കിടെ താന്‍ എവിടേയും പോകുന്നില്ലെന്ന് എം.എല്‍.എമാര്‍ക്ക് ഉറപ്പുനല്‍കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സംസ്ഥാനത്തെ എം.എല്‍.എമാരുമായി ഇന്നലെ രാത്രിയോടെ നടത്തിയ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പാര്‍ട്ടി അധ്യക്ഷനായി ഗെഹ്‌ലോട്ട് ഡല്‍ഹിയിലേക്ക് മാറിയാല്‍ മുഖ്യമന്ത്രി…