Category: Latest News

രാജ്ഞി മരിച്ചിട്ടില്ല; പറഞ്ഞയാളെ അറസ്റ്റ് ചെയ്ത് പോലീസ്

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടനിലെ ഭൂരിഭാഗം ആളുകളും വലിയ വേദനയിലാണ്. രാജ്ഞിയെ അവസാനമായി ഒരു തവണ കാണാൻ നിരവധി പേർ ക്ഷമയോടെ ക്യൂ നിന്നു. അതേസമയം, അതിനിടയിൽ ‘രാജ്ഞി മരിച്ചില്ല’ എന്ന് പറഞ്ഞതിന്റെ പേരിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കയാണ്. “രാജ്ഞി…

അപ്പീൽ ചെയ്യാതിരുന്ന ദിനേഷ് കാർത്തിക്കിന്റെ കഴുത്തിനു പിടിച്ച് രോഹിത്; വീഡിയോ വൈറൽ

മൊഹാലി: ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം മൊഹാലിയിൽ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടി20 മത്സരം നിരാശാജനകമായിരുന്നു. 200ലധികം റൺസ് നേടിയിട്ടും നാല് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ നാല് പന്ത് ബാക്കി…

ജെഎൻയു, ജാമിയ മിലിയ സർവകലാശാലകളിൽ ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയും ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയും ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു. നാഷണൽ എക്സാമിനേഷൻ ഏജൻസി നൽകിയ വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ സർവകലാശാലയ്ക്ക് കീഴിലുള്ള അഡ്മിഷൻ ഡിപ്പാർട്ട്മെന്റ് പരിശോധിച്ചുവരികയാണെന്ന് ജെഎൻയു അറിയിച്ചു. ഓൺലൈൻ അപേക്ഷയ്ക്കും ഫീസ് അടയ്ക്കുന്നതിനുമായി ജെഎൻയു…

സാങ്കേതിക സർവകലാശാല പ്രഥമ യൂണിയൻ ചെയർപേഴ്സനായി അനശ്വര എസ് സുനിൽ

തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ പ്രഥമ സർവകലാശാല യൂണിയന്‍റെ ചെയർപേഴ്സണായി അനശ്വര എസ് സുനിൽ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ അനശ്വര വയനാട് ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജിലെ നാലാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ്. യൂണിവേഴ്സിറ്റി ആസ്ഥാനത്ത്…

പത്മശ്രീ നാമനിർദേശ പട്ടികയിൽ ഐ.എം വിജയനും

ന്യൂഡൽഹി: മലയാളി ഫുട്ബോൾ താരം ഐ.എം വിജയൻ, മുൻ ദേശീയ താരങ്ങളായ അരുൺ ഘോഷ്, ഷബീർ അലി എന്നിവരുടെ പേരുകളാണ് ഈ വർഷത്തെ പത്മശ്രീ പുരസ്‌ക്കാരത്തിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നാമനിർദ്ദേശം ചെയ്യുന്നത്. മേജർ ധ്യാൻചന്ദ് അവാർഡിന് മനോരഞ്ജൻ ഭട്ടാചാര്യയെയും…

ചെയറുകളുടെ പരിപാടികളില്‍ സര്‍ക്കാര്‍ നയത്തിനെതിരായ വിഷയങ്ങള്‍ വേണ്ട; വിവാദ ഉത്തരവുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി

കോഴിക്കോട്: വിവാദ ഉത്തരവുകളുമായി കാലിക്കറ്റ് സർവകലാശാല. സർക്കാരുകളുടെ നയത്തിന് വിരുദ്ധമായ വിഷയങ്ങൾ ചെയറുകളുടെ പരിപാടികളിൽ അനുവദിക്കരുതെന്നും സിൻഡിക്കേറ്റിലെ വിയോജനക്കുറിപ്പുകൾ സർവകലാശാലാ രേഖകളിൽ ഉണ്ടാകാൻ പാടില്ലെന്നുമാണ് ഉത്തരവുകൾ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയത്തിന് വിരുദ്ധമായ വിഷയങ്ങൾ ചെയറുകളുടെ പരിപാടികളിൽ അവതരിപ്പിക്കരുതെന്ന കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരവ്…

അശോക് ഗെഹ്ലോട്ട് കേരളത്തിലേക്ക്; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച

ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. താന്‍ എവിടേയും പോകുന്നില്ലെന്ന് ചൊവ്വാഴ്ച രാത്രി എംഎൽഎമാരുടെ യോഗത്തിൽ ഗെഹ്ലോട്ട് പറഞ്ഞു. പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാൽ തന്‍റെ എതിരാളിയായ സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം…

ഗവർണർ 5 ബില്ലുകളിൽ ഒപ്പിട്ടു; ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ ബാക്കി

തിരുവനന്തപുരം: നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. വിവാദമായ ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതി ഒഴികെയുള്ള അഞ്ച് ബില്ലുകളാണ് ഒപ്പിട്ടത്. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയതിനെ തുടർന്നാണ് നടപടിയെന്നാണ് സൂചന. ലോകായുക്ത, സർവകലാശാലാ നിയമ…

പഞ്ചാബില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; സർവകലാശാലയിൽ വൻ പ്രതിഷേധം

ചണ്ഡിഗഡ്: പഞ്ചാബ് ജലന്ധറില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ലവ്‍ലി പ്രൊഫഷണല്‍ സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഗ്നി എസ്.ദിലീപ് ആണ് മരിച്ചത്. വിദ്യാര്‍ത്ഥിക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് അത്മഹത്യയെന്നാണ് സര്‍വ്വകലാശാല പറയുന്നത്.…

ജനപ്രിയ കൊമേഡിയൻ രാജു ശ്രീവാസ്തവ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ രാജു ശ്രീവാസ്തവ അന്തരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 10നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജിമ്മിൽ നടന്ന വർക്കൗട്ട് സെഷനിലാണ് സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്…